കാമരാത്രി🥰 37





വിദ്യയും രേവതിയും കട്ടിലിനരികിൽ തന്നെ നിൽക്കുകയാണ്. മിന്നു പുതപ്പിനുള്ളിൽ നിന്ന് പതുക്കെ തന്റെ തല പുറത്തേക്കിട്ടു. 😁 അവളുടെ മുഖം അപ്പോഴും നാണം കൊണ്ട് ചുവന്നുതുടുത്തിരിക്കുകയായിരുന്നു. ആമി കട്ടിലിൽ ഇരുന്ന് കൈയും കെട്ടി അവളെ നോക്കി നല്ല ഒന്നാന്തരം ഇളി പാസ്സാക്കി.

ആമി: "എന്താടി... ദേ നിന്റെ ചേച്ചിയും രേവതിയും ഇവിടെ തന്നെയുണ്ട്. ഇനി നീ ആ പുതപ്പ് അങ്ങ് മാറ്റിയിട്ട് പയ്യെ എഴുന്നേറ്റ് വേഗം വന്ന് കുളിക്കാൻ നോക്ക്. സമയം ഒൻപത് കഴിഞ്ഞു" 😉

മിന്നു കട്ടിലിൽ നിന്ന് വളരെ പതുക്കെ, ദേഹം വേദനിക്കുന്നത് പോലെ എഴുന്നേൽക്കാൻ നോക്കി. എന്നിട്ട് ആമിയെ നോക്കി കണ്ണ് ഉരുട്ടി പരിഭവിച്ചു.

മിന്നു: "അയ്യോ ചേച്ചീ... എനിക്ക് പയ്യെ എഴുന്നേൽക്കാൻ പോലും വയ്യ. നീ കാരണം എന്റെ ദേഹമാകെ വേദനയാ... നീ എന്തൊരു കാമിനിയടി രാത്രിയിൽ മര്യാദയ്ക്ക് ഒന്നു തിരിഞ്ഞു നില്ല്, എനിക്ക് തുണിയുടുക്കണം..." 🫣

ആമി: "ഓഹോ... എന്നെ നോക്കരുതെന്നോ? രാത്രി മുഴുവൻ എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിയിട്ട് ഇപ്പോ ഈ വിദ്യേച്ചിയുടെയും രേവതിയുടെയും മുന്നിൽ വലിയ പതിവ്രത ചമയുകയാണോടി? ഞാൻ നോക്കും... എന്ന ചെയ്യും" 😜

മിന്നു: "അയ്യോ... ഒന്നു തിരിഞ്ഞു നില്ല് ആമീ ദേ നോക്കിക്കേ, എന്റെ തോളിലും കഴുത്തിലും നീ ഉണ്ടാക്കി വെച്ചിരിക്കുന്ന പാടുകൾ വിദ്യേച്ചി ഇത് കണ്ടപ്പോൾ എന്റെ ജീവൻ പോയതാ... നീ ശരിക്കും ഒരു രാക്ഷസിയാ..." 😭🫣

ആമി പതുക്കെ എഴുന്നേറ്റ് മിന്നുവിന്റെ അരികിലേക്ക് നീങ്ങി ഇരുന്ന് അവളുടെ കവിളിൽ പതുക്കെ നുള്ളി.

ആമി: "ഞാൻ തിരിയില്ലടി കാന്താരി രാത്രിയിൽ എന്റെ നെഞ്ചിൽ കിടന്ന് 'ആമിച്ചേച്ചി സൂപ്പറാ' എന്ന് പറഞ്ഞത് ഈ വിദ്യേച്ചി കേൾക്കണോ? നീ പതുക്കെ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ഓടിക്കോ. ഇല്ലെങ്കിൽ ഞാൻ വീണ്ടും നിന്നെ ഈ കട്ടിലിലേക്ക് തന്നെ വലിച്ചിടും, പറഞ്ഞേക്കാം" 😏

മിന്നു ആമിയുടെ കള്ളനോട്ടവും മറുപടിയും കേട്ട് ആകെ നാണംകെട്ട്, പുതപ്പും ചുരുട്ടിപ്പിടിച്ച് ഒരൊറ്റ ഓട്ടമായിരുന്നു ബാത്ത്റൂമിലേക്ക്🏃🏻‍♀️ വിദ്യയും രേവതിയും ഇത് കേട്ട് വായ് പൊത്തി ചിരിക്കുകയായിരുന്നു.😆

