കാമരാത്രി ഉത്ഭവം ഭാഗം 6
റോസിയുടെ ആ കനത്ത മറുപടി കേട്ടിട്ടും എൽസി ആന്റി അത്ര പെട്ടെന്ന് പിന്മാറാൻ തയ്യാറായില്ല. അവളുടെ തന്റേടം കണ്ടപ്പോൾ ആന്റിയുടെ ഉള്ളിലെ ദേഷ്യം ഇരട്ടിച്ചു. ആൻ്റി പെട്ടെന്ന് തിരിഞ്ഞുനിന്ന് ഉമ്മറത്തേക്ക് ചൂണ്ടുവിരൽ അനക്കി പറഞ്ഞു......
എഴുതാത്തെ ഇരിക്കാൻ പറ്റില്ല 🫰🏻
എൽസി ആന്റി: "എടി... നീ എന്നെ ഇവിടുന്ന് ഓടിക്കാൻ നോക്കേണ്ട. നിന്റെ ഈ അഹങ്കാരം ഞാൻ ഇപ്പോത്തന്നെ നിന്റെ അമ്മച്ചിയോട് ചെന്ന് പറയുന്നുണ്ട്. അമ്മച്ചി അറിയട്ടെ നീ ഈ കാണിച്ചുകൂട്ടി നടക്കുന്ന കൊള്ളരുതായ്മകൾ ഒക്കെ....." 😡
എൽസി ആന്റി ഭീഷണിയുമായി അകത്തേക്ക് നടക്കാൻ ആഞ്ഞെങ്കിലും റോസി അവരെ തടയാൻ പോയില്ല. അവൾ ഒട്ടും കുലുക്കമില്ലാതെ, അവിടെയുണ്ടായിരുന്ന ഈസിചെയറിലേക്ക് പതുക്കെ ചാരിയിരുന്നു. എന്നിട്ട് എൽസി ആന്റിയെ വെല്ലുവിളിക്കുന്ന രീതിയിൽ ഒരൊറ്റ ഇരുത്തമായിരുന്നു.😌 തന്റെ നീണ്ട കാലുകൾ പരസ്പരം കോർത്ത്, ഒന്നിന് മുകളിൽ മറ്റൊന്നായി കാലിന്മേൽ കാൽ കയറ്റിവെച്ച്, കയ്യിലിരുന്ന കട്ടൻ ചായ ഗ്ലാസ്സ് ചുണ്ടിലേക്ക് അടുപ്പിച്ചു. ആ മുഖത്ത് ഒരു തരി ഭയം പോലുമുണ്ടായിരുന്നില്ല. 😏
റോസിയുടെ ആ ഇരുപ്പും ഭാവവും കണ്ടപ്പോൾ എൽസി ആന്റിക്ക് ദേഷ്യം സഹിക്കാനായില്ല.😡 അവരുടെ ചോര തിളച്ചു മറിഞ്ഞു. ആന്റിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു......
എൽസി ആന്റി: "എന്റെ ഈശോയേ... ഈ പെണ്ണിന്റെ ഒരു അഹങ്കാരം നോക്കിക്കേ കർത്താവേ... മര്യാദയ്ക്ക് ഒരു വർത്തമാനം പറഞ്ഞാൽ കേൾക്കില്ലെന്ന് മാത്രമല്ല, മുതിർന്നവരോട് എങ്ങനെയോണം പെരുമാറേണ്ടത് എന്ന് പോലും ഇവൾക്ക് അറിയില്ല. ഈ അഹങ്കാരവും വെച്ചുകൊണ്ട് നിന്നെ ഈ വീട്ടിൽ അധികനാൾ ഇരുത്തില്ലടി ഞാൻ... നോക്കിക്കോ നീ...." 🤬⚡
എൽസി ആന്റി ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട്, ജപമാല കൈകളിൽ മുറുക്കിപ്പിടിച്ച് ഉമ്മറത്തുനിന്ന് നേരെ അകത്തെ അടുക്കള ലക്ഷ്യമാക്കി നടന്നു.
റോസിക്ക് നന്നായി അറിയാമായിരുന്നു, ഈ വീട്ടിൽ തനിക്ക് ആകെയുള്ള സപ്പോർട്ട് അപ്പൻ മാത്രമാണ്. അപ്പൻ ഉള്ളതുകൊണ്ട് മാത്രമാണ് അവൾ ഈ വീട്ടിൽ തലയുയർത്തി നിൽക്കുന്നത് തന്നെ. എന്നാൽ അമ്മച്ചിയുടെ കാര്യം നേരെ തിരിച്ചായിരുന്നു. റോസി എന്തെങ്കിലും ഒരു തെറ്റ് വരുത്താൻ, അവൾക്കെതിരെ എന്തെങ്കിലും ഒരു കുറ്റം കിട്ടാൻ കാത്തിരിക്കുകയായിരുന്നു അമ്മച്ചി. അതുകൊണ്ട് തന്നെ എൽസി ആന്റി ചെന്ന് തീ കൊടുത്താൽ അടുക്കളയിൽ വലിയൊരു സ്ഫോടനം തന്നെ നടക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
എങ്കിലും റോസി തന്റെ കാലിന്മേൽ കാലും കയറ്റി വെച്ചുള്ള ഇരുപ്പ് മാറ്റിയില്ല. ചായയുടെ അവസാന തുള്ളിയും കുടിച്ചിറക്കി അവൾ അമ്മച്ചിയുടെയും എൽസി ആന്റിയുടെയും അടുത്ത നീക്കത്തിനായി കാത്തിരുന്നു. ഉള്ളിൽ ഡേവിഡിനെ ഓർക്കുമ്പോഴുള്ള ആ വാശിയും ആവേശവും അവളുടെ മുഖത്ത് ഒരു പുഞ്ചിരിയായി വിരിഞ്ഞു... 😈 വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നതുപോലെ, അവർ എന്തൊക്കെ തടസ്സം ഉണ്ടാക്കിയാലും ഇന്ന് വൈകുന്നേരം ഡേവിഡിന്റെ മുന്നിലേക്ക് താൻ ചെല്ലുമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
അടുക്കളയിൽ നിന്ന് എൽസി ആന്റിയുടെ ആ വിഷം തുപ്പിയുള്ള കുത്തിത്തിരിപ്പ് കേട്ടതും അമ്മച്ചിയുടെ സകല നിയന്ത്രണവും വിട്ടു😡 ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് അമ്മച്ചി ഉമ്മറത്തേക്ക് പാഞ്ഞു വന്നു. എന്നിട്ട് ഈസിചെയറിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന റോസിയുടെ കയ്യിൽ കുത്തിപ്പിടിച്ച് ഒരൊറ്റ വലി! 🤬
അമ്മച്ചി: "എഴുന്നേൽക്കടി ഇവിടുന്ന് നിനക്ക് ഇത്രയ്ക്ക് അഹങ്കാരമായോടി? ഛീ😡 നിന്റെ അപ്പൻ നിന്നെ തലയിൽ കയറ്റി വെച്ചേക്കുന്നതിന്റെ കേടാ ഇത് ഓകെ. നിന്നെ ഞാൻ വളർത്തിയത് നാട്ടിലെ കാരണവന്മാർ വരുമ്പോൾ ഇങ്ങനെ കാൽ നീട്ടി ഇരിക്കാനാണോ? ഇറങ്ങി വാടി ഇങ്ങോട്ട്" 😤 (അമ്മച്ചി അവളെ വലിച്ച് എൽസി ആന്റിയുടെ മുന്നിലേക്ക് നിർത്തി.)
