കാമരാത്രി🥰 6

 



അന്നത്തെ രാത്രിയിൽ ആമി..



അങ്ങനെ ആ ശനിയാഴ്ചയുടെ ആലസ്യത്തിൽ അവൾ കട്ടിലിലേക്ക് വീണു.😴


തലേദിവസത്തെ ആ  ചിന്തകളും കാരണം മനസ്സ് പുകയുകയായിരുന്നു. ക്ഷീണം ശരീരത്തെ തളർത്തിയിരുന്നു. 🥀  


പിറ്റേ ദിവസം കണ്ണ് തുറന്നപ്പോൾ ഒരു കഠിനമായ ക്ഷീണം! 


😫 ആ പഴയ മുറിയിൽ സൂര്യപ്രകാശം അടിച്ചു നിൽക്കുന്നുണ്ടെങ്കിലും കണ്ണുകൾ തുറക്കാൻ വയ്യ. 


പാവം ആമി... കഷ്ടപ്പെട്ട് എഴുന്നേറ്റു, പതുക്കെ നടന്ന് വാതിൽ തുറന്നു.


പുറത്ത് അമ്മ പണിയിലാണ്. 


"അമ്മേ... തല വേദന എടുക്കുന്നു, ഗുളിക ഉണ്ടോ?" 


എന്ന് ചോദിച്ചപ്പോൾ അമ്മയുടെ ആ പതിവ് കുസൃതി ചോദ്യം വന്നു:


"നിന്റെ കൈയിലുള്ളത് തീർന്നോ?" 


(അമ്മയ്ക്ക് അറിയില്ലല്ലോ ആമിയുടെ ഉള്ളിലെ ആ  ചൂടാണ് ഈ തലവേദന എന്ന്!) 😉


"തീർന്നു..." എന്ന് മറുപടി പറഞ്ഞ്, അടുക്കളയിലെ ആ അടപ്പയിൽ (Shelf) ഇരുന്ന ഗുളികയും എടുത്ത് അവൾ വീണ്ടും തന്റെ സ്വപ്നക്കൂടായ ആ മുറിയിലേക്ക് നടന്നു. 💊


പോകും വഴിയിൽ ഹോ ഇതുങ്ങൾ എഴുന്നേറ്റില്ല 😄 പൊത്തുപോലെ കിടക്ക...


ആമി : ആഹ്ഹ്ഹ് ഹോ എന്ത് വേദന 😮‍💨...


ആ തലവേദനയും എടുത്ത് റൂമിൽ വന്നു ഗുളികയും കഴിച്ച് ആകെ ഒന്ന് 'റിലാക്സ്' ചെയ്യാൻ നോക്കിയതായിരുന്നു ആമി (😮‍💨).


അപ്പോഴാണ് ഉറക്കപ്പായയിൽ നിന്ന് നമ്മുടെ മിയ തല പൊക്കുന്നത്! വായും പൊളന്നു വരു വാ 🤭👧...

പുറത്തേക്ക് വന്നതും കണ്ടത് ആമി 

വളഞ്ഞു കുത്തി നിൽക്കുന്നത് പിന്നെ ഒന്നും നോക്കിയില്ല... ഓടി വന്ന് ആമിയുടെ മുതുകത്ത് ഇട്ട് കൊടുത്തു ഒറ്റയടി! 😂 👧 


അതോടെ ആമിയുടെ തലവേദനയും ക്ഷീണവും എവിടെപ്പോയി എന്ന് ചോദിച്ചാൽ മതിയല്ലോ!


തിരിച്ചു കൊടുത്തു, അവൾ വീണ്ടും അടിച്ചു... പിന്നെ അവിടെ നടന്നത് ഇടിയുടെ പൂരം! 🥊


റൂം അപ്പാടെ ഒരു യുദ്ധക്കളമായി മാറി.


ആമിയും മിയയും തമ്മിൽ പൊരിഞ്ഞ പോരാട്ടം! ⚔️🔥


അപ്പോഴാണ് നിന്റെ അനിയൻ സീസർ അവിടേക്ക് 'മാസ് എൻട്രി' നടത്തുന്നത്.