കുറച്ചു കഴിഞ്ഞപ്പോൾ മിന്നുവും ആമിയും കുളിച്ച് ഫ്രഷായി മുറിയിലേക്ക് തിരിച്ചെത്തി. രണ്ടുപേരും ഈറൻ മുടിയോടെ വന്നപ്പോഴാണ് കട്ടിലിൽ ഇരുന്ന ഡ്രസ്സുകൾ കണ്ടത്. അവിടെയാണ് അടുത്ത തല്ല് തുടങ്ങിയത്.....

മിന്നു കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി തുടയ്ക്കാൻ തുടങ്ങിയതേയുള്ളൂ, അപ്പോഴാണ് ആമി കട്ടിലിൽ ഇരുന്ന ഡ്രസ്സുകളിലേക്ക് നോക്കിയത്.

ആമി: "ഡീ... ഈ ചുവന്ന കുർത്തി ഞാനെടുക്കുവാ. ഇത് ഇടുമ്പോൾ എനിക്ക് നല്ല ലുക്ക് ആയിരിക്കും. നീ ആ പട്ടുസാരി അങ്ങ് ഉടുത്തോ" 😎

മിന്നു: "അയ്യോ... അത് പറ്റില്ല ആ ചുവന്ന ഡ്രസ്സ് വിദ്യേച്ചി എനിക്ക് വേണ്ടി കൊണ്ടുവന്നതാ. നിനക്ക് അമ്മച്ചി ആ കടുംപച്ച പട്ടുസാരിയാണ് എടുത്തു വെച്ചിരിക്കുന്നത്. അത് അവിടെ വെച്ചേ... മര്യാദയ്ക്ക് തന്നേടി..." 😤

ആമി: "അതൊന്നും പറഞ്ഞാൽ പറ്റില്ല. എനിക്ക് സാരി ഉടുക്കാൻ വയ്യ. ഈ ചുവന്ന കുർത്തി ഞാൻ തന്നെ ഇടും"

ആമി ആ ഡ്രസ്സ് എടുക്കാൻ ആഞ്ഞതും മിന്നു ഓടിച്ചെന്ന് അതിന്റെ ഒരറ്റത്ത് പിടിച്ച് ഒറ്റ വലി 

മിന്നു: "തരില്ലടി കാമിന... ഇത് എന്റേതാ വിടടി ആമീ..." 😡

ആമി: "നീ വിടടി മൂധേവി! ഞാൻ പറഞ്ഞാൽ പറഞ്ഞതാ, ഇത് ഞാൻ ഇടും"

രണ്ടുപേരും കൂടി ഡ്രസ്സിന് വേണ്ടി വലി വലിയായപ്പോൾ ഡ്രസ്സ് പാതിവഴിയിൽ കീറിപ്പോകും എന്ന അവസ്ഥയായി. വിദ്യയും രേവതിയും ഇത് കണ്ട് കണ്ണും തള്ളി നിൽക്കുകയാണ്. അപ്പോഴാണ് മേക്കപ്പ് ബോക്സിന്റെ അടുത്ത് അടുത്ത തല്ല് തുടങ്ങിയത്. ആമി കണ്ണാടിയുടെ മുന്നിലിരുന്ന വലിയ ചുവന്ന പൊട്ടുകളുടെ പാക്കറ്റ് ഒറ്റക്കൈക്ക് അങ്ങ് കൈക്കലാക്കി.

മിന്നു: "ഡീ... ആ പൊട്ട് എനിക്ക് വേണം എന്റെ ഡ്രസ്സിന് മാച്ച് ആകുന്ന വലിയ ചുവന്ന പൊട്ട് അതാ. അത് തന്നേ..." 😡

ആമി: "നിനക്ക് വേണമെങ്കിൽ ആ ചെറിയ കറുത്ത പൊട്ട് തൊട്ടാൽ മതി. ഈ വലിയ ചുവന്ന പൊട്ട് എന്റെ ഈ നെറ്റിയിലാണ് ഇരിക്കാൻ പോകുന്നത്" 😏💅

അത്രയും പറഞ്ഞതും ആമി ആ പാക്കറ്റിൽ നിന്ന് വലിയൊരു പൊട്ടെടുത്ത് സ്വന്തം നെറ്റിയിൽ ഒട്ടിച്ചു. ഇത് കണ്ട് ദേഷ്യം വന്ന മിന്നു ആമിയുടെ മേലേക്ക് ഒരൊറ്റ ചാട്ടം!