റോസി കയ്യിലെ പിടി അങ്ങോട്ട് ഒറ്റ വെട്ടലിന് വിടുവിച്ചു എന്നിട്ട് അമ്മച്ചിയെയും എൽസി ആന്റിയെയും മാറി മാറി നോക്കി. അവളുടെ കണ്ണുകളിൽ ദേഷ്യം കൊണ്ട് കനൽ എരിയുന്നുണ്ടായിരുന്നു👁️🔥 അപ്പോഴാണ് എൽസി ആന്റി ആ നാരദപ്പണി പൂർത്തിയാക്കാൻ വേണ്ടി അമ്മച്ചിയുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്ന്, നെഞ്ചത്ത് കൈവെച്ച് ആ വിഷം അങ്ങോട്ട് തുപ്പിയത്.......
എൽസി ആന്റി: "അതാ മേരിമ്മേ ഞാൻ പറഞ്ഞത്... നീയെങ്കിലും ഇതൊന്ന് ചോദിക്ക് 🤨 ഇവൾ ആ അപ്പുറത്തെ വീട്ടിലെ താന്തോന്നി ചെറുക്കൻ ഡേവിഡ് ഇല്ലേ, അവന്റെ കൂടെ ഓരോ വേണ്ടാതീനവും ഒപ്പിച്ചു വെച്ചിട്ടാ ഇപ്പൊ ഇവിടെ വന്ന് ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്നത് നേരം ഇരുട്ടിയിട്ടും ആ വൈക്കോൽ പുരയുടെ അവിടുന്ന് ഇവൾ ഇറങ്ങി വരുന്നത് ഈ വഴി പോയ നാട്ടുകാർ കണ്ടതാ കർത്താവേ... എന്റെ മേരിമ്മേ... ഇവന്മാരുടെ ഒക്കെ കൂടെ നടന്നിട്ട് വേറെ എന്തൊക്കെ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് ആര് കണ്ടു? 🤷♀️ നാറ്റക്കേടാകാൻ അധികം സമയം വേണ്ട. ഇവളെ ഇപ്പൊത്തന്നെ ഏതെങ്കിലും ഒരു ആശുപത്രിയിൽ കൊണ്ടുപോയി ആ ഡോക്ടറെക്കൊണ്ട് ഒന്ന് കാണിച്ച് പരിശോധിപ്പിക്കുന്നത് നന്നാ.🩺 ഇല്ലെങ്കിൽ നാളെ നാട്ടുകാരുടെ മുന്നിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും, ഞാൻ പറഞ്ഞേക്കാം" 🤫 കുരിശുമാലയിൽ പിടിച്ച് എൽസി ആന്റി റോസിയെ പുച്ഛത്തോടെ നോക്കി തിരിഞ്ഞു.
ആ വാക്ക് കേട്ടതും റോസിയുടെ നിയന്ത്രണം പൂർണ്ണമായി വിട്ടു ഒരു പെൺകുട്ടിയുടെ അന്തസ്സിനെപ്പറ്റിയാണ് ആ പരദൂഷണക്കാരി ഈ പറയുന്നത് 🤬 അമ്മച്ചി അത് കേട്ട് റോസിയെ സംശയത്തോടെ നോക്കാൻ തുടങ്ങിയതും റോസി എൽസി ആന്റിയുടെ തൊട്ടു മുന്നിലേക്ക് ആഞ്ഞു ചെന്നു⚡
റോസി: "എന്താടി എൽസി അമ്മായി നീയീ പറഞ്ഞത്? എന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നോ? മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നിന്റെ പല്ല് ഞാൻ അടിച്ച് താഴെയിടും🤬 എന്റെ സ്വഭാവം അളക്കാൻ നീയാരാടി? നിന്റെ വീട്ടിലെ കൊച്ചുങ്ങൾ കാണിച്ചുകൂട്ടുന്ന വൃത്തികേടുകൾ നാട് മുഴുവൻ പാട്ടാണ്, അത് ആദ്യം പോയി അന്വേഷിക്ക് എന്റെ ദേഹത്തോട്ട് തൊടാൻ ഇനിയൊരുത്തനും ജനിക്കണം. മേലാൽ ഡേവിഡിന്റെയോ എന്റെയോ പേര് നിന്റെ ആ അഴുക്കുചാല് പോലുള്ള വായീന്ന് വന്നാൽ, ഈ പടിയിറങ്ങി നീ ജീവനോടെ പോകില്ല, ഓർത്തോ" 🤬
അമ്മച്ചി: "ഡീ... നിർത്തെടി അഹങ്കാരിപ്പെണ്ണേ 😡 എൽസി ചേച്ചി പറഞ്ഞതിൽ എന്താ തെറ്റ്? നീ ആ ചെറുക്കന്റെ കൂടെ നടക്കുന്നത് ഞാനും കാണുന്നുണ്ട് കൊറെ ഓകെ. കുടുംബത്തിന് ദോഷം വരുത്തി വെക്കാനായിട്ട് ഒരുത്തി ഇറങ്ങിക്കോളും" 😤
അമ്മച്ചി: "എടി അഹങ്കാരി... നീ എൽസി ചേച്ചിയുടെ നേരെ ചൂടാവുകയാണോടി?!" 🤬 (പറഞ്ഞു തീരുന്നതിന് മുൻപ് അമ്മച്ചി റോസിയുടെ കവിളിൽ നോക്കി ഒരൊറ്റ അടി 👋)
റോസി: "അമ്മച്ചീ...!!" 😭 (കവിളിൽ കൈവെച്ച് റോസി പിന്നോട്ട് മാറി, അവളുടെ കണ്ണിൽ നിന്ന് നീർത്തുളികൾ പൊടിഞ്ഞു🥺.)