അവന് അവന്റെ അനിയത്തിയെ ആരെങ്കിലും തൊടുന്നത് ഇഷ്ടമല്ലല്ലോ.


"ഡി... എന്റെ അനിയത്തിയെ തൊടാറായോ നീ?"

എന്നും പറഞ്ഞ് അവൻ ആമിയുടെ മേലേക്ക് ചാടി വീണു. 👦💥 പിന്നെ പറയണോ...


ആമി ഒരു വശത്ത്, അപ്പുറത്ത് സീസറും മിയയും! മൂന്നു പേരും കൂടി ആ റൂം അങ്ങ് ഇളക്കി മറിച്ചു.


അച്ഛൻ ഭാഗ്യത്തിന് ജോലിക്ക് പോയിരിക്കുകയായിരുന്നു.


പക്ഷേ വീട്ടിൽ അമ്മ ഉണ്ടല്ലോ! 👩‍ നിലവിളിയും ബഹളവും കേട്ട് അമ്മ ഓടി വന്നു.


"രാവിലെ തന്നെ തുടങ്ങിയോ മുന്നും കൂടി?"


എന്നും ചോദിച്ച് അമ്മ അങ്ങ് കലിപ്പായി.


അവിടെ എപ്പോഴും റെഡിയായി ഇരിക്കുന്ന ആ ചൂരൽ അമ്മ കയ്യിലെടുത്തു. 🧹✨


അമ്മ ഒട്ടും വൈകിച്ചില്ല...


"കൊടുത്തു നിരത്തി!" 😂


മിയ : ഞാനൊന്നും ചെയ്തില്ല അമ്മേ ഇവൾ ആണ് 🫢


സീസർ : ആമി ഇവളെ ഇടിച്ചും 


അമ്മ അടിച്ചും..... 


മിയയ്ക്കും സീസറിനും കിട്ടി, പക്ഷേ ആമിച്ചേച്ചിക്ക് കുറച്ച് കൂടുതൽ തന്നെ 'കൈയ്യിൽ കിട്ടി'! ആ ചൂരൽ കഷായം കിട്ടിയതോടെ ആമിയുടെ തലവേദനയും പോയി, അടിപിടിയും തീർന്നു.


എല്ലാവരും സൈലന്റായി അമ്മ : ഡി പോയി പല്ല് തെക്ക് പോയി🦷🪥...


മിയ ചിരിക്കുന്നു 🤭...


"🤭 ഹീ.. ഹീ.. ചേച്ചിക്ക് കിട്ടിയല്ലോ!" എന്ന ഭാവത്തിൽ അവൾ ആസ്വദിച്ചു.


പക്ഷേ അമ്മ വിടുമോ? അടുത്ത നോട്ടം മിയയ്ക്ക് നേരെയായി! "നിന്നോടും കൂടെയാണ് പറഞ്ഞത്.. 


🤨 അത്രയും കേട്ടപ്പോൾ മിയയുടെ ചിരി അങ്ങ് പോയി കിട്ടി!


പോകുന്നവഴി രണ്ട് വികൃതി കൾ ആമിയെ നോക്കി...


👩‍👦💥 🤨 കാണിച്ചു തരടി 

ആമി അവരെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു...


ആമി: 😄


അമ്മയുടെ ആ ചൂരൽ കഷായം കിട്ടിയതോടെ സീസറും മിയയും പത്തി താഴ്ത്തി! 🧹 പക്ഷെ നമ്മുടെ ആമിച്ചേച്ചിക്ക് കുറച്ച് 'സ്പെഷ്യൽ ഡോസ്' തന്നെ അമ്മ വക കിട്ടി.


അതോടെ ആ തലവേദനയും പോയി,


ഫ്രഷ് ആയി, നല്ലൊരു ഉടുപ്പൊക്കെ ഇട്ട്, ആ കലിപ്പൊക്കെ മാറ്റി ആമി അടുക്കളയിലേക്ക് നടന്നു. 


നല്ല ആവി പറക്കുന്ന ഇടിയപ്പവും മുട്ടക്കറിയും! 🍳🍢 അത് എടുത്തുകൊണ്ട് നേരെ തന്റെ 'സാമ്രാജ്യത്തിലേക്ക്' (റൂമിലേക്ക്) വന്നു.


