കൽക്കുരിശിൻ ചുവട്ടിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നു നിന്ന എനിക്ക് ദൈവം മറ്റൊരു വഴി തുറന്നു തന്നിരിക്കുകയാണ്. അതെ, എനിക്ക് പുതിയൊരു ജോലി കിട്ടി... തിരക്കുകൾ കാരണം നിങ്ങളോട് ഇതൊന്നും പറയാൻ പറ്റിയില്ല.
പുതിയ ജോലി കിട്ടിയതിന്റെ സന്തോഷം ഒക്കെയുണ്ട്, പക്ഷേ ഇപ്പോൾ ഈ ജോലിത്തിരക്കുകളുടെ ഇടയിൽ പെട്ട് ശ്വാസം വിടാൻ പോലും സമയം കിട്ടുന്നില്ല അമ്മാതിരി ഓട്ടമാണ് ഓഫീസിലെ പണി കഴിഞ്ഞ് വരുമ്പോഴേക്കും നേരം വെളുക്കും. പുതിയ അന്തരീക്ഷവും പണികളുമൊക്കെയായി ഒടുക്കത്തെ വർക്ക് പ്രഷറിലാണ് (Work Pressure) ഞാൻ. ശരിക്കും നല്ല തിരക്കാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി " കാമിനി " യുടെ അടുത്ത ഭാഗങ്ങൾ എഴുതാനും പോസ്റ്റ് ചെയ്യാനും പറ്റാതിരുന്നത് അതുകൊണ്ടാണ്. അല്ലാതെ ഞാൻ എഴുത്ത് നിർത്തി ഒളിച്ചോടിയതുകൊണ്ടല്ല......
എനിക്ക് ജോലി കിട്ടിയതുകൊണ്ട് കഥ വൈകുന്നു എന്ന് കരുതി ആരും വിഷമിക്കേണ്ട. എന്ത് തിരക്കാണെങ്കിലും ശരി... ഇന്ന് രാത്രി "കാമിനി" യുടെ അടുത്ത ഭാഗവുമായി ഞാൻ വന്നിരിക്കും. അത് ഈ ആമിയുടെ വാക്കാണ്.......
തുടക്കത്തിലേ പറഞ്ഞിട്ടുള്ളതാണ് ഞാൻ എഴുതുന്നത് ആരെയും ബോധിപ്പിക്കാനല്ല. എന്റെ വരികൾ പച്ചയായ ജീവിതമാണ്. എന്റെ ഈ എഴുത്തിനെയും അക്ഷരങ്ങളെയും സ്നേഹിക്കുന്നവർ മാത്രം കൂടെ നിന്നാൽ മതി. അല്ലാതെ കഥ വൈകുമ്പോഴേക്കും അൺഫോളോ ചെയ്ത് പോകുന്ന നാടകം എന്നോട് വേണ്ട........
അർദ്ധരാത്രിയിലെ നിശബ്ദതയിൽ ഇന്ന് എന്റെ അക്ഷരങ്ങൾ വീണ്ടും പിറക്കും. കുറച്ചു വൈകിയാലും ഇന്ന് രാത്രി കഥ നിങ്ങളുടെ കൈകളിൽ എത്തും. സപ്പോർട്ടുമായി കൂടെയുണ്ടാകണം കേട്ടോ. ☺️ ആത്മാർത്ഥമായി കൂടെ നിൽക്കുന്നവർക്ക് വലിയൊരു ഉമ്മ. ❤️
ഓഫീസിലിരിക്കുമ്പോൾ എനിക്കും ആ കഥയുടെ ബാക്കി എഴുതാൻ ഒത്തിരി ആഗ്രഹമുണ്ട്. ഫ്രീ ആകുന്ന സമയത്തൊക്കെ ഇതാണ് ഞാൻ ചിന്തിക്കുന്നത്. പക്ഷേ എന്താ ചെയ്യാ. ഒട്ടും ഫ്രീ ആകുന്നില്ല ജോലി കഴിഞ്ഞ് നേരെ റൂമിൽ വന്നു കഴിഞ്ഞാൽ അപ്പോൾത്തന്നെ ക്ഷീണിച്ച് ഉറങ്ങിപ്പോകും........
ആമി എ......................






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...