കാമരാത്രി🥰 32

 


എൻ്റെ അവസ്ഥ വളരെ മോശം ആണ്... കഥാവായിക്കുന്നവാരോട് പറയാൻ ഉള്ളത്.......


ഇത്രയും കാലം എന്റെ അക്ഷരങ്ങളെ ചേർത്തുവെച്ച എന്റെ പ്രിയപ്പെട്ട വായനക്കാരെ... ഇന്ന് ഈ ആമി നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് കൽക്കുരിശിൻ ചുവട്ടിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നൊരു പാപിയെപ്പോലെയാണ്. എന്റെ ജീവിതത്തിന് ഒരു താങ്ങായിരുന്ന എന്റെ ജോലി കഴിഞ്ഞദിവസം കർത്താവ് എന്നിൽ നിന്ന് എടുത്തുമാറ്റി.


"എനിക്ക് ജോലിയുള്ളതുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുക" എന്ന് ഞാൻ മുൻപ്  എൻ്റെ ബ്ലോഗിൽ എഴുതിവെച്ചിരുന്നു. ദൈവമേ... ഇന്ന് ആ വരികൾ കാണുമ്പോൾ നെഞ്ചിൽ ഒരു വലിയ കുരിശ് ചുമക്കുന്നത് പോലെയാണ് തോന്നുന്നത്. വലിയൊരു ശൂന്യതയിലേക്കാണ് ഞാൻ വീണുപോയിരിക്കുന്നത്. നെഞ്ച് തകർന്ന്, വിങ്ങിപ്പൊട്ടി ഈ എൻ്റെ മനസ്സ് പാടേ തളർന്നിരിക്കുകയാണ്..........


എന്റെ മുഖം നിങ്ങൾ കണ്ടിട്ടില്ല...എന്റെ ശബ്ദം നിങ്ങൾ കേട്ടിട്ടില്ല. കർത്താവിനും എന്റെ അമ്മയ്ക്കും കൊടുത്ത വാക്ക് പാലിച്ച്, ഒരു പ്രൈവറ്റ് വുമൺ ആയി ജീവിക്കുമ്പോഴും എന്റെ അക്ഷരങ്ങളെയാണല്ലോ നിങ്ങൾ നെഞ്ചിലേറ്റിയത്. ശോധനകളുടെ ഈ  വഴികളിൽ കട്ടപ്പുക മൂടിയതുപോലെ എന്റെ മുന്നിലെ വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. നാളെയെക്കുറിച്ചുള്ള ഭയം എന്നെ ശ്വാസം മുട്ടിക്കുന്നു............


...എങ്കിലും ഈ സങ്കടക്കടലിലും എനിക്ക് കൂട്ടിനായി എന്റെ ഈ അക്ഷരങ്ങൾ മാത്രം ബാക്കിയുണ്ട്. എന്റെ കണ്ണീരുകൊണ്ട് ഞാനിനി എഴുതാം... കർത്താവ് എനിക്കായി മറ്റൊരു വഴി തുറക്കുന്നത് വരെ.


എന്റെ ഈ വരികൾ വായിച്ച എന്റെ എഴുത്തിനെ ഒരുപാടേറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം എന്നും ഉണ്ടായിരിക്കും.എന്നും.....😊


പക്ഷേ......ഒന്നുമാത്രം ഞാൻ ഉറപ്പിച്ചു പറയുന്നു... എന്തൊക്കെ തകർച്ചകൾ ഉണ്ടായാലും എന്റെ എഴുത്ത് ഞാൻ നിറുത്തുല്ല.......

 ( ആമി, രേവതി,ഷഫാന, ) കഥ ഞാൻ തുടർന്നു കൊണ്ടേയിരിക്കും... I can't stop എന്റെ ഉള്ളിലെ ശ്വാസം നിലയ്ക്കുന്നത് വരെ ഞാനിനിയും എഴുതും.

വായിച്ചതിന് എല്ലാവർക്കും നന്ദി..... 🙏🖤

പിന്നെ ഒന്നുണ്ട് കേട്ടോ... ഈ ആമി ഒളിച്ചും പാത്തും ഒന്നും എഴുതാറില്ല എഴുതുന്നതൊക്കെ അച്ചട്ടായിട്ട് നല്ല ഓപ്പണായിട്ട് തന്നെയാ. ഈ അർദ്ധരാത്രികളിലാ  ആരും ഇല്ലാത്ത ആ പാതിരാത്രിയിലെ നിശബ്ദതയിലാ എന്റെ അക്ഷരങ്ങൾക്ക് ജീവൻ വയ്ക്കുന്നത്. വരികളിൽ ഒളിച്ചുവെക്കലുകളില്ല... എല്ലാം നെഞ്ചുംവിരിച്ച് തുറന്നെഴുതാൻ തന്നെയാണ് ഈ ആമിക്ക് ഇഷ്ടം 🖤