അമ്മച്ചി: "മിണ്ടിപ്പോകരുത്😡 നീ ആ ഡേവിഡിന്റെ കൂടെ കറങ്ങി നടന്നിട്ട് എൽസി ചേച്ചി പറഞ്ഞത് നേരാണോടി? പറയെടി ശവം തീനിപ്പെണ്ണേ!!" 👋(അമ്മച്ചി വീണ്ടും വീണ്ടും അവളുടെ കവിളിലും പുറത്തും മാറി മാറി അടിച്ചു വശകേടാക്കാൻ തുടങ്ങി.)
റോസിയെ അമ്മച്ചി ഇട്ടിട്ട് തല്ലുന്നത് കണ്ട് എൽസി ആന്റി വായ പൊത്തി നിന്ന് പതുക്കെ ചിരിക്കുകയായിരുന്നു......😈 അവരുടെ മനസ്സിൽ പക വീട്ടിയ സന്തോഷമായിരുന്നു........
എൽസി ആന്റി: "ഹെഹെ... മേരിമ്മേ, അടിച്ചു ചോദിച്ചാലേ ഇവൾ സത്യം പറയൂ. എന്നെ ഇവിടുന്ന് ഓടിക്കാൻ നോക്കിയവളാ... ഇപ്പൊ കിട്ടിയത് കണ്ടില്ലേ...അവളുടെ ഒരു പൊങ്ങച്ചം" 😏 വിരലിലിട്ട ജപമാല തിരുമ്മിക്കൊണ്ട് ആന്റി പരിഹസിച്ചു.
അമ്മച്ചി: "പറയെടി... അവനുമായിട്ട് എന്തെങ്കിലും നടന്നിട്ടുണ്ടോ? നീ ഇപ്പൊ സത്യം പറഞ്ഞോണം.....അടിച്ചും ഞാൻ കൊല്ലും നിന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വരുമോടി നിന്നെ?" 🤬 (അമ്മച്ചി അവളുടെ തലമുടിയിൽ കുത്തിപ്പിടിച്ച് മുഖത്തേക്ക് നോക്കി അലറി.)
റോസി: "അമ്മച്ചിക്ക്... അമ്മച്ചിക്ക് സ്വന്തം മകളെക്കാൾ വിശ്വാസം ഈ പരദൂഷണക്കാരിയെ ആണല്ലേ? 😭 ഞാൻ... ഞാൻ ഒന്നും ചെയ്തിട്ടില്ല എന്റെയും ഡേവിഡിന്റെയും ഇടയിൽ നിങ്ങൾ ഈ വിചാരിക്കുന്ന ഒരു വൃത്തികേടും നടന്നിട്ടില്ല അമ്മച്ചീ..." 👋 (പറഞ്ഞു തീരും മുൻപേ അമ്മച്ചി വീണ്ടും അവളെ അടിച്ചു വശകേടാക്കി.)
അമ്മച്ചി: "പിന്നെന്തിനാടി നേരം ഇരുട്ടിയിട്ടും അവന്റെ കൂടെ നടന്നത്? എൽസി ചേച്ചി കള്ളം പറയുമെന്നോ?! 😡 പറയടി... നേര് പറയെടി!!"
അമ്മച്ചിയുടെ കയ്യിൽ നിന്ന് തുടരെത്തുടരെ അടിയേറ്റ് റോസി തിണ്ണയിൽ വീണു കരയുകയായിരുന്നു. കവിളുകൾ രണ്ടും അടികൊണ്ട് ചുവന്നുതുടുത്തു. 🥺 അപ്പോഴും ഉമ്മറത്ത് വലിഞ്ഞു കേറി നിന്ന്, കൈകൊട്ടി പരിഹസിച്ച് ചിരിക്കുന്ന എൽസി ആന്റിയുടെ ആ കൊണ്ണച്ച ചിരി കണ്ടതും റോസിയുടെ ഉള്ളിലെ സങ്കടം പെട്ടെന്ന് കനത്ത വാശിയായി മാറി അവൾ തറയിൽ നിന്ന് ദേഷ്യത്തോടെ ഒരൊറ്റ എഴുന്നേൽക്കലായിരുന്നു! ⚡
റോസി: "എന്നെക്കൊണ്ട് നീ അധികം ചിരിക്കേണ്ടടി പരദൂഷണത്തള്ളേ...!!" 🤬 (റോസി പായുന്ന പുലിയെപ്പോലെ ആഞ്ഞുചെന്ന് എൽസി ആന്റിയുടെ മുഖമടച്ച് ഒരൊറ്റ അടി! 👋 ഒച്ച ഉമ്മറത്ത് ആകെ മുഴങ്ങി കേട്ടു)
എൽസി ആന്റി: "അയ്യോ എന്റെ കർത്താവേ... എന്നെ കൊന്നേ...!!" 😱 (ആന്റിയുടെ ആ കൊണ്ണച്ച ചിരി അങ്ങോട്ട് മാറി, കവിളും പൊത്തിപ്പിടിച്ച് അവർ തറയിലേക്ക് വീഴാൻ പോയി. പല്ല് ഒടിഞ്ഞു തൂങ്ങിയോ എന്ന് അവർക്ക് സംശയമായി!)
ഇത് കണ്ടതും അമ്മച്ചിയുടെ കണ്ണ് തള്ളി, ചോര തലയ്ക്ക് പിടിച്ചു സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന എൽസി ആന്റിയെ മകൾ തല്ലിയെന്ന് കണ്ടപ്പോൾ അമ്മച്ചിക്ക് ശരിക്കും വട്ട് പിടിച്ചതുപോലെയായി .......😠
അമ്മച്ചി: "എടി... എന്റെ ഈശോയേ... നീ എന്റെ കുഞ്ഞിൻ്റെ മേത്ത് കൈവെക്കുമോടി !! നിന്നെ ഞാൻ ഇന്ന് ജീവനോടെ വെക്കില്ലടി ശവമേ!!" 🤬 (അമ്മച്ചി ഭ്രാന്ത് പിടിച്ചവളെപ്പോലെ റോസിയുടെ നീണ്ട മുടിയിൽ കുത്തിപ്പിടിച്ച് ഒരൊറ്റ വലി)
റോസി: "ആഹ്... അമ്മച്ചീ... വിട്... എന്നെ വിട്!! എനിക്ക് വേദനിക്കുന്നു" 😭 (റോസി വേദന കൊണ്ട് നിലവിളിച്ചു.)