കഴിക്കുമ്പോൾ വെറുതെ ഇരുന്നാൽ പറ്റില്ലല്ലോ, അപ്പോഴാണ് ആ പഴയ കോമഡി പടം ഇട്ടത്...


"മൂക്കില്ലാ രാജ്യത്ത്!" 😂 ജഗതിയും മുകേഷും തിലകനും ഒക്കെയുള്ള ആ ഒരു ചിരിപ്പൂരം!


കാശിത്തുമ്പക്കാവായ് നീലവാനം

മേടപ്പാടം നീളേ ശ്യാമരാഗം..

വെണ്മേഘപ്പാടില്‍ മദമിളകും

പൊന്നാനച്ചന്തം തെളിയവേ..

വെണ്മേഘപ്പാടില്‍ മദമിളകും

പൊന്നാനച്ചന്തം തെളിയവേ..

പടയണിമേളത്തില്‍ മുടിയേറി

കളമേറും വായാടിക്കാറ്റില്‍

കാശിത്തുമ്പക്കാവായ് നീലവാനം

മേടപ്പാടം നീളേ ശ്യാമരാഗം..


ഒരു വശത്ത് ഇടിയപ്പവും മുട്ടക്കറിയും... 😋


മറുവശത്ത് ഫോണിൽ ആ പടത്തിലെ വട്ടൻമാരുടെ പ്രകടനം! 🤪


ഇടിയപ്പവും മുട്ടക്കറിയും കഴിച്ച് 'മൂക്കില്ലാ രാജ്യത്തെ' വട്ടന്മാരെ കണ്ടു ചിരിച്ച്, വയറും മനസ്സും നിറഞ്ഞപ്പോൾ ആമിക്ക് പതുക്കെ പുറത്തിറങ്ങാൻ ഒരു പൂതി! 🌸✨


കൈ കഴുകി, പതുക്കെ അടുക്കളയിലേക്ക് ചെന്ന് ആ പഴയ പാവം പെൺകുട്ടിയുടെ ഭാവം എടുത്ത് അമ്മയോട് ചോദിച്ചു: 


"അമ്മേ... ഞാൻ രേവതിയുടെ വീട്ടിൽ പോയിട്ട് വരാമോ?" 😇


അമ്മ പാവം, "ആഹ്ഹ് പോയിട്ട് വാ... വേഗം വരണം"


എന്ന് പറഞ്ഞത് സ്നേഹം കൊണ്ടായിരിക്കും. പക്ഷേ നമ്മുടെ ആമിക്ക് അതങ്ങ് പിടിച്ചില്ല! 🙄


"അവളുടെ വീട് അടുത്ത് അല്ലേ അമ്മേ... വേഗം വരാനോ? 


എന്നാ അവിടെ കിടന്നോ നീ?" എന്ന് ചോദിച്ച് ആമി പതുക്കെ ഒന്ന് ചൊറിഞ്ഞു.


അമ്മ: നല്ലത് പറഞ്ഞു കൊടുത്താൽ മനസ്സിലാകില്ല അവൾക്ക് 


അമ്മയുടെ ആ "🤨" നോട്ടം കണ്ടതും ആമിക്ക് മനസ്സിലായി, ഇനി കൂടുതൽ നിന്നാൽ ശരി ആകില്ല എന്ന് 


ദേഷ്യത്തിൽ 😤 നടന്നു പുറത്തേക്ക് 


ഗർർർ... 🐯 സൗണ്ടും ഇട്ട് ആമി നേരെ രേവതിയുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു!


ഇടിയപ്പവും മുട്ടക്കറിയും കഴിച്ച്, അമ്മയുടെ ചൂരലിനെപ്പറ്റി ഒന്നു പല്ലിറുമ്മി, ആമി പതുക്കെ വീടിനു പുറത്തിറങ്ങി. 🏠 ആ ശനിയാഴ്ച വെയിൽ പതുക്കെ പടരുന്നുണ്ട്. നടന്നു പോകുന്ന വഴിക്ക് ആ പഴയ പീടിക കണ്ടപ്പോൾ ആമി  😉


ആ കടയിൽ കയറി  ഇഷ്ടപ്പെട്ട കുറച്ച് മിഠായികൾ വാങ്ങി. കയ്യിലുണ്ടായിരുന്ന ആ ചെറിയ ബാഗ് തുറന്ന്, 

ഒരു ചിരിയോടെ ആ മിഠായികൾ അതിലേക്കിട്ടു. 