പലരും ചോദിക്കാറുണ്ട്, ഫോട്ടോയോ വോയിസോ ഒക്കെ ഈ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൂടെ എന്ന്. ഇന്ന് എന്റെ ജോലി നഷ്ടപ്പെട്ട്, വലിയൊരു ശൂന്യതയിൽ തകർന്നു നിൽക്കുമ്പോൾ... എനിക്കും വേണമെങ്കിൽ എന്റെ ശരീരം കാണിച്ച് വ്യൂസും ലൈക്കുമൊക്കെ വാരിക്കൂട്ടി ഈ പ്രതിസന്ധിയിൽ നിന്ന് എളുപ്പം രക്ഷപ്പെടാമായിരുന്നു.... ..

 പക്ഷേ ഈ ആമി അത് ചെയ്യില്ല. എന്തുകൊണ്ടെന്നോ? എന്റെ അമ്മച്ചി എന്നെ അങ്ങനെ ഒന്നുമല്ല പഠിപ്പിച്ചു വിട്ടിരിക്കുന്നത്. 


"ആരോടും നിന്റെ വോയിസോ ഫോട്ടോയോ നൽകരുത്, നിന്റെ പ്രൈവസി കാത്തുസൂക്ഷിക്കണം" 


എന്ന് ആ അമ്മച്ചി എന്നോട് പറഞ്ഞിട്ടുണ്ട്... ആ വാക്ക് ഞാൻ ഇന്നും എന്റെ ജീവശ്വാസം പോലെ പാലിക്കുന്നുണ്ട്. വാക്ക് മാറ്റുന്ന സ്വഭാവം ഈ ആമിക്കില്ല.........അതുകൊണ്ട് എന്റെ അക്ഷരങ്ങൾ തന്നെയാണ് എന്റെ മുഖവും വിലാസവും. പണത്തിന് വേണ്ടിയോ താൽക്കാലിക ലാഭത്തിന് വേണ്ടിയോ അമ്മച്ചിക്ക് കൊടുത്ത വാക്ക് ഞാൻ ലംഘിക്കില്ല......🖤👸🏻

•••••••••••••••• 

മിന്നു ഹെഡ്‌സെറ്റും വെച്ച് 'Nowhere' സിനിമയിലെ ആ കടൽ രംഗങ്ങളിൽ പൂർണ്ണമായി ലയിച്ചതോടെ ഹാളിൽ ഒരു വലിയ ഗൂഢാലോചനയ്ക്കുള്ള വഴി തുറന്നു. സിനിമയിലെ നായിക പെട്ടിയിലകപ്പെട്ട് കടലിൽ ഒഴുകിനടക്കുന്ന ആ ശ്വാസമടക്കിപ്പിടിക്കുന്ന രംഗങ്ങൾ കണ്ട് മിന്നുവിന്റെ കണ്ണുകൾ വിടർന്നിരുന്നു. പുറംലോകത്തെ ശബ്ദങ്ങളൊന്നും അവളുടെ കാതുകളിലേക്ക് എത്താതിരിക്കാൻ ആമി തന്ത്രപൂർവ്വം ആ വോളിയം കൂട്ടി വെച്ചു കൊടുത്തിട്ടുണ്ടായിരുന്നു. 😉


ഉച്ചയ്ക്ക് കൃത്യം ഒരു മണി. ഹാളിലെ വലിയ ക്ലോക്കിൽ ആ ശബ്ദം മുഴങ്ങിയപ്പോൾ ആമി സോഫയിൽ നിന്ന് പതുക്കെ എഴുന്നേറ്റു.  ഹെഡ്‌സെറ്റും വെച്ച് കട്ടിലിൽ കിടന്ന് 'Nowhere' സിനിമയുടെ ആ കിടിലൻ കടൽ രംഗങ്ങളിൽ പൂർണ്ണമായും ലയിച്ചിരിക്കുകയാണ് മിന്നു. പുറത്തെ ലോകത്ത് എന്ത് നടന്നാലും അവൾ അറിയാൻ പോകുന്നില്ല. 


ആമി പതുക്കെ നടന്ന് രേവതിയുടെ അടുത്തെത്തി, അവളുടെ തോളിൽ തട്ടി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.