മിന്നു: "എന്റെ പൊട്ട് നീ എടുക്കുമല്ലേടി കാമ രാക്ഷസീ... തരുമോ ഇല്ലയോ..."🤨 🤬

ആമി: "തരില്ലടി... എന്ത് ചെയ്യുമെടി നീ..." 🤣

മിന്നു ഒട്ടും നോക്കിയില്ല, ആമിയുടെ നെറ്റിയിലെ പൊട്ട് വലിച്ച് പറിക്കാൻ നോക്കി, മിന്നുവിനെ തള്ളി മാറ്റാൻ ആമിയും നോക്കി. രണ്ടുപേരും കൂടി കട്ടിലിലേക്ക് മറിഞ്ഞ് പൊട്ടിന് വേണ്ടിയും ഡ്രസ്സിന് വേണ്ടിയും നല്ല ഒന്നാന്തരം തല്ല് പുകിലായി തുടങ്ങി! ഇതിനിടയിൽ പെട്ടുപോയത് സാക്ഷാൽ വിദ്യയും രേവതിയുമാണ്.....🥊🤣

വിദ്യ: "എന്റെ അമ്മേ... ഇതെന്താ ഇവിടെ കോമാളി കളി നടക്കുകയാണോ? ഡീ മിന്നൂ... ആമീ... നിങ്ങൾ ഇപ്പോഴും ഒരുങ്ങിയിട്ടില്ലേ? ഡ്രസ്സിനും പൊട്ടിനും വേണ്ടിയാണോ ഈ അടിപിടി കുളി കഴിഞ്ഞിട്ട് രാവിലെ രണ്ടുപേരും കൂടി എന്റെ മുന്നിൽ കിടന്ന് തല്ലുകൂടുന്നത്?" 😱🫣


പെട്ടെന്ന്. രേവതി നേരെ നടന്ന് ആമിയുടെ ആ വലിയ അലമാര അങ്ങ് തുറന്നു. എന്നിട്ട് അതിൽ നിന്ന് മിന്നുവിന് ഇടാൻ പാകത്തിന് കാണാൻ നല്ല ഭംഗിയുള്ള ഒരു കിടിലൻ ചുരിദാർ എടുത്തു🤩 അതിനുശേഷം ആമിക്ക് ഉടുക്കാൻ വേണ്ടി നല്ല ഒന്നാന്തരം ഒരു പിങ്ക് സാരിയും വലിച്ചെടുത്തു.

ഇനി താരം രേവതിയാണ് അവൾ ഡ്രസ്സും കയ്യിൽ പിടിച്ച് ഇടുപ്പിൽ കൈകുത്തി നിന്ന് രണ്ടിനെയും ഉറക്കെ വിളിച്ചു...

രേവതി: "ഡീ..(പെട്ടെന്ന് അവിടെ നിശബ്ദതയിൽ മുങ്ങി). ഞാൻ തരുന്നത് ഉടുത്താൽ മതി😏 കൂടുതൽ തർക്കം ഒന്നും വേണ്ട. കേട്ടോ"

ഇതൊക്കെ കണ്ട് വിദ്യ ഒന്നും ചെയ്യാൻ പറ്റാതെ അവിടെ അത്ഭുതത്തോടെ നോക്കി നിൽപ്പുണ്ട്. രേവതിയുടെ ഈ കട്ട ഭാവം കണ്ട് ആമിയും മിന്നുവും ഒരക്ഷരം മിണ്ടാതെ വായും പൊളിച്ചു നിന്നു.

രേവതി ആദ്യം മിന്നുവിന്റെ നേരെ തിരിഞ്ഞ് ആ മനോഹരമായ ചുരിദാർ നീട്ടി.