🍬 ആമി നടക്കുകയാണ്... പതുക്കെ, തന്റെ ലോകത്തിലൂടെ, തന്റെ ചിന്തകളിലൂടെ... നടന്നു.. നടന്നു.. നടന്നു.. 👣


അവസാനം രേവതിയുടെ വീടിന്റെ പടിക്കൽ എത്തി. ആവേശം അടക്കാനാവാതെ ആമി ഉള്ളിലേക്ക് വിളിച്ചു ചോദിച്ചു:


"അമ്മേ...അവൾ എന്തേയ്?" 🗣️



രേവതിയുടെ അമ്മ ഉമ്മറത്തേക്ക് വന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു:


"അവൾ ഉറക്കമാണ് ആമി!" 😂



കൈയ്യിലെ വാച്ചിലേക്ക് ഒന്ന് നോക്കി... സമയം 9 മണി! 🕘 ആമി ഇവിടെ ഒരു യുദ്ധം തന്നെ കഴിഞ്ഞ്...


(മിയയോടും സീസറിനോടും അമ്മയോടും ഉള്ള ഗുസ്തി!)



രേവതിയുടെ അമ്മയുടെ മറുപടി കേട്ടപ്പോൾ ആമിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.


"ഈ പോത്ത് ഇതുവരെ എഴുന്നേറ്റില്ലേ... 😌"


എന്ന് ചോദിക്കുമ്പോൾ ആമിയുടെ ഉള്ളിൽ ഒരു പ്ലാൻ ഉദിച്ചു കഴിഞ്ഞിരുന്നു.


അമ്മയും വിട്ടു കൊടുത്തില്ല, അടുക്കളയിലേക്ക് പോകുന്ന വഴിക്ക് ഒരു 'ഗ്രീൻ സിഗ്നൽ' കൂടി അങ്ങ് കൊടുത്തു:


"ചെന്ന് നോക്ക്... ഇന്നലെ വൈകി കഴിച്ചും കിടന്നതാണ് അവൾ. 


അവളുടെ തലയിൽ കുറച്ചു വെള്ളം കോരി ഒഴി!" 😂



ആമി ആവേശത്തോടെ പതുക്കെ മറുപടി പറഞ്ഞു:


"🤭😂 നോക്കട്ടെ അമ്മേ..."



അമ്മ അടുക്കളയിലേക്ക് നീങ്ങിയതും ആമി തന്റെ 'മിഷൻ' തുടങ്ങി. 


ആ പഴയ മുറിയിലൂടെ പതുക്കെ നടന്ന്, പതുക്കെ കതക് തള്ളി നീ രേവതിയുടെ റൂമിലേക്ക് കയറി. 


അവിടെയതാ നമ്മുടെ രേവതി ഒരു 'പോത്തിനെപ്പോലെ' സുഖമായി കിടന്നുറങ്ങുന്നു! 😴



അവളുടെ അരികിൽ ചെന്ന് ആ വിളി വിളിച്ചു: 


"ഡി കമിനി... എഴുന്നേക്ക്!" 🗣️


പക്ഷേ രേവതി വിടുമോ?


ആ ഉറക്കപ്പിച്ചിൽ അവൾ പുതപ്പ് ഒന്ന് കൂടി വലിച്ചിട്ട് പറഞ്ഞു: "പോ... പോ... 😮‍💨".



ആമി വിചാരിച്ചു: "ഇവൾ ഇങ്ങനെ പറഞ്ഞാൽ കേൾക്കില്ല!" 


🧠 ഉടനെ നീ ആ മിഠായി ഒന്ന് പൊളിച്ചു.