ആമി: "ഡീ... രേവതീ... ഞങ്ങൾ ഇപ്പോൾ ഇറങ്ങും. മിന്നു ഇവിടെ സിനിമ കണ്ടിരിക്കുകയാണ്. അവൾ ചോദിച്ചാൽ ഞാൻ അമ്മച്ചിയുടെ കൂടെ പുറത്ത് എവിടെയോ പോയതാണെന്ന് പറഞ്ഞാൽ മതി. നീ ഇവിടെ കാവലായി നിൽക്കണം, കേട്ടല്ലോടി?" 🤫


രേവതി: "നീ പേടിക്കാതെ പോയി വാ ആമീ... അവൾ സിനിമ തീരുന്നതുവരെ ഈ കട്ടിലിൽ നിന്ന് എഴുന്നേൽക്കില്ല. ആ പാവത്തിന്റെ കുടുംബത്തിന്റെ ശാപം ഇന്ന് തീരും എന്ന് ഓർക്കുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. നീ പോയി കാര്യം നടത്തി വാ..." 🥹


ആമി പതുക്കെ പുറത്തേക്ക് വന്ന് ആൽഫോർഡിനും ഡേവിഡിനും റോസ് മേരി ആന്റിക്കും അമ്മച്ചിക്കും കണ്ണ് കാണിച്ചു. എല്ലാവരും ഒച്ചയുണ്ടാക്കാതെ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി. ഡേവിഡിന്റെ വലിയ വണ്ടിയുടെ ചാവി ആൽഫോർഡ് വാങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ആമി മുൻസീറ്റിൽ ഇരുന്ന് വഴി കാണിക്കാൻ റെഡിയായി. 


വണ്ടി മെയിൻ റോഡിലേക്ക് ഇറങ്ങിയതും ആൽഫോർഡ് ആമിയെ നോക്കി.


ആൽഫോർഡ്: "ആമി... ഇനി പറ, എങ്ങോട്ടാണ് പോകേണ്ടത്? ആ പലിശക്കാരൻ രാജന്റെ ഓഫീസ് എവിടെയാണ്?" 😎


ആമി: "അങ്കിളേ... ടൗൺ കഴിഞ്ഞിട്ട് ആ പഴയ റെയിൽവേ ഗേറ്റിന്റെ അടുത്തുണ്ടാകും ഒരു വലിയ ഓട്ടോമൊബൈൽ ഷോപ്പ്. അതിന്റെ മുകളിലെ നിലയിലാണ് രാജന്റെ ഓഫീസ്. പകൽ മുഴുവൻ ഗുണ്ടകളും പലിശക്കാരും ഒക്കെയായി അവൻ അവിടെ കാണും....എനിക്ക് അറിയാം......" 🫵🏻🤨


ഡേവിഡ്: "അവൻ എത്ര വലിയ ഗുണ്ടയായാലും ഇന്ന് നമ്മുടെ മുന്നിൽ കളി നടക്കില്ല. ആ പാവം പിടിച്ച കുടുംബത്തെ ഇത്രയും കാലം ഭീഷണിപ്പെടുത്തിയതിന് അവന് ഇന്ന് നമ്മൾ കൊടുക്കുന്നുണ്ട്." 😤


റോസ് മേരി ആന്റി: "അതെ ഡേവിഡേ... പണത്തിന്റെ പവർ എന്താണെന്ന് അവൻ ഇന്ന് അറിയും. ആൽഫോർഡേ, ആ ബാഗ് കയ്യിൽ കരുതിക്കോ..." 


വണ്ടി കുതിച്ചുപാഞ്ഞു. കൃത്യം ഇരുപത് മിനിറ്റിൽ വണ്ടി ആ റെയിൽവേ ഗേറ്റിനടുത്തുള്ള വലിയ കെട്ടിടത്തിന് മുന്നിൽ വന്നു നിന്നു. താഴെ കുറെ ബൈക്കുകളും കുറച്ച് ഗുണ്ടകളെപ്പോലെയുള്ള ആൾക്കാരും നിൽപ്പുണ്ടായിരുന്നു. വണ്ടിയിൽ നിന്ന് ആൽഫോർഡും ഡേവിഡും ആമിയും റോസ് മേരി ആന്റിയും അമ്മച്ചിയും ഒന്നിച്ച് ഇറങ്ങി. ആമിയുടെ ആ മുഖത്തെ മാസ്സ് ഭാവം കണ്ട് താഴെ നിന്നവർ പതുക്കെ വഴിമാറി കൊടുത്തു. 😏💅


അവർ ആ കെട്ടിടത്തിന്റെ പടികൾ കയറി മുകളിലെ ഓഫീസിലേക്ക് നടന്നു. ഉള്ളിൽ വലിയൊരു എസി മുറിയിൽ, കഴുത്തിൽ കട്ടി സ്വർണ്ണമാലയും ഇട്ട്, പുകവലിച്ചു കൊണ്ട് പലിശക്കാരൻ രാജൻ ഇരിപ്പുണ്ടായിരുന്നു. മുന്നിൽ വലിയൊരു മേശപ്പുറത്ത് കുറെ പ്രമാണങ്ങളും പണവും ഇരിപ്പുണ്ട്. പൊണ്ണത്തടിയനായ അവൻ കസേരയിലേക്ക് ചാരിയിരുന്ന് കാലിന്മേൽ കാൽ വെച്ചാണ് ഇരിപ്പ്. 🚬🤨