രേവതി: "ഇത് നീ ഉടുക്ക്... ചുരിദാർ മിന്നൂ, ഇത് നിനക്കാ... വേഗം ആകട്ടെ! 🤨 അല്ലെങ്കിൽ ഈ രേവതിയുടെ കൊണം മാറും കേട്ടോ. മര്യാദയ്ക്ക് ഉടുക്കാൻ നോക്ക്..." 😏

രേവതിയുടെ ആ അന്ത്യശാസനം കേട്ടതോടെ ആമിക്ക് പോലും മറുത്തു പറയാൻ ധൈര്യം വന്നില്ല. അവൾ പതുക്കെ തല ചൊറിഞ്ഞു. ആമി ഒന്നും പറഞ്ഞില്ല! അപ്പോഴേക്കും രേവതി അടുത്ത ഡ്രസ്സും എടുത്ത് ആമിയുടെ നേരെ തിരിഞ്ഞു.

രേവതി: "ഡീ... നീ മിന്നുവിന് അത് ഇട്ടു കൊടുക്കണം. അവൾക്ക് അത് ഒറ്റയ്ക്ക് ഇടാൻ ഇത്തിരി പാടാണ്. ആമി... ഇങ്ങു വായോ" 😏

ആമി പതുക്കെ ആ പിങ്ക് സാരിയും വാങ്ങി മിന്നുവിന്റെ അടുത്തേക്ക് നടന്നു. രേവതിയുടെ കട്ട ഭരണം കണ്ട് പുറകിൽ നിന്ന വിദ്യ പതുക്കെ രേവതിയുടെ തോളിൽ തട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു...

വിദ്യ: "അമ്മോ രേവതീ... നീ കൊള്ളാമല്ലോടി ഈ രണ്ട് കാന്താരികളെയും അടക്കി നിർത്താൻ നിനക്കേ പറ്റൂ. ഞാൻ ഇവിടെ വന്നിട്ട് നേരം ഇത്രയുമായി, എന്നെക്കൊണ്ട് ഒന്നിനും കഴിഞ്ഞില്ല..." 🫣😂

രേവതി ഒരു തഗ്ഗ് ചിരിയോടെ വിദ്യയെ നോക്കി കണ്ണ് ചിമ്മി...

രേവതിയുടെ ആ ഓർഡർ കേട്ടതും ആമി കയ്യിൽ കിട്ടിയ പിങ്ക് സാരിയും ചുരുട്ടിപ്പിടിച്ച് പതുക്കെ മിന്നുവിന്റെ അടുത്തേക്ക് നടന്നു. മിന്നു അപ്പോഴും രേവതി തന്ന ആ ഭംഗിയുള്ള ചുരിദാറും നെഞ്ചോട് ചേർത്ത് പിടിച്ച് പേടിച്ചതുപോലെ നിൽക്കുകയാണ്.

ആമി പതുക്കെ മിന്നുവിന്റെ അരികിലേക്ക് ചെന്ന് അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു. രേവതിയും വിദ്യയും  നിൽക്കുന്നത് കൊണ്ട് ശബ്ദം പരമാവധി കുറച്ച് ആമി പതുക്കെ ഒരു കള്ളച്ചിരിയോടെ പറഞ്ഞു... 😉

ആമി: "കണ്ടോടി കാന്താരി... ആ കാമിനിയുടെ ഒരു ഗർവ്വ് കണ്ടില്ലേ നീ വേഗം ആ ചുരിദാർ ഇട്, ഞാൻ ഇതിന്റെ പുറകിലെ സിപ്പ് ഒക്കെ ഇട്ടു തരാം. രാത്രി മുഴുവൻ നിന്റെ ദേഹത്ത് കൈ വെച്ച എനിക്ക് ഇതിന്റെ പാട് എന്താണെന്ന് അറിയാമല്ലോ..." 😏

മിന്നു അത് കേട്ടതും ആമിയുടെ വയറ്റിൽ സ്വന്തം കൈമുട്ട് കൊണ്ട് ഒരൊറ്റ ഇടി കൊടുത്തു.....