ഉറക്കത്തിൽ വാ തുറന്നു കിടന്ന രേവതിയുടെ വായിലേക്ക് ആ മിഠായി അങ്ങ് തിരുകി കൊടുത്തു! 😂


അവളാണെങ്കിൽ അത് മിഠായി ആണെന്ന് പോലും അറിയാതെ ഉറക്കത്തിൽ അത് നുണയാൻ തുടങ്ങി! 🍬


ആമി അത് നോക്കി നിന്ന് ചിരിക്കുകയാണ്... 


"ഇതെന്ത് സാധനം ഇത്? ഉറക്കത്തിൽ ഒരു ഓന്തിനെപ്പോലെ തല പോകുന്നുണ്ടല്ലോ!" 😁


🦎 ആസ്വദിച്ച് മിഠായി നുണയുന്ന രേവതിയെ കണ്ടപ്പോൾ ആമിക്ക് അടുത്ത ഐഡിയ കിട്ടി.


അവിടെയിരുന്ന ആ വെള്ളം കുപ്പി അങ്ങ് എടുത്തു.


ഒട്ടും വൈകിച്ചില്ല... മോന്തയ്ക്ക് നോക്കി ഒറ്റ തളി! 😂💦


"ഡി.... കമിനീ😁!"   


എന്ന് നീ അലറിയതും, മുഖത്ത് വെള്ളം അടിച്ചതും ഒന്നിച്ചായിരുന്നു. രേവതി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി! 😲 മിഠായിയുടെ മധുരവും മുഖത്തെ വെള്ളത്തിന്റെ തണുപ്പും കൂടി വന്നപ്പോൾ അവൾ ചാടിയെഴുന്നേറ്റു...


ഇഹ്ഹഹഹഹ "അയ്യോ... അഹഹ അഹഹ !" ഗർർർ 🐯


ആമി: 😁 ഇത് എന്താടി ഇത് 


പിന്നെ ആ മുറിയിൽ മുഴങ്ങിയത് രണ്ടിന്റെയും കൂടി ആ ഒരു


"രേവതിയുടെ വായിൽ മിട്ടായി 😂


"ആഹ്ഹഹാ ഹഹഹാ" ചിരിയായിരുന്നു! ആമി ചിരിച്ച് വശം കെട്ടു, രേവതി പേടിച്ചും ദേഷ്യം വന്നുമുള്ള ആ ഒരവസ്ഥയിൽ നിന്നു! 😂🔥


ആമി ആജ്ഞാപിച്ചു: "ആമി: പോയി ഫ്രഷ് ആയിട്ട് വാ..." 


👸 അടിയും കിട്ടി, മുഖത്ത് വെള്ളവും വീണ്, വായിൽ മിഠായിയുമായി നിൽക്കുന്ന രേവതിക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ!


അവൾ പതുക്കെ പുറത്തിറങ്ങി അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മയുടെ വക അടുത്ത 'കൊട്ട്': "ആഹ്ഹഹാ... കിട്ടിയോ? 🤭 പോത്ത് പോലെ കിടന്നാൽ ഇങ്ങനെ ഇരിക്കും! 😆 പോയി പല്ല് തേക്കടി!"


പാവം രേവതി, ഒരക്ഷരം മിണ്ടാതെ പല്ല് തേക്കാൻ പോയി.


ആമിയുടെ വെള്ളം തളിക്ക് അമ്മയുടെ സപ്പോർട്ട് കൂടി കിട്ടിയപ്പോൾ അവൾ ആകെ തളർന്നു..! 😂🪥

അപ്പോഴാണ് ആമി ആ മുറിയിൽ മറ്റൊരു കാഴ്ച കണ്ടത്...


രേവതിയുടെ Drawing! 🎨  അത് കൗതുകത്തോടെ നോക്കി നിന്നു.


"ഹോ... അപ്പോൾ അവൾ ഇത് വരയ്ക്കുകയായിരുന്നു അല്ലേ രാത്രിയിൽ !" കള്ളി 🤭


പക്ഷേ രേവതി വിടുമോ? അവൾ പല്ല് തേച്ചുകൊണ്ട് ജനലിലൂടെ ആമിയെ 

നോക്കി ആക്രോശിച്ചു: "ആഹ്ഹത് അഹു കുഷഹ്... അത് എടുക്കരുത്! 😂" പല്ല് തേക്കുന്നതിന്റെ ഇടയിലുള്ള ആ സൗണ്ട്  വായിൽ പതയുമായി അവൾ എന്തൊക്കെയോ വിളിച്ചു കൂവുകയാണ്.