പൊടുന്നനെ വാതിൽ തുറന്ന് ഇത്രയും വലിയൊരു സംഘം അകത്തേക്ക് കയറി വന്നപ്പോൾ രാജൻ ഒന്ന് ഞെട്ടി. അവൻ കയ്യിലെ സിഗരറ്റ് മാറ്റി വെച്ച് അവരെയെല്ലാം അടിമുടി ഒന്നു നോക്കി. അവന് ഇവരിൽ ഒരാളെപ്പോലും മുൻപ് കണ്ടു പരിചയമില്ലായിരുന്നു...🧐


രാജൻ: (വളരെ അഹങ്കാരത്തോടെ, അമർന്ന് സ്വരത്തിൽ) "ആഹാ... ഇതാരാ ഒന്നിച്ച് എന്റെ ഓഫീസിലേക്ക്? നിങ്ങളൊക്കെ ആരാണ്? എന്താണ് ഈ വഴിക്ക്? വഴി തെറ്റി വന്നതാണോ അതോ വല്ല ലോണും എടുക്കാൻ വന്നതാണോ? മര്യാദയ്ക്ക് കാര്യം പറഞ്ഞിട്ട് ഇവിടുന്ന് ഇറങ്ങിക്കോ... എനിക്ക് ഒത്തിരി പണിയുള്ളതാ." 🤨


ആൽഫോർഡ് പതുക്കെ മുന്നോട്ട് നടന്നു. അവന്റെ ആ കോട്ടും സ്യൂട്ടും ആ അമേരിക്കൻ സ്റ്റൈലും കണ്ടപ്പോൾ രാജൻ മനസ്സിൽ ഒന്ന് പരുങ്ങിയെങ്കിലും പുറത്തു കാണിച്ചില്ല.


ഡേവിഡ്: (ഗൗരവത്തിൽ) "ഞങ്ങൾ വഴി തെറ്റി വന്നതല്ല രാജാ... താൻ വിദ്യ, മാധവ് എന്ന് പറയുന്നവരുടെ വീടിന്റെ ആധാരം പലിശയ്ക്ക് മേടിച്ചു വെച്ചിട്ടില്ലേ? ആ മിന്നുവിന്റെ കുടുംബത്തിന്റെ ആധാരം... അത് വാങ്ങാനാണ് ഞങ്ങൾ വന്നിരിക്കുന്നത്." 😤


രാജൻ അത് കേട്ടതും ഉറക്കെ ഒന്ന് ചിരിച്ചു. അവൻ കസേരയിൽ നിന്ന് എഴുന്നേറ്റ് മേശപ്പുറത്തേക്ക് കൈകൾ ഊന്നി നിന്നു.


രാജൻ: "ഓഹോ... അപ്പോ ആ മിന്നുവിന്റെ ആൾക്കാരാണോ നിങ്ങൾ? ആ പിച്ചക്കാരി പെണ്ണിന് വേണ്ടി വക്കാലത്തുമായി വന്നിരിക്കുകയാണല്ലേ....ഡേയ്... മിന്നുവിന്റെ വീടിന്റെ പണം തരാൻ ഉള്ള സമയം കഴിഞ്ഞതാ. അതിനാണ് വന്നിരിക്കുന്നതെങ്കിൽ ആധാരം തരാൻ എനിക്ക് ഇപ്പോൾ താല്പര്യമില്ല. അവരുടെ വീട് ഞാൻ ലേലത്തിൽ വെക്കാൻ പോവുകയാണ്! അതിനിടയിൽ കയറി വരാൻ നിങ്ങൾ ആരാണ്? അവളുടെ കുടുംബവുമായി നിങ്ങൾക്ക് എന്താണ് ബന്ധം?" 🤬


രാജൻ ആമിയെയും റോസ് മേരി ആന്റിയെയും നോക്കി മോശം ഭാവത്തിൽ സംസാരിക്കാൻ തുടങ്ങിയതും ആമിയുടെ കണ്ണ് ചുവന്നു. പക്ഷേ അവൾക്ക് മുൻപ് ആൽഫോർഡ് മുന്നോട്ട് വന്നു. അവൻ കയ്യിലിരുന്ന വലിയ ബാഗ് ആ മേശപ്പുറത്തേക്ക് ഒരു വലിയ ശബ്ദത്തോടെ എറിഞ്ഞു....💵


