ഞാൻ അക്ഷരങ്ങളുടെ ഈ ലോകത്തേക്ക് വരുന്നത് അവരുടെ ലോകം  എന്ന കഥയിലൂടെയാണ്. 2025 സെപ്റ്റംബർ 15 നാണ് ഞാൻ ആദ്യമായി കഥ എഴുതുന്നത് 😊. തുടക്കത്തിൽ Pratilipi എഴുതിയിരുന്നത്. പക്ഷേ അവിടെ ആദ്യം ആരും വായിക്കാൻ ഉണ്ടായിരുന്നില്ല. പിന്നീട് കാമരാത്രി എന്ന എന്റെ 18+ അഡൽറ്റ് സ്റ്റോറി എഴുതി തുടങ്ങിയപ്പോൾ ചില കാരണങ്ങളാൽ പ്രതിലിപി എന്നെ ബ്ലോക്ക് ചെയ്തു ഓപ്പൻ ആയിട്ട് എഴുതുന്നത് കൊണ്ട്. അങ്ങനെയാണ് ഞാൻ കഥകളെല്ലാം ബ്ലോഗിലേക്ക് മാറ്റുന്നതും സ്വന്തമായി ബ്ലോഗ് തുടങ്ങുന്നതും.


അതിനുശേഷം 2026 ഏപ്രിൽ 10 മുതൽ ഞാൻ വാട്ട്പാഡിലും (Wattpad) എഴുതിത്തുടങ്ങി. അന്ന് എനിക്ക് ജോലിയുണ്ടായിരുന്ന സമയമാണ്. എങ്കിലും പകൽ സമയത്തെ ജോലിയെല്ലാം കഴിഞ്ഞ് രാത്രി ഉറക്കമിളച്ചിരുന്നാണ് ഞാൻ ഓരോ ഭാഗങ്ങളും എഴുതി പോസ്റ്റ് ചെയ്തിരുന്നത്. അങ്ങനെ കാമരാത്രി🥰 യുടെ പല ഭാഗങ്ങളും ഫ്ലാഷ്ബാക്കുകളും  കാമരാത്രിക്ക് പിന്നിലെ ആമി എന്ന വിശേഷവുമെല്ലാം ഒന്നിനുപുറകെ ഒന്നായി ഞാൻ വായനക്കാരിലേക്ക് എത്തിച്ചു.


എന്നാൽ, പിന്നീട് ഫേസ്ബുക്കിൽ സജീവമായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കഥയെ കഥയായി കാണാതെ ചില ആളുകൾ എന്റെ പേഴ്സണൽ ലൈഫിലേക്ക് Personal Life അനാവശ്യമായി തലയിടാനും ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി. അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. ആ ശല്യം കാരണം എന്റെ എഴുത്തിന്റെ ഒഴുക്ക് തന്നെ നഷ്ടപ്പെട്ടു. ഇപ്പോൾ കുറച്ചു ദിവസമായി എനിക്ക് ഒന്നും എഴുതാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.


🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷


കണ്ണാടിയിലെ നോക്കുകളിൽ നിന്നും നിഗൂഢമായ രാത്രികളിലെ എഴുത്തുകളിൽ നിന്നും ഞാൻ പതുക്കെ പതുക്കെ നടന്നു മാറുകയാണ് .

കഥയെഴുത്തൊക്കെ അവിടെ നിൽക്കട്ടെ അത് ഞാൻ ഉപേഷിക്കില്ല കഥയെഴുത്തും.  ഒരുപാട് വർഷമായി പള്ളിയിൽ പോയിട്ട് അതുകൊണ്ട് ഇനി തൊട്ട് ഞാൻ പള്ളിയിൽ പോകുവാ കൂട്ടത്തിൽ കഥ എഴുതുക എന്ന് ഉണ്ട്. പിന്നെ  എന്റെ അച്ചായൻ എന്റെ ബ്രദർ ആവാനും ഞാനും എന്റെ വരികളും. അവനെയാണ് എനിക്ക് ഇപ്പോൾ ഇഷ്ടം. 🥰


പക്ഷേ ചെക്കൻ വീട്ടിൽ ഇരിക്കാറില്ല ഏത് സമയവും പുറത്താണ്. എങ്കിലും എന്റെ കൂടെയിരുന്ന് ഇതൊക്കെ വായിക്കും. 😂 പക്ഷേ അവൻ എന്റെ തെറ്റുകൾ മാത്രം കണ്ടുപിടിക്കും അത് തിരുത്തി തിരുത്തി ഞാൻ ഒരു പരുവമാകും 🙄 അങ്ങനെ ഞങ്ങൾ തമ്മിൽ കട്ട അടിയാകും അപ്പോൾ കറക്റ്റ് സമയത്ത് അമ്മച്ചി വരും. 😌 അമ്മച്ചി വരുന്നതോടെ ഞാൻ പതുക്കെ എന്റെ വഴി നോക്കി മാറും അല്ല പിന്നെ അപ്പോൾ പിന്നെ അമ്മച്ചിയും അവനും തമ്മിലാകും അടുത്ത അടി. അങ്ങനെ അവനെ ഞാൻ ഇരക്കി ചുണ്ടയിടും 😂 അവനോടുള്ള എന്റെ ഒരു കുഞ്ഞു പ്രതികാരം. പാവം... എന്നാലും എന്നെ ഒടുക്കത്തെ ഇഷ്ടമാ അവന് 🥰


പിന്നെ ചില സമയത്ത് അവൻ കൂടുതൽ നാറിത്തരം കാണിക്കാൻ വരുമ്പോൾ ഞാൻ  Get out അടിക്കും 🤫 പക്ഷേ അവൻ പോയിക്കഴിഞ്ഞാൽ എനിക്ക് പതുക്കെ സംശയം വരും ഇനി അവൻ പറഞ്ഞത് നേര് തന്നെയാണോ എന്ന്. അപ്പോൾ ഞാൻ അവനെ വീണ്ടും വിളിച്ച് അടുത്ത് ഇരുത്തും. എന്നിട്ട് ഞാൻ എഴുതിയത് അവനെക്കൊണ്ട് തന്നെ വായിപ്പിച്ചു കേൾപ്പിക്കും അതാണ് അവനുള്ള എന്റെ വക ശിക്ഷ 😂 ഇനി എന്തായാലും പള്ളിയിൽ പോയി തുടങ്ങണം... 😊


നിങ്ങൾ തന്ന സ്നേഹത്തിനും വരികൾക്കിടയിലെ സപ്പോർട്ട് നും  ഒരുപാട് നന്ദി. 🌸 പക്ഷേ എന്റെ ഉള്ളിലെ കൊടുങ്കാറ്റുകൾക്ക് ഇനി ഒരൊറ്റ പരിഹാരമേയുള്ളൂ ആ ബലിപീഠത്തിന്റെ മുന്നിൽ, ആ കുരിശിൻചുവട്ടിൽ എല്ലാം സമർപ്പിക്കുക എന്നത്.


#malayalammaturestorieami. #MalayalamMatureStories #AmiKanthari #KaminiStories #MalayalamWriters #WattpadMalayalam #PranayaBhranthi #RomanticThriller #MalayalamErotica #FriendshipAndLove #BeachVibes #FlashbackTwist #UnfilteredMalayalam 

#DavidAndRosie #Ami #MalayalamStory #RomanticThriller #Fiction

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