മിന്നു: "മിണ്ടാതിരിക്കടി കാമ രാക്ഷസീ. അവരുടെ മുന്നിൽ വെച്ച് എന്നെ വീണ്ടും നാണം കെടുത്തല്ലേ. നീ മര്യാദയ്ക്ക് ആ സാരി ഒതുക്കി ഉടുക്കാൻ നോക്ക്..." 🫣

ആമി പതുക്കെ ചിരിച്ചുകൊണ്ട് മിന്നുവിനെ തിരിച്ചു നിർത്തി അവളുടെ ആ മനോഹരമായ ചുരിദാറിന്റെ ബട്ടണും സിപ്പും ഒക്കെ ഇട്ടു കൊടുക്കാൻ തുടങ്ങി. ആമിയുടെ  കൈകൾ മിന്നുവിന്റെ നഗ്നമായ പുറത്ത് പതുക്കെ തട്ടിയതും മിന്നു അറിയാതെ ഒന്ന് കോരിത്തരിച്ചുപോയി. അവൾ പതുക്കെ കണ്ണുകൾ അടച്ചു.

ഇതൊക്കെ കണ്ട് ഇപ്പുറത്ത് ഇടുപ്പിൽ കൈകുത്തി നിന്ന രേവതി വീണ്ടും കണ്ണ് ഉരുട്ടി.

രേവതി: "ഡീ ആമീ... നീ അവിടെ ഇരുന്ന് അവളെ തുണി ഉടുപ്പിക്കുകയാണോ അതോ അടുത്ത ട്രീറ്റ്മെന്റ് തുടങ്ങുകയാണോ? വേഗം ആകട്ടെടി വിദ്യേച്ചീ... നോക്കിക്കേ, അവൾ അവിടെ അടുത്ത അടവ് തുടങ്ങാൻ നോക്കുകയാ." 🤨

വിദ്യ: "അയ്യോ രേവതീ... നീ അവരെ ഒന്ന് വേഗം ഒരുക്കി ഹാളിലേക്ക് വിട്. ഞാൻ ചെന്ന് അമ്മച്ചിയെ ഒന്ന് സഹായിക്കട്ടെ, ഇല്ലെങ്കിൽ അമ്മച്ചി ഇപ്പോ ഈ മുറിയിലേക്ക് വരും." 🫣

അത്രയും പറഞ്ഞ് വിദ്യ പതുക്കെ ചിരിച്ചുകൊണ്ട് മുറിയുടെ വാതിൽ തുറന്ന് ഹാളിലേക്ക് നടന്നു.

മുറിയിൽ ഇപ്പോൾ രേവതിയുടെ കൺവെട്ടത്ത് ഇരുന്ന് ആമിയും മിന്നുവും ഒരുങ്ങുകയാണ്. ആമി ആ പിങ്ക് സാരിയൊക്കെ ഉടുത്ത്, നെറ്റിയിൽ ആ വലിയ ചുവന്ന പൊട്ടും കുത്തി കണ്ണാടിയുടെ മുന്നിൽ വന്ന് തിരിഞ്ഞു മറിഞ്ഞു നോക്കി. സാരിയിൽ ആമിയെ കാണാൻ നല്ല ഒന്നാന്തരം ഒരു നാടൻ കാമിനിയെപ്പോലെ ഉണ്ടായിരുന്നു 😍 മിന്നു ആ ചുരിദാറിൽ അതീവ സുന്ദരിയായി.

രേവതി: "ആഹാ... രണ്ടുപേരെയും കാണാൻ ഇപ്പോഴാണ് ഒരു ലുക്ക് വന്നത്. ഇനി വായാടിത്തം കുറച്ച് വേഗം ഹാളിലേക്ക് നടക്കാൻ നോക്ക് രണ്ടും..." 😌

ആമി മിന്നുവിന്റെ കൈ പതുക്കെ കോർത്തു👭 പിടിച്ചുകൊണ്ട് രേവതിയെ നോക്കി തന്റെ ആ പഴയ തഗ്ഗ് ചിരി പാസ്സാക്കി.👩‍❤️‍💋‍👩

അങ്ങനെ അവർ മൂന്നുപേരും കൂടി പതുക്കെ മുറിക്ക് പുറത്തേക്ക് ഇറങ്ങി ഹാളിലേക്ക് നടന്നു...

പെട്ടെന്നാണ് മുറ്റത്ത് വലിയൊരു കാറിന്റെ ബ്രേക്കിട്ട ശബ്ദവും, അതിനുപിന്നാലെ കട്ടക്കൊരു ഹോൺ ശബ്ദവും കേട്ടത് 🚗💨

തുടരും......

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