ആൽഫോർഡ്: "മിസ്റ്റർ രാജൻ... നാവ് സൂക്ഷിച്ചു സംസാരിക്കണം

...... ഞങ്ങൾ ആരാണെന്ന് അറിയാൻ നിനക്ക് യോഗ്യതയില്ല. നീ ഈ കാണിക്കുന്ന ഗുണ്ടായിസം ഒക്കെ വേറെ പാവങ്ങളോട് മതി. മിന്നുവിന്റെ കുടുംബം തരാനുള്ള പണം പലിശയും കൂട്ടുപലിശയും ചേർത്ത് ഈ ബാഗിലുണ്ട്. അതെടുത്ത് നിന്റെ നോട്ട് എണ്ണുന്ന മെഷീനിൽ വെച്ച് എണ്ണിക്കോ... ഒരു രൂപ പോലും കുറവില്ല....." 😎


രാജൻ അത്ഭുതത്തോടെ ആ ബാഗ് തുറന്നു നോക്കി. അതിൽ അച്ചടി മണക്കുന്ന കറൻസി കെട്ടുകൾ കണ്ട് അവന്റെ കണ്ണ് തള്ളിപ്പോയി..... മിന്നുവിന്റെ കുടുംബത്തിന് ഇത്രയും വലിയ തുക തരാൻ സഹായിച്ച ഈ പണക്കാരൻ ആരാണെന്ന് അവൻ ആലോചിച്ചു വിയർക്കാൻ തുടങ്ങി. 😳

രാജൻ: "ഇത്... ഇത്രയും തുകയോ? പക്ഷേ... ആധാരം തരാൻ എനിക്ക് ചില നിയമങ്ങളുണ്ട്."


ആമി പെട്ടെന്ന് മേശപ്പുറത്തേക്ക് കൈകൾ ഊന്നി രാജന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി. 🫵🏻😏


ആമി: "നിയമമോ? എന്ത് നിയമം രാജേട്ടാ? ക്യാഷ് കിട്ടിയാൽ ആധാരം തിരികെ തരണമെന്നാണ് ഇവിടുത്തെ നിയമം. അതല്ലാതെ ഇനി ഒരക്ഷരം മിന്നുവിന്റെ കുടുംബത്തെക്കുറിച്ച് മോശമായി പറഞ്ഞാൽ, ഈ നിൽക്കുന്ന അങ്കിൾ അമേരിക്കയിൽ നിന്ന് വന്നതാണ്. നിന്റെ ഈ ഓഫീസ് ഇരിക്കുന്ന കെട്ടിടം വരെ പുള്ളി ഒരൊറ്റ മിനിറ്റിൽ വിലയ്ക്ക് വാങ്ങും.....മര്യാദയ്ക്ക് ആ ആധാരം എടുത്തു കയ്യിൽ തന്നേക്കണം.🫵🏻😈" 

രാജൻ ആമിയുടെ ആ പവർഫുൾ നോട്ടത്തിലും ആൽഫോർഡിന്റെ ആ പണക്കൊഴുപ്പിലും പൂർണ്ണമായും തളർന്നുപോയി. അവൻ വിറയ്ക്കുന്ന കൈകളോടെ അലമാര തുറന്ന് മിന്നുവിന്റെ വീടിന്റെ ഒറിജിനൽ ആധാരം എടുത്തു മേശപ്പുറത്ത് വെച്ചു. ഡേവിഡ് അത് വാങ്ങി കൃത്യമായി പരിശോധിച്ച ശേഷം ആമിയുടെ കയ്യിലേക്ക് കൊടുത്തു. ആമി അത് വാങ്ങി തന്റെ ബാഗിലേക്ക് സുരക്ഷിതമായി വെച്ചു.😏


ആമി: "ക്യാഷ് കറക്റ്റ് അല്ലേ രാജേട്ടാ? ഇനി മേലാൽ മിന്നുവിന്റെ കുടുംബത്തിന്റെ പടി കടക്കരുത്. വരാൻ നോക്ക് അങ്കിളേ.. നിന്നെ വലിച്ചു.. കീറും...🫵🏻😈." 


അവർ അവിടെനിന്ന് മാസ്സായി ഇറങ്ങി നേരെ വണ്ടിയിലേക്ക് കയറി. വണ്ടി ഇനി വച്ചുപിടിക്കുന്നത് മിന്നുവിന്റെ സ്വന്തം വീട്ടിലേക്കാണ്....