അമ്മച്ചി: "വിടില്ലടി നിന്നെ ഞാൻ... ഇന്ന് നിന്റെ അഹങ്കാരം ഞാൻ തീർത്തുതരാം" 😡 (അമ്മച്ചി റോസിയെ ഉമ്മറത്തെ ആ കല്ലുതറയിലേക്ക് വലിച്ച് താഴെയിട്ടു എന്നിട്ട് കണ്ണിൽ കണ്ട സാധനങ്ങളൊക്കെ എടുത്ത് അവളെ അടിക്കാനും ചവിട്ടാനും തുടങ്ങി)
എൽസി ആന്റി: "അടിക്കടി മേരിമ്മേ അവളെ 😭 എന്റെ കർത്താവേ... ഒരു പെറ്റ തള്ളയുടെ മുന്നിൽ വെച്ചല്ലേ ഈ പാപി എന്നെ തല്ലിയത് ഇവളെ ഈ വീട്ടിൽ വെച്ചേക്കരുത്. ഇവളെ തല്ലി കൊല്ല് മേരിമ്മേ... നോക്കിക്കോ, ഇവൾ ആ ഡേവിഡ് ചെറുക്കന്റെ കൂടെ കിടപ്പറയിൽ വരെ കയറാൻ മടിക്കാത്തവളാ...!!" 🤬 (കവിളിൽ തടവിക്കൊണ്ട് ആന്റി വീണ്ടും വിഷം ചീറ്റി.)
റോസി: "നിർത്തടി തള്ളേ നിന്റെ ആ അഴുക്ക വായ 😭 അമ്മച്ചീ... ഈ പരദൂഷണക്കാരി പറയുന്നത് കേട്ട് എന്നെ തല്ലല്ലേ... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല! അമ്മച്ചിക്ക് എന്നെക്കാൾ വലുത് ഈ അന്യത്തിയെയാണോ? ആഹ്... അമ്മച്ചീ... വേദനിക്കുന്നേ... വിട്! വീട്! എന്നെ......" 😭💔 (റോസി തറയിൽ കിടന്ന് ഉരുണ്ട് കരഞ്ഞു.)
അമ്മച്ചി: "മിണ്ടരുത് 🤬 എൽസി ചേച്ചിയെ തല്ലിയ നിന്റെ ഈ കൈ ഞാൻ ഇന്ന് തല്ലിയൊടിക്കും പറയെടി... നീ ആ ചെറുക്കന്റെ കൂടെ എന്തൊക്കെ വേണ്ടാതീനമാ കാണിച്ചുകൂട്ടിയത്? സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ ഞാൻ ഈ തറയിലിട്ട് ചവിട്ടിക്കൊല്ലും" 😠👋(അമ്മച്ചി അവൾക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ക്രൂരതകൾ ചെയ്തു. കൈകൊണ്ടും കാലുകൊണ്ടും അവളെ വശകേടാക്കി ചവിട്ടി കൂട്ടുകയായിരുന്നു.)
റോസി: "ഞാൻ... ഞാൻ ഒന്നും ചെയ്തിട്ടില്ല അമ്മച്ചീ 😭 നിങ്ങളെല്ലാവരും കൂടി എന്നെ കൊന്നേക്ക്... കൊന്നിട്ട് എന്റെ ശവത്തിന്റെ മുകളിൽ ഇരുന്ന് ഈ എൽസി തള്ള ചിരിക്കട്ടെ ആഹ്... കർത്താവേ...!!എനിക്ക് വയ്യയേ" 😭💔
എൽസി ആന്റി: "മേരിമ്മേ, ഇവൾ ഇപ്പൊ സത്യം പറയില്ല. ഇവളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി പരിശോധിപ്പിക്കണം. എന്നെ തല്ലിയ കൈക്ക് ഈശോ തക്കതായ ശിക്ഷ തരും അവളെ അടിക്കുന്നത് നിർത്തരുത്... ചോദിക്കടി ഇവളോട്!!" 😤
അമ്മച്ചി: "പറയെടി ശവമേ... നേര് പറയെടി!! നിന്റെ ഉള്ളിലെ ആ ഡേവിഡിന്റെ പ്രേമം ഞാൻ ഇപ്പൊ അടിച്ചു പുറത്തെടുക്കാം ആശുപത്രിയിൽ പോകാൻ തക്കവണ്ണം എന്തെങ്കിലും നീ ഒപ്പിച്ചു വെച്ചിട്ടുണ്ടോടി?! പറയെടി" 🤬👋 (അമ്മച്ചി വട്ട് പിടിച്ചതുപോലെ വീണ്ടും വീണ്ടും അവളുടെ മേത്തോട്ട് കയറി.)
അമ്മച്ചിയുടെ ക്രൂരമായ തല്ലും ചവിട്ടും ഏറ്റിട്ടും, തറയിൽ കിടന്ന റോസി പെട്ടെന്ന് ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് എഴുന്നേറ്റു നിന്നു. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീരും ഒപ്പം കനൽ ജ്വാലകളും വരുന്നുണ്ടായിരുന്നു. അമ്മച്ചിയുടെയും എൽസി ആന്റിയുടെയും മുഖത്തേക്ക് വിരൽ ചൂണ്ടി അവൾ അങ്ങോട്ട് കലിപ്പോടെ ഉറക്കെ വിളിച്ചു പറഞ്ഞു.....
