"എന്റെ അക്ഷരങ്ങൾ എന്റെ ഹൃദയമിടിപ്പാണ്... ചിലപ്പോൾ അത് നിങ്ങളെ പൊള്ളിച്ചേക്കാം..."


ഇത്രയും കാലം എന്റെ അക്ഷരങ്ങളെ ചേർത്തുവെച്ച എന്റെ പ്രിയപ്പെട്ട വായനക്കാരെ... ഇന്ന് ഈ ആമി നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് കൽക്കുരിശിൻ ചുവട്ടിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നൊരു പാപിയെപ്പോലെയാണ്. എന്റെ ജീവിതത്തിന് ഒരു താങ്ങായിരുന്ന എന്റെ ജോലി കഴിഞ്ഞദിവസം കർത്താവ് എന്നിൽ നിന്ന് എടുത്തുമാറ്റി.


"എനിക്ക് ജോലിയുള്ളതുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുക" എന്ന് ഞാൻ മുൻപ് എൻ്റെ ബ്ലോഗിൽ എഴുതിവെച്ചിരുന്നു. ദൈവമേ... ഇന്ന് ആ വരികൾ കാണുമ്പോൾ നെഞ്ചിൽ ഒരു വലിയ കുരിശ് ചുമക്കുന്നത് പോലെയാണ് തോന്നുന്നത്. വലിയൊരു ശൂന്യതയിലേക്കാണ് ഞാൻ വീണുപോയിരിക്കുന്നത്. നെഞ്ച് തകർന്ന്, വിങ്ങിപ്പൊട്ടി ഈ എൻ്റെ മനസ്സ് പാടേ തളർന്നിരിക്കുകയാണ്..........


എന്റെ മുഖം നിങ്ങൾ കണ്ടിട്ടില്ല...എന്റെ ശബ്ദം നിങ്ങൾ കേട്ടിട്ടില്ല. കർത്താവിനും എന്റെ അമ്മയ്ക്കും കൊടുത്ത വാക്ക് പാലിച്ച്, ഒരു പ്രൈവറ്റ് വുമൺ ആയി ജീവിക്കുമ്പോഴും എന്റെ അക്ഷരങ്ങളെയാണല്ലോ നിങ്ങൾ നെഞ്ചിലേറ്റിയത്. ശോധനകളുടെ ഈ വഴികളിൽ കട്ടപ്പുക മൂടിയതുപോലെ എന്റെ മുന്നിലെ വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. നാളെയെക്കുറിച്ചുള്ള ഭയം എന്നെ ശ്വാസം മുട്ടിക്കുന്നു............


...എങ്കിലും ഈ സങ്കടക്കടലിലും എനിക്ക് കൂട്ടിനായി എന്റെ ഈ അക്ഷരങ്ങൾ മാത്രം ബാക്കിയുണ്ട്. എന്റെ കണ്ണീരുകൊണ്ട് ഞാനിനി എഴുതാം... കർത്താവ് എനിക്കായി മറ്റൊരു വഴി തുറക്കുന്നത് വരെ.


എന്റെ ഈ വരികൾ വായിച്ച എന്റെ എഴുത്തിനെ ഒരുപാടേറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം എന്നും ഉണ്ടായിരിക്കും.എന്നും.....😊


ഇപ്പോൾ എന്റെ ചുറ്റും വലിയൊരു ശൂന്യതയാണ്, കനത്ത ഇരുട്ടാണ്... എങ്കിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിലേക്ക് തിരികെ എത്തുക തന്നെ ചെയ്യും....🙌🏻


പക്ഷേ......ഒന്നുമാത്രം ഞാൻ ഉറപ്പിച്ചു പറയുന്നു... എന്തൊക്കെ തകർച്ചകൾ ഉണ്ടായാലും എന്റെ എഴുത്ത് ഞാൻ നിറുത്തുല്ല.......

( ആമി, രേവതി,ഷഫാന, ) കഥ ഞാൻ തുടർന്നു കൊണ്ടേയിരിക്കും... I can't stop എന്റെ ഉള്ളിലെ ശ്വാസം നിലയ്ക്കുന്നത് വരെ ഞാനിനിയും എഴുതും.


വായിച്ചതിന് എല്ലാവർക്കും നന്ദി..... 🙏🖤


പിന്നെ ഒന്നുണ്ട് കേട്ടോ... ഈ ആമി ഒളിച്ചും പാത്തും ഒന്നും എഴുതാറില്ല എഴുതുന്നതൊക്കെ അച്ചട്ടായിട്ട് നല്ല ഓപ്പണായിട്ട് തന്നെയാ. ഈ അർദ്ധരാത്രികളിലാ ആരും ഇല്ലാത്ത ആ പാതിരാത്രിയിലെ നിശബ്ദതയിലാ എന്റെ അക്ഷരങ്ങൾക്ക് ജീവൻ വയ്ക്കുന്നത്. വരികളിൽ ഒളിച്ചുവെക്കലുകളില്ല... എല്ലാം നെഞ്ചുംവിരിച്ച് തുറന്നെഴുതാൻ തന്നെയാണ് ഈ ആമിക്ക് ഇഷ്ടം 🖤


പലരും ചോദിക്കാറുണ്ട്, ഫോട്ടോയോ വോയിസോ ഒക്കെ ഈ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൂടെ എന്ന്. ഇന്ന് എന്റെ ജോലി നഷ്ടപ്പെട്ട്, വലിയൊരു ശൂന്യതയിൽ തകർന്നു നിൽക്കുമ്പോൾ... എനിക്കും വേണമെങ്കിൽ എന്റെ ശരീരം കാണിച്ച് വ്യൂസും ലൈക്കുമൊക്കെ വാരിക്കൂട്ടി ഈ പ്രതിസന്ധിയിൽ നിന്ന് എളുപ്പം രക്ഷപ്പെടാമായിരുന്നു.... ..

പക്ഷേ ഈ ആമി അത് ചെയ്യില്ല. എന്തുകൊണ്ടെന്നോ? എന്റെ അമ്മച്ചി എന്നെ അങ്ങനെ ഒന്നുമല്ല പഠിപ്പിച്ചു വിട്ടിരിക്കുന്നത്. 


"ആരോടും നിന്റെ വോയിസോ ഫോട്ടോയോ നൽകരുത്, നിന്റെ പ്രൈവസി കാത്തുസൂക്ഷിക്കണം" 


എന്ന് ആ അമ്മച്ചി എന്നോട് പറഞ്ഞിട്ടുണ്ട്... ആ വാക്ക് ഞാൻ ഇന്നും എന്റെ ജീവശ്വാസം പോലെ പാലിക്കുന്നുണ്ട്. വാക്ക് മാറ്റുന്ന സ്വഭാവം ഈ ആമിക്കില്ല.........അതുകൊണ്ട് എന്റെ അക്ഷരങ്ങൾ തന്നെയാണ് എന്റെ മുഖവും വിലാസവും. പണത്തിന് വേണ്ടിയോ താൽക്കാലിക ലാഭത്തിന് വേണ്ടിയോ അമ്മച്ചിക്ക് കൊടുത്ത വാക്ക് ഞാൻ ലംഘിക്കില്ല......🖤👸🏻



വായിക്കാൻ താൽപ്പര്യം ഇണ്ട് എങ്കിൽ.....


amikanthari എന്ന് ഗൂഗിളിൽ തിരയൂ...


Ami a ......😊🫰🏻


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