വണ്ടി രാജന്റെ ഓഫീസിന്റെ മുറ്റത്തുനിന്ന് വലിയൊരു ശബ്ദത്തോടെ റിവേഴ്‌സ് എടുത്ത് മെയിൻ റോഡിലേക്ക് പാഞ്ഞു.  ആമിയുടെ കയ്യിലെ ബാഗിൽ ഇപ്പോൾ ആ ഒറിജിനൽ ആധാരമുണ്ട്. അവളുടെ മുഖത്ത് ഒരു യുദ്ധം ജയിച്ച റാണിയുടെ ഭാവമായിരുന്നു. സീറ്റിൽ ചാരിയിരുന്ന് അവൾ ആ ബാഗ് നെഞ്ചോട് ചേർത്തുപിടിച്ചു. 😌


ആൽഫോർഡ്: "ആമി... നീ ശരിക്കും ഒരു കിടിലൻ ഐറ്റം തന്നെയാണ് കേട്ടോ 🤠 ആ രാജന്റെ കണ്ണ് തള്ളിയത് കണ്ടില്ലേ? അവന്റെ ആ പൊങ്ങച്ചം ഒരൊറ്റ മിനിറ്റ് കൊണ്ട് നീ തീർത്തു തന്നു.. എങ്ങനെ പറയും എന്ന് .. ഞങ്ങള് കരുതിയില്ല....."


റോസി അമ്മച്ചി: "അതേടാ ആൽഫോർഡേ... ഇവൾക്ക് നാക്ക് ഇത്തിരി നീളം കൂടുതലാണെങ്കിലും ഈ സമയത്ത് അതൊരു ആശ്വാസമായി. പാവം മിന്നുവിന്റെ വീട് ലേലത്തിൽ പോകില്ലല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്..ahhhh." 🥹❤️


ഡേവിഡ്: "ഇനി നമുക്ക് നേരെ മിന്നുവിന്റെ വീട്ടിലേക്ക് പോകാം. ആമി, നീ വഴി കൃത്യമായി പറഞ്ഞു തരണേ. വിദ്യയും അമ്മയും അവിടെ കാണുമല്ലോ അല്ലേ?" 🧐


ആമി: "ആഹ് കാണും അപ്പച്ചാ. ടൗൺ ജംഗ്ഷൻ കഴിഞ്ഞ് ആ വലിയ ആൽമരത്തിന്റെ അടുത്തുനിന്ന് വലത്തോട്ട് തിരിയുന്ന ഇടവഴിയിലാണ് അവളുടെ വീട്. വണ്ടി അങ്ങോട്ട് വിട്ടോ..." 😎🫵🏻


വണ്ടി പച്ചപ്പ് നിറഞ്ഞ ആ ഗ്രാമീണ റോഡിലൂടെ മുന്നോട്ട് നീങ്ങി. കൃത്യം പതിനഞ്ച് മിനിറ്റിൽ ആ ചെറിയ വീടിന്റെ മുന്നിൽ വന്ന് ബ്രേക്കിട്ടു. മുറ്റത്ത് കുറച്ചു തുളസിത്തറയും ചെടികളുമൊക്കെയുള്ള, കണ്ടാൽ തന്നെ ദാരിദ്ര്യം അറിയാൻ പറ്റുന്ന ഒരു കൊച്ചു വീട്. വലിയൊരു ആഡംബര വണ്ടി വന്ന് മുറ്റത്ത് നിന്നതും വീടിന്റെ ഉള്ളിൽ നിന്ന് പരിഭ്രമത്തോടെ രണ്ട് മുഖങ്ങൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. 😳


മിന്നുവിന്റെ അമ്മയും, അവളുടെ ചേച്ചി വിദ്യയുമായിരുന്നു അത്. വലിയൊരു കടബാധ്യതയിൽ ഇരിക്കുന്നതുകൊണ്ട് പലിശക്കാരൻ രാജന്റെ ആളുകൾ വല്ലതുമാണോ എന്ന് പേടിച്ചാണ് വിദ്യ പൂമുഖത്തേക്ക് ഇറങ്ങി വന്നത്. പക്ഷേ വണ്ടിയിൽ നിന്ന് ആമിയും റോസി അമ്മച്ചിയും ആൽഫോർഡും ഒക്കെ ഇറങ്ങുന്നത് കണ്ടപ്പോൾ വിദ്യയുടെ മുഖത്ത് അത്ഭുതം വിരിഞ്ഞു.... 🙎🏻‍♀️


വിദ്യ: "ആമി ചേച്ചീ... അമ്മച്ചീ... നിങ്ങളോ? ഇതാരാണ് ഒന്നിച്ച്? മിന്നുവിന് അവിടെ എന്തെങ്കിലും കുഴപ്പമുണ്ടോ?" 😟 (അവളുടെ ശബ്ദം വല്ലാതെ പതറുന്നുണ്ടായിരുന്നു).


ആമി ഓടിച്ചെന്ന് വിദ്യയുടെ കൈകളിൽ പിടിച്ചു.