റോസി: "നിർത്തടി അമ്മച്ചീ നിന്റെ തല്ല്!! 🤬 ആരും എന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട. എന്നാൽ കേട്ടോ... എനിക്ക് അവനെ ഇഷ്ടമാ ആ ഡേവിഡിനെ എനിക്ക് ജീവനാ. അവനെത്തന്നെയാ എന്റെ കെട്ടിയോൻ, അവനെ മാത്രമേ എനിക്ക് മതി ഞാൻ അവനെത്തന്നെ കെട്ടും... ഇതിൽ ആർക്കാടി ചേതം?!" 😤
എൽസി ആന്റി: "എന്റെ ഈശോയേ... മേരിമ്മേ കേട്ടല്ലോ ആ പാപി ചെറുക്കനെ ഇവൾ കെട്ടുമത്രേ... കർത്താവേ കുടുംബത്തിന്റെ മാനം പോയേ...!!" 😱 (ആന്റി നെഞ്ചത്ത് കൈവെച്ച് കൂവി വിളിച്ചു.)
റോസി: "എന്നെ അവന്റെ കൂടെ വിടാൻ നിങ്ങൾക്ക് മനസ്സില്ലെങ്കിൽ... എന്നെ ഇവിടുത്തിട്ട് അങ്ങോട്ട് കൊന്നേക്ക്😭 കൊന്നിട്ട് എന്റെ ശവം അവന്റെ വീട്ടിലോട്ട് എറിഞ്ഞു കൊടുക്ക്. അല്ലാതെ ഡേവിഡിനെ മറക്കാൻ ഈ റോസിക്ക് കഴിയില്ല... കൊല്ലടി എന്നെ!!" 🥺💔
അമ്മച്ചി: "എന്താടി പറഞ്ഞത്? അവനെ കെട്ടുമെന്നോ?എടി... നിന്നെ ഞാൻ ഇന്ന് ജീവനോടെ വെച്ചേക്കില്ലടി" 😡 (അമ്മച്ചി ദേഷ്യം മൂത്ത് അവളെ വലിച്ച് നെഞ്ചത്തോട്ട് ഒരൊറ്റ അടി അങ്ങോട്ട് വെച്ചു കൊടുത്തു! 👋)
അതേ സമയം... മുറ്റത്തുനിന്ന് ഉമ്മറത്തേക്ക് ഒരാൾ ഓടിപ്പാഞ്ഞു കയറി വന്നു. റോസിയുടെ അപ്പൻ യോഹന്നാൻ ആയിരുന്നു അത് 🧔⚡ തന്റെ മകളെ തറയിലിട്ട് തല്ലുന്നതും അവൾ കരയുന്നതും കണ്ടതും യോഹന്നാന്റെ ചോര തിളച്ചു മറിഞ്ഞു.
യോഹന്നാൻ (അപ്പൻ): "മേരിമ്മേ... നിർത്തടി അവിടെ!!! 🤬 എന്റെ കൊച്ചിന്റെ മേത്ത് കൈവെക്കാൻ നിനക്ക് എത്ര ധൈര്യമുണ്ടെടി? എന്തിനാടി എന്റെ കൊച്ചിനെ നീയിങ്ങനെ തല്ലി വശകേടാക്കുന്നത്? എൻ്റെ കൊച്ചിൻ്റെ കവിള്......🥺😡" (യോഹന്നാൻ ഓടിവന്ന് അമ്മച്ചിയെ ദേഷ്യത്തോടെ പിടിച്ച് പിന്നോട്ട് മാറ്റി.)
അപ്പനെ കണ്ടതും റോസി കരഞ്ഞുകൊണ്ട് തറയിൽ നിന്ന് എഴുന്നേറ്റു ഓടിച്ചെന്നു.
റോസി: "അപ്പാ...!! 😭😭"
അവൾ ഓടിച്ചെന്ന് അപ്പനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. അപ്പന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ച് അവൾ വിങ്ങിപ്പൊട്ടി. യോഹന്നാൻ മകളെ ചേർത്തുപിടിച്ച് അവളുടെ തലയിൽ പതുക്കെ തലോടി, ദേഷ്യത്തോടെ അമ്മച്ചിയെയും എൽസി ആന്റിയെയും നോക്കി ഗർജ്ജിച്ചു......
യോഹന്നാൻ (അപ്പൻ): "എന്താടി ഇവിടെ നടക്കുന്നത്? മേരിമ്മേ... നീ പെറ്റ തള്ള തന്നെയ. അന്നോ? ഒരു പെൺകൊച്ചിനെയാണോ നീ ഇങ്ങനെ ഇട്ടിട്ട് തല്ലിക്കൂട്ടുന്നത്? പിന്നെ ഈ നിൽക്കുന്ന പരദൂഷണത്തള്ള എൽസി ഉണ്ടല്ലോ... നിനക്ക് നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ പോരേടി? എന്റെ വീട്ടിൽ വന്ന് എന്റെ കൊച്ചിനെ തല്ലിക്കാൻ നീയാരാ?! പുറി......" 🤬
എൽസി ആന്റി: "അല്ല യോഹന്നാനെ... നീയീ പറയുന്ന നിന്റെ കൊച്ച് ആ അപ്പുറത്തെ വീട്ടിലെ ഡേവിഡിന്റെ കൂടെ..." 🤫 (പറഞ്ഞു തീരും മുൻപേ യോഹന്നാൻ കൈ ഓങ്ങി.)
യോഹന്നാൻ (അപ്പൻ): "മിണ്ടിപ്പോകരുത് എൽസി ഇറങ്ങിപ്പോടി എന്റെ വീട്ടീന്ന് ഇപ്പൊത്തന്നെ...!! 😡"
റോസി അപ്പനെ കെട്ടിപ്പിടിച്ച് കരയുമ്പോഴും ഉമ്മറത്തെ ആ അന്തരീക്ഷം മാറിയിരുന്നില്ല. യോഹന്നാൻ മകളെ ചേർത്തുപിടിച്ചുകൊണ്ട് അമ്മച്ചിയെ രൂക്ഷമായി നോക്കി. അപ്പോഴാണ് അമ്മച്ചി ദേഷ്യത്തോടെ കൈകൾ കെട്ടി യോഹന്നാന്റെ മുന്നിലേക്ക് വന്നുനിന്ന് ആ സത്യം വിളിച്ചുപറഞ്ഞത്. .... .