"ആമി: പോയി പല്ല് തേക്കടി!" 😂🪥


രേവതി: 😁🪥


പല്ല് തെക്കൻ പോയി....


അമ്മ breakfast കൊണ്ടുവെച്ചും 


അമ്മ വിളമ്പിക്കൊടുത്ത ആ ചൂട് പാലപ്പവും കടലക്കറിയും! 🍲 അതിന്റെ മണം അടിച്ചപ്പോൾ.


ആമി: മഹ്ഹ്ഹ്ഹ് നല്ല മണം 😋


രേവതി വരയ്ക്കാൻ ഉപയോഗിക്കുന്ന ആ ടേബിളും കസേരയും ആമി അങ്ങ് ഇരുന്നു. 


രേവതി പാവം, പല്ല് തേച്ചു വന്ന് ആമിയുടെ കൂടെ ഇരുന്നു കഴിക്കാൻ തുടങ്ങി. 


ഇടയ്ക്ക് ആ സ്നേഹം മൂത്ത് അവൾക്ക് വാരിക്കൊടുക്കുന്നു: 


"ഡി വാ പൊളി..." 🥄 രേവതി വാരിക്കൊടുത്തപ്പോൾ ആമി അനുസരണയുള്ള കുട്ടിയായി വാ പൊളിച്ചു! 😌


പക്ഷേ ആമിക്ക് മതിയായി... "ആഹ്ഹ് കഴിച്ചും മതി വയറു നിറഞ്ഞു ഇരിക്ക 😌" എന്ന് പറഞ്ഞ് ആമി വാ കഴുകാൻ എഴുന്നേറ്റു.


അപ്പോഴാണ് ആ ട്വിസ്റ്റ്! ⚡️


മെസ്സേജ്🎵 ടു ടു ടു 🎶


ആമി ഒന്ന് ഞെട്ടി! "😳 


ആമിയുടെ ഉള്ളിലെ ആ രാക്ഷസി (Amy) പതുക്കെ ഉണർന്നു. 😈 


ആമി ആ മെസ്സേജ് വായിച്ചു... 


"ഹായ് ഡി ഇന്നലെ എന്നാ വിളിക്കാഞ്ഞേ?" 📱 



"😳 ഇത് ആര് പുതിയ ഒരാൾ?" 


എന്ന ആമി ആലോചനയിൽ.


അപ്പോഴാണ് രേവതി അവിടേക്ക് വരുന്നത്. 


ആമി അവളുടെ ഫോണിൽ ആ മെസേജ് വായിക്കുന്നത് കണ്ടതും അവളുടെ ലോകം ഒന്ന് നിലച്ചു .


ആമി എഴുന്നേറ്റു നിന്നും 🤨


ഒന്നുമിണ്ടാതെ അവളുടെ മുഖത്തു നോക്കിക്കൊണ്ട് 😈👿


ആമിയുടെ ആ കത്തുന്ന കണ്ണുകൾ കണ്ടപ്പോൾ രേവതി പേടിച്ചു വിറച്ചു പോയി. 😰


എന്ത് പറയണം, എങ്ങനെ ന്യായീകരിക്കണം എന്നറിയാതെ അവൾ അവിടെ തറഞ്ഞു നിന്നു. 


ആമിയുടെ മുഖത്തെ ആ പതർച്ച കണ്ടപ്പോൾ രേവതിക്ക് മനസ്സിലായി, ഇത് വെറുമൊരു തമാശയല്ലെന്ന്! 🌋⛓️


ആമിയുടെ ആ കത്തുന്ന കണ്ണുകൾക്ക് മുന്നിൽ രേവതി വിറയ്ക്കുന്ന ആ നിമിഷം


ആമി : 👿😈🔥


രേവതി : 🫢


തുടരും....



കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