ആമി: "ഏയ്... ഒരു കുഴപ്പവുമില്ലടി വിദ്യേ. അവൾ അവിടെ സുഖമായി ഇരിക്കുന്നു. ഇത് ഞങ്ങളുടെ കൂടെയുള്ള ആൽഫോർഡ് അങ്കിളും റോസ് മേരി ആന്റിയുമാണ്. അമേരിക്കയിൽ നിന്നാണ്. നിങ്ങളെ ഒന്ന് കാണാൻ വേണ്ടി വന്നതാ..." 😇


അമ്മ വിദ്യയും അപ്പോഴേക്കും പുറത്തേക്ക് വന്നു. വലിപ്പച്ചെറുപ്പമില്ലാതെ ആൽഫോർഡും ഡേവിഡും ആ ചെറിയ വരാന്തയിലെ കസേരകളിലേക്ക് ഇരുന്നു. വിദ്യ വേഗം അകത്തേക്ക് പോയി എല്ലാവർക്കും കുടിക്കാൻ വെള്ളം എടുത്തു കൊണ്ടുവന്നു. കയ്യിൽ കിട്ടിയ ആ തണുത്ത വെള്ളം കുടിക്കുമ്പോഴും വിദ്യയുടെ കണ്ണുകൾ ആമിയുടെ മുഖത്തായിരുന്നു. എന്തോ ഒരു വലിയ കാര്യം പറയാൻ വന്നതാണെന്ന് അവൾക്ക് തോന്നി. 🥛🧐

അമ്മ വിദ്യ: "ആമിയുടെ അമ്മച്ചീ... മിന്നുവിന് അവിടെ വലിയ ശല്യമൊന്നും ഇല്ലല്ലോ അല്ലേ? ഞങ്ങളുടെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ. രാജൻ എപ്പോൾ വേണമെങ്കിലും ഈ വീട് ജപ്തി ചെയ്യും എന്ന അവസ്ഥയിലാണ്. മക്കൾ രണ്ടുപേരും നൈറ്റ് ഡ്യൂട്ടി എടുത്ത് കഷ്ടപ്പെട്ടിട്ടാണ് ഈ പലിശ പോലും ഒപ്പിക്കുന്നത്..." 

(പറഞ്ഞു തീർന്നപ്പോഴേക്കും അമ്മയുടെ കണ്ണ് നിറഞ്ഞു). 😭


റോസ് മേരി ആന്റി അമ്മയുടെ കൈ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു.


റോസ് മേരി ആന്റി: "അമ്മേ... നിങ്ങൾ ഒന്നിനും വിഷമിക്കണ്ട. എല്ലാം നല്ല രീതിയിൽ തന്നെ നടക്കും. മിന്നു വളരെ സ്മാർട്ട് ആയ കുട്ടിയാണ്." 😇


ആമി തന്റെ ബാഗിലെ ആ ആധാരത്തിൽ പതുക്കെ ഒന്ന് തൊട്ടു. അവൾക്ക് അത് അപ്പോൾ തന്നെ വിദ്യയുടെ കയ്യിലേക്ക് കൊടുക്കണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവൾ മനസ്സിൽ പറഞ്ഞു: "ഇല്ല... സസ്പെൻസ് ഇപ്പോഴേ പൊളിക്കണ്ട. ഇതെല്ലാം അവസാനം മിന്നുവിന്റെ മുന്നിൽ വെച്ച് അറിയണം. അപ്പോഴേ അതിന്റെ ആ ഒരു പവർ കിട്ടൂ" 😈 കള്ളച്ചിരിയോടെ അവൾ വിദ്യയെ നോക്കി.


ആമി: "വിദ്യേ... നീ നാളെ രാവിലെ കൃത്യം പത്തു മണിക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരണം. മിന്നു അവിടെയുണ്ടാകും. ചില പ്രധാനപ്പെട്ട ബിസിനസ്സ് കാര്യങ്ങളും കല്യാണത്തിന്റെ വിശേഷങ്ങളും സംസാരിക്കാനുണ്ട്. നീ എന്തായാലും വരണം കേട്ടോ, ഒട്ടും വൈകരുത്" 😌

വിദ്യ: "ശരി ആമി ചേച്ചീ... മിന്നു അവിടെയുള്ള സ്ഥിതിക്ക് ഞാൻ നാളെ രാവിലെ തന്നെ അങ്ങോട്ട് വരാം. എന്താണ് കാര്യമെന്ന് അപ്പോൾ പറയാമല്ലോ."