അമ്മച്ചി: "ആഹാ... ഇച്ചായ വന്ന് കൊച്ചിനെ താങ്ങിപ്പിടിച്ച് നിൽക്കുകയാണല്ലേ?! 😡 എന്നാ താൻ തന്റെ പൊന്നുമോൾ ഇപ്പൊ സ്വന്തം വായ കൊണ്ട് പറഞ്ഞത് കേട്ടോ? അവൾക്ക് ആ അപ്പുറത്തെ വീട്ടിലെ തെണ്ടി ഡേവിഡിനെ മതിയത്രേ അവനെ മാത്രമേ അവൾ കെട്ടുകയുള്ളൂ എന്ന്...!! കർത്താവേ, കേട്ടില്ലേ നമ്മുടെ മകളുടെ പ്രഖ്യാപനം?" 🤬
ആ വാക്ക് കേട്ടതും അപ്പൻ യോഹന്നാൻ ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. 🧔😳 അദ്ദേഹം മകളെ തന്റെ നെഞ്ചിൽ നിന്ന് പതുക്കെ മാറ്റി നിർത്തി, അവളുടെ മുഖത്തേക്ക് നോക്കി. യോഹന്നാന്റെ കൈകൾ പതുക്കെ വിറയ്ക്കാൻ തുടങ്ങി.
യോഹന്നാൻ (അപ്പൻ): "റോസി... മോളേ... നീ... നീ എന്താപ്പൊ ഈ കേട്ടത്? നീയീ പറയുന്നത് സത്യമാണോ മോളേ? ആ ഡേവിഡ് ചെറുക്കനെ..." 🥺
റോസി കണ്ണീരൊഴുക്കിക്കൊണ്ട് അപ്പന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു.
റോസി: "അപ്പാ... അതെ അപ്പാ... എനിക്ക് അവനെ ഇഷ്ടമാ. എനിക്ക് അവനെ ഇല്ലാതെ ജീവിക്കാൻ പറ്റില്ല അപ്പാ... 😭💔"
മകളുടെ ആ മറുപടി കേട്ടതും യോഹന്നാന്റെ ഉള്ളൊന്ന് തകർന്നു. അദ്ദേഹത്തിന് എന്ത് ചെയ്യണം, എന്ത് പറയണം എന്ന് ഒരു പിടുത്തവുമില്ലാതായി. ഒരു ഭാഗത്ത് സ്വന്തം മകളുടെ കണ്ണീര്, മറുഭാഗത്ത് ആ ചെറുക്കന്റെ അവസ്ഥ. യോഹന്നാൻ തലയ്ക്ക് കൈവെച്ച് അവിടെയുണ്ടായിരുന്ന കസേരയിലേക്ക് പതുക്കെ ഇരുന്നുപോയി. 😞
യോഹന്നാൻ (അപ്പൻ): "എന്റെ ഈശോയേ... നീ ഈ എന്ത് വടിയാ മോളേ വലിച്ചുണ്ടാക്കുന്നത്? 🤦♂️ ആ ചെറുക്കന് ഇവിടെ ഒരു പണിയുമില്ലെന്ന് നിനക്കറിയില്ലേടി? ഒരു ജോലിയുമില്ലാതെ നാട് ചുറ്റി നടക്കുന്ന, വഴിപോക്കരായ ചെക്കന്മാരുടെ കൂടെ ജീവിച്ചാൽ നീ എങ്ങനെ കഞ്ഞി കുടിച്ച് ജീവിക്കും മോളേ? എന്റെ കുടുംബത്തിന്റെ മാനം നീ ഇങ്ങനെ കളയരുതായിരുന്നു..." യോഹന്നാന്റെ ശബ്ദം സങ്കടം കൊണ്ട് ഇടറി.
ഇത് കണ്ടതും എൽസി ആന്റി കവിളിലെ വേദനയും മറന്ന് പതുക്കെ മുന്നോട്ട് വന്നു, മുഖത്ത് ഒരു കള്ളച്ചിരിയോടെ വീണ്ടും കുത്തിപ്പറയാൻ തുടങ്ങി:
എൽസി ആന്റി: "അതാ യോഹന്നാനെ ഞാൻ പറഞ്ഞത് നീയല്ലേ ഇവളെ ഇത്രയും നാൾ തലയിൽ കയറ്റി ഇരുത്തിയത്. ആ ഡേവിഡ് ചെറുക്കൻ കഞ്ചാവും അടിച്ച് ഒന്നിനും കൊള്ളാതെ നടക്കുന്നവനാ. അവന് ഒരു ചക്കപ്പൊടി പോലും ഉണ്ടാക്കാൻ യോഗമില്ല. അവനോടൊപ്പമാ നിന്റെ മോൾ ഒളിച്ചോടാൻ നിൽക്കുന്നത് ഹെഹെ... ഇപ്പൊ മനസ്സിലായല്ലോ എന്റെ മേത്ത് കൈവെക്കാൻ മാത്രം ഇവൾക്ക് എവിടുന്ന് ധൈര്യം കിട്ടിയെന്ന്! അവനാണ് ഇവളെ ഇളക്കി വിടുന്നത്...!!" 😤😏
അമ്മച്ചി: "കണ്ടോ ചായ്യാൻ കണ്ടോ? ഇപ്പൊ ബോധ്യമായല്ലോ. ഇവളെ ഇപ്പൊത്തന്നെ ഏതെങ്കിലും മുറിയിൽ പൂട്ടിയിടണം. ഇല്ലെങ്കിൽ ആ ഒന്നിനും കൊള്ളാത്തവന്റെ കൂടെ ഇവൾ നാടുവിടും. എന്നിട്ട് നമ്മുടെ തലയിൽ കരി ഒഴിക്കും" 😡
റോസി: "നിർത്തടി അമ്മച്ചീ 🤬 അപ്പാ... അവന് ജോലിയില്ലെന്ന് കരുതി അവൻ മോശക്കാരനല്ല. എനിക്ക് അവനെ മാത്രം മതി അപ്പാ... പട്ടിണി കിടക്കേണ്ടി വന്നാലും ഞാൻ അവന്റെ കൂടെ ജീവിച്ചോളാം എന്നെ ദയവുചെയ്ത് തല്ലിപ്പിരിക്കരുത് അപ്പാ... 😭"
യോഹന്നാൻ റോസിയെ നോക്കി ദയനീയമായി തലയാട്ടി. തന്റെ പ്രിയപ്പെട്ട മകൾ ഇങ്ങനെ ഒരു അവസ്ഥയിൽ ചെന്നുചാടിയല്ലോ എന്നോർത്ത് ആ അപ്പന്റെ കണ്ണ് നിറഞ്ഞു... 🥺 അപ്പന് ഒന്നും മിണ്ടാൻ പറ്റാത്ത വിധം നെഞ്ച് തകർന്നു നിൽക്കുകയാണ്.
അപ്പൻ യോഹന്നാൻ കസേരയിൽ തലയ്ക്ക് കൈവെച്ചിരിക്കുന്നത് കണ്ട് റോസി ഒട്ടും ആലോചിച്ചില്ല. അവൾ ഓടിച്ചെന്ന് അപ്പന്റെ കാല്ക്കൽ വീണു. അപ്പന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞുകൊണ്ട് അങ്ങോട്ട് പറഞ്ഞു......
റോസി: "അപ്പാ... അപ്പാച്ചി ദയവുചെയ്ത് എന്നെ തള്ളിക്കളയരുത് അപ്പാ 😭 ഈ ഭൂമിയിൽ എനിക്ക് ആ ഡേവിഡിനോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂ. അവനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല അപ്പാ..." 🥺💔
യോഹന്നാൻ (അപ്പൻ): "മോളേ... റോസി... എഴുന്നേൽക്ക് മോളേ... നീയിത് എന്ത് ഭ്രാന്താ ഈ കാണിക്കുന്നത്?" 🧔 (യോഹന്നാൻ മകളെ എഴുന്നേൽപ്പിക്കാൻ നോക്കി.)
റോസി: "ഇല്ല അപ്പാ... എനിക്ക് അവനെ കെട്ടിച്ചു തരില്ലെങ്കിൽ, വേറെ ആരെക്കൊണ്ട് എന്റെ കഴുത്തിൽ മിന്നുകെട്ടിക്കാൻ നോക്കിയാലും... ഞാൻ ആ നടുമുറിയിലെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി മരിക്കും😭 അപ്പന് എന്റെ ശവം കാണേണ്ടി വരും. എന്നെ അങ്ങോട്ട് കൊന്നേക്ക് അപ്പാ...!!" (അവൾ അപ്പന്റെ കാലിൽ കിടന്ന് വിങ്ങിപ്പൊട്ടി.)
മകളുടെ ആ മാരകമായ വാക്ക് കേട്ടതും യോഹന്നാന്റെ ഉള്ളൊന്ന് പിടഞ്ഞു. അദ്ദേഹം മകളെ തറയിൽ നിന്ന് ബലമായി പിടിച്ചെഴുന്നേപ്പിച്ചു, അവളുടെ കണ്ണീർ തുടച്ചു........
യോഹന്നാൻ (അപ്പൻ): "എന്റെ പൊന്നുമോൾ ഇങ്ങനെ സംസാരിക്കല്ലേ മോളേ... അപ്പച്ചന് സങ്കടം സഹിക്കാൻ വയ്യ 🥺 പക്ഷെ മോളേ... ആ ചെറുക്കന് ഒരു ജോലിയുമില്ലെന്ന് നിനക്കും അറിയാമല്ലോ. ജോലിയില്ലാത്ത ഒരുത്തന്റെ കൂടെ നീ എങ്ങനെ ജീവിക്കും റോസി?"
റോസി: "ജോലിയൊക്കെ അവന് കിട്ടും അപ്പച്ചാ! 😭 അവന് എന്നെ ജീവനാ... ഞങ്ങൾ ജീവിച്ചു കാണിച്ചുതരാം അപ്പാ. എന്നെ മാത്രം അവന് വിട്ടുകൊടുക്ക്......."
യോഹന്നാൻ അല്പനേരം കണ്ണുകളടച്ചു നിന്നു. തന്റെ ഒരേയൊരു മകളുടെ ജീവനാണ് പ്രധാനം എന്ന് ആ അപ്പൻ മനസ്സിൽ ഉറപ്പിച്ചു. അദ്ദേഹം ഒരു കനത്ത തീരുമാനത്തോടെ കണ്ണുകൾ തുറന്ന് റോസിയെ നോക്കി പറഞ്ഞു.......
യോഹന്നാൻ (അപ്പൻ): "ശരി മോളേ... നിന്റെ ജീവൻ കളയാൻ ഈ അപ്പന് കഴിയില്ല. നിങ്ങളുടെ മിന്നുകെട്ട് ഞാൻ നടത്തിത്തരാം🧔 പക്ഷേ... ഒരു നിബന്ധനയുണ്ട് 💔. കല്യാണം കഴിഞ്ഞാൽ നീ അവനുമായിട്ട് ഈ നാടുവിട്ടു ദൂരെ എങ്ങോട്ടെങ്കിലും പോകണം"......
അമ്മച്ചി: "എന്നതാ മനുഷ്യ അ? 😡 പറയുന്നത് എന്ത് കൊള്ളരുതായ്മയാ ഈ പറയുന്നത്?! ആ ഒന്നിനും കൊള്ളാത്ത തെണ്ടിക്ക് എന്റെ മോളെ..." (അമ്മച്ചി ദേഷ്യം മൂത്ത് ഇടപടാൻ വന്നു.)
യൊഹന്നാൻ പെട്ടെന്ന് അമ്മച്ചിയുടെ നേരെ തിരിഞ്ഞ്, തന്റെ വലതുകൈ ഉയർത്തി 'മിണ്ടരുത്' എന്ന് കനത്ത ശബ്ദത്തിൽ ആംഗ്യം കാണിച്ചു! 🧔🛑 അദ്ദേഹത്തിന്റെ ആ ഭാവം കണ്ട് അമ്മച്ചി പെട്ടെന്ന് ഭയന്ന് വായ പൂട്ടി. യോഹന്നാൻ വീണ്ടും റോസിയെ നോക്കി ശബ്ദത്തിൽ തുടർന്നു.......