കാര്യങ്ങളൊക്കെ ഏകദേശം ഒരു പ്ലാൻ അനുസരിച്ച് സെറ്റാക്കി ആമിയും സംഘവും അവിടെനിന്ന് തിരികെ ഇറങ്ങി. മിന്നുവിന്റെ കുടുംബത്തിന് ഇപ്പോഴും അറിയില്ല, തങ്ങളുടെ ജീവിതം തകർക്കാൻ നിന്ന ആ വലിയ കടം ഒരു മണിക്കൂർ മുൻപ് ഈ വന്നവർ തീർത്തു കഴിഞ്ഞു എന്ന്...ആ സർപ്രൈസിന്റെ വലിയൊരു സ്ഫോടനത്തിനാണ് ആമി ഇപ്പോൾ കളം ഒരുക്കുന്നത്. 🦋


വണ്ടി തിരികെ ആമിയുടെ വീട്ടിലെത്തുമ്പോൾ സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. വണ്ടി ശബ്ദമുണ്ടാക്കാതെ മുറ്റത്ത് പാർക്ക് ചെയ്ത് എല്ലാവരും ഹാളിലേക്ക് കയറി.


ഹാളിൽ ഇപ്പോഴും ഒരു നിശബ്ദതയായിരുന്നു. ആമി പതുക്കെ നടന്ന് മിന്നു ഇരിക്കുന്ന ആ മൂലയിലേക്ക് നോക്കി. മിന്നു ഇപ്പോഴും ആ ഹെഡ്‌സെറ്റും വെച്ച് കണ്ണ് തള്ളി സിനിമയിൽ തന്നെ ഇരിക്കുകയാണ്! സിനിമ തീരാൻ ആയിട്ടില്ല. രേവതി അടുത്തിരുന്ന് ഫോണിൽ റീൽസ് നോക്കുന്നുണ്ട്. ആമിയെ കണ്ടതും രേവതി ഒരു കള്ളച്ചിരിയോടെ എഴുന്നേറ്റു വന്നു. 😉🫵🏻


രേവതി: (പതിഞ്ഞ സ്വരത്തിൽ) "എങ്ങനെയുണ്ടായിരുന്നു ആമീ യാത്ര? രാജനെ വലിച്ചു കീറിയോ?" 🤫


ആമി തന്റെ ബാഗ് പതുക്കെ തുറന്ന് ആ ഒറിജിനൽ ആധാരം രേവതിയെ കാണിച്ചു. അത് കണ്ടതും രേവതി കൈകൊണ്ട് വായ പൊത്തി അത്ഭുതത്തോടെ നോക്കി നിന്നു! 😳 കട്ടിലിൽ ഇരിക്കുന്ന മിന്നു ഇതൊന്നും അറിയാതെ സിനിമയിലെ നായികയെ രക്ഷിക്കാനുള്ള ആവേശത്തിലാണ്... 


ആമി പതുക്കെ ആധാരം വീണ്ടും ബാഗിലേക്ക് വെച്ചു. എന്നിട്ട് മിന്നുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ ഹെഡ്‌സെറ്റ് പതുക്കെ മാറ്റി.


ആമി: "എങ്ങനെയുണ്ട് മോളേ സിനിമ? കഴിഞ്ഞോ?" 😈💅


മിന്നു പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി.


മിന്നു: "അയ്യോ ചേച്ചീ... നീ എപ്പോഴാ വന്നത്? ഉഫ്... എന്തൊരു പടമാണിത്! ആ നായിക കടലിൽ പെട്ടുപോയപ്പോൾ എന്റെ ശ്വാസം നിലച്ചുപോയി. നീ എവിടെ പോയതായിരുന്നു ചേച്ചീ?" 😂


ആമി മിന്നുവിന്റെ കവിളിൽ പതുക്കെ നുള്ളിക്കൊണ്ട് ഒരു നിഗൂഢമായ ചിരിയോടെ പറഞ്ഞു.


ആമി: "ഞാൻ വെറുതെ അമ്മച്ചിയുടെ കൂടെ പുറത്തുപോയതാടി... കടലിൽ പെട്ട നായിക രക്ഷപ്പെട്ടോ ഇല്ലയോ എന്ന് നീ ബാക്കി കണ്ടു തീർക്ക്..." 😉


ഹാളിൽ വലിയൊരു 'മാജിക്' ഒളിപ്പിച്ചു വെച്ചുകൊണ്ട് ആമിയും കൂട്ടരും പരസ്പരം നോക്കി ചിരിച്ചു. നാളെ രാവിലെ മിന്നുവിന്റെ ചേച്ചി വിദ്യ ഇങ്ങോട്ട് എത്തുമ്പോൾ, മിന്നുവിന്റെ മുന്നിൽ വെച്ച് ആ ആധാരം പുറത്തെടുക്കുന്ന ആ വലിയ രംഗത്തിനായി കല്യാണവീട് ഇപ്പോൾ ഒരുങ്ങുകയാണ്! 🦋💍🔞



തുടരൂ.......


തെറ്റ് ഇണ്ട് എങ്കിൽ പൊറുക്കുക്ക.....❤️ ഞാൻ വല്ലാത്ത അവസ്ഥയിൽ ആണ് 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