യോഹന്നാൻ (അപ്പൻ): "റോസി... നീ കേൾക്ക്. നമ്മുടെ ഈ വലിയ തറവാട്ടു വീട്ടിൽ മൂന്ന് കുടുംബങ്ങളാ ഒന്നിച്ച് ജീവിക്കുന്നത്. ഈ വലിയ തറവാടിന്റെ അന്തസ്സും അഭിമാനവും എനിക്ക് നോക്കണം. അതുകൊണ്ട് നീ അവനെയാണ് കെട്ടുന്നത് എങ്കിൽ... അവന്റെ കൂടെ ഈ നാടും വീടും വിട്ട് എങ്ങോട്ടെങ്കിലും ദൂരെപ്പോയി ജീവിച്ചോളണം....... അല്ലാതെ അവനെ ഈ പടികടത്തി ഇവിടെ താമസിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. നീ എന്റെ വാക്ക് കേൾക്കാതെ അവനെ ഇവിടെ ഒളിപ്പിച്ചു താമസിപ്പിക്കാൻ നോക്കിയാൽ... നിന്റെ ഈ അപ്പൻ അവനെ വെട്ടിക്കൊല്ലും, ഓർത്തോ" 🤬
അപ്പന്റെ ആ കടുത്ത വാക്കുകൾ കേട്ടതും റോസി ഒരു നിമിഷം തരിച്ചുനിന്നുപോയി. 🥺 അപ്പൻ കല്യാണത്തിന് സമ്മതിച്ചു, പക്ഷേ ഈ വലിയ വീടും അപ്പനെയും പിരിഞ്ഞ് ദൂരെ പോകേണ്ടി വരുമെന്ന സത്യം അവളുടെ ഉള്ളിൽ വലിയൊരു സങ്കടമായി പെയ്തിറങ്ങി... 😭💔
നാടുവിട്ടു പോകണം എന്ന അപ്പന്റെ ആ കനത്ത നിബന്ധന കേട്ടപ്പോൾ റോസിയുടെ നെഞ്ച് തകർന്നുപോയെങ്കിലും, തന്റെ പ്രണയത്തിന് വേണ്ടി അവൾ ആ യാഥാർത്ഥ്യം ഉൾക്കൊണ്ടു. അവൾ കണ്ണീരൊഴുക്കിക്കൊണ്ട് അപ്പൻ യോഹന്നാന്റെ നെഞ്ചിലേക്ക് വീണ്ടും ചാഞ്ഞു, അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ചു. 😭💔
റോസി: "അപ്പാ... അപ്പച്ചൻ പറഞ്ഞത് ഞാൻ അനുസരിക്കാം. ഞാൻ അവനുമായിട്ട് ഈ നാടും വീടും വിട്ട് ദൂരെ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം അപ്പാ... 😭 പക്ഷേ, ഈ മോളെ അപ്പച്ചൻ മറക്കരുത്. ഞാൻ എവിടെ ആയാലും... ഏത് നാട്ടിലായാലും... എന്റെ അപ്പച്ചനെ കാണാൻ ഒരുനാൾ ഞാൻ ഓടി വരും അപ്പച്ചാ... ഈ റോസി വരും...!!" 🥺 മുറിവേറ്റ സിംഹത്തെപ്പോലെ അവൾ അപ്പന്റെ നെഞ്ചിൽ കിടന്ന് വിങ്ങിപ്പൊട്ടി കരഞ്ഞു.
മകളുടെ ആ വാക്കുകൾ കേട്ടതും യോഹന്നാന്റെ കൺകോണുകളിൽ നിന്നും കണ്ണീർ തുള്ളികൾ താഴേക്ക് ഒലിച്ചിറങ്ങി. 🧔 അത്രയ്ക്ക് ജീവനായിരുന്നു അദ്ദേഹത്തിന് തന്റെ മകളെ. അമ്മച്ചിയും എൽസി ആന്റിയും പുച്ഛത്തോടെയും ദേഷ്യത്തോടെയും നോക്കി നിൽക്കുമ്പോൾ, യോഹന്നാൻ മകളുടെ മുഖം തന്റെ ഇരു കൈകളിലും കോരിയെടുത്തു.
യോഹന്നാൻ (അപ്പൻ): "എന്റെ പൊന്നുമോൾ എവിടെയായിരുന്നാലും നല്ലവണ്ണമായി ജീവിച്ചാൽ മതി അപ്പച്ചന്... 🥺 കർത്താവ് നിന്നെ തുണയ്ക്കട്ടെ മോളേ..."
യോഹന്നാൻ വിറയ്ക്കുന്ന ചുണ്ടുകളോടെ മകളുടെ നെറ്റിയിലും കവിളിലും ആർദ്രമായി ഒരു ഉമ്മ നൽകി 🧔💋 ആ സ്നേഹച്ചുംബനത്തിൽ ഒരു അപ്പന്റെ സകല സങ്കടവും പ്രാർത്ഥനയും അടങ്ങിയിട്ടുണ്ടായിരുന്നു......
എന്നിട്ട് അവിടെ ഒരു നിമിഷം പോലും നിൽക്കാൻ നിൽക്കാതെ, തന്റെ കണ്ണീര് മകൾ കാണാതിരിക്കാൻ വേണ്ടി യോഹന്നാൻ വേഗത്തിൽ തിരിഞ്ഞ് ഉമ്മറത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങി നടന്നു. ആ വലിയ തറവാടിന്റെ പടികൾ ഇറങ്ങി അദ്ദേഹം ദൂരേക്ക് നടന്നുപോകുന്നത് റോസി കണ്ണീരിലൂടെ നോക്കി നിന്നു... 😞🚶♂️
ഉമ്മറത്ത് അപ്പോഴും എൽസി ആന്തി കവിളും പൊത്തിപ്പിടിച്ച് കലിപ്പോടെ നിൽപ്പുണ്ടായിരുന്നു. അമ്മച്ചി ദേഷ്യം കൊണ്ട് പല്ലുകടിക്കുന്നുണ്ടായിരുന്നു. പക്ഷേ റോസി അതൊന്നും ശ്രദ്ധിച്ചതേയില്ല. അപ്പന്റെ ആ ഉമ്മ അവളുടെ ഉള്ളിലെ സങ്കടങ്ങളെല്ലാം മാറ്റി വലിയൊരു ധൈര്യവും വാശിയുമായി മാറി ⚡
അപ്പൻ കല്യാണത്തിന് സമ്മതിച്ച കാര്യവും, പക്ഷേ ഈ നാടുവിടേണ്ടി വരുമെന്ന നിബന്ധനയും ഡേവിഡിനെ അറിയിക്കണം. അവൾ കണ്ണീർ തുടച്ചുകൊണ്ട്, തന്റെ മുറിയിലേക്ക് നടന്നു...
തുടരും....
അഭിപ്രായം പറയണോ ☺️ ........കണ്ണിന് വേദന ഉണ്ട് 🙂 സ്ക്രീൻ നേ നോക്കുന്നത് കൊണ്ട് എന്നാലും ഞാൻ എഴുതാൻ നോക്കാം ഇട്ടോ ❤️🩹






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...