കാമരാത്രി🥰 27
മിന്നു തന്റെ കുടുംബവിവരങ്ങൾ പറഞ്ഞു നിർത്തിയപ്പോൾ ഹാളിൽ ഒരു നിമിഷം നിശബ്ദത പടർന്നു.
റോസ് മേരി ആന്റി: "വിദ്യ... നല്ല പേര്. ഗ്രാഫിക് ഡിസൈനർ ആണല്ലേ? കൊള്ളാം... മിന്നു മോളേ, നിന്റെ ചേച്ചിയുടെ ഒരു ഫോട്ടോ നിന്റെ കയ്യിൽ ഉണ്ടോ?" 😇
മിന്നു സംശയമൊന്നുമില്ലാതെ ഫോൺ എടുത്തു ഗാലറിയിൽ നിന്ന് ചേച്ചിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു.
മിന്നുവിന്റെ ചേച്ചി വിദ്യയുടെ ഫോട്ടോ കണ്ടപ്പോൾ ആൽഫോർഡിന്റെ മുഖത്ത് തെളിഞ്ഞത് ഒരു അത്ഭുതമായിരുന്നു. അവൻ ആ ഫോട്ടോയിലേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ഇരിക്കുമ്പോൾ.....
ഹാളിലെ ആ ഗൗരവകരമായ അന്തരീക്ഷം പെട്ടെന്നാണ് ആ മാറ്റത്തിലേക്ക് വന്നത്. റോസി അമ്മച്ചിയുടെ ആ വിളി കേട്ടതും വിദ്യയുടെ ഫോട്ടോയിൽ നിന്നും ആൽഫോർഡ് കണ്ണെടുത്തു.
റോസി അമ്മച്ചി: "നാളെ അല്ലെ അവര് കാണാൻ വരും... അത് നാളത്തെ കാര്യം..... ഇപ്പോൾ എന്നെ ഒന്ന് സഹായിക്കാമോ? സമയം 12 മണി ആയി, നമുക്ക് ചോറ് കഴിക്കണ്ടേ? ആമി... നീയും കൂടി വന്നേടി ഇങ്ങോട്ട്..... പണി ഇണ്ട്...." 😁
അമ്മച്ചിയുടെ ആ ഊർജ്ജം കണ്ടപ്പോൾ റോസ് മേരി ആന്റി ചിരിച്ചു കൊണ്ട് എഴുന്നേറ്റു......
റോസ് മേരി: "ഞാൻ വരണമടി... അമേരിക്കയിൽ ചെന്ന് ആകെ മടുത്തിരിക്കുകയായിരുന്നു. നമ്മുടെ ഈ നാടൻ അടുക്കളയിൽ കയറി ഒന്നു സഹായിക്കുമ്പോഴാണ് സമാധാനം കിട്ടുന്നത്. വാ... നമുക്ക് ഇന്ന് ഒന്നിച്ച് കൂടാം." 😇
അമ്മച്ചിയും ആന്റിയും കൂടി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നീങ്ങി. ആൽഫോർഡ് അപ്പോഴും ആ ഫോട്ടോയുടെ ഹാങ്ങോവറിലായിരുന്നു. അവൻ പതുക്കെ ആമിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി.
ആൽഫോർഡ്: "ആമി... മിന്നുവിന്റെ ചേച്ചി കൊള്ളാമല്ലോ.... നമുക്ക് നാളെ എല്ലാം സെറ്റാക്കാം. ഇപ്പോൾ നമുക്ക് അമ്മച്ചിയെ പോയി സഹായിക്കാം, ഇല്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരും."😉
ആമി പതുക്കെ മിന്നുവിന്റെയും രേവതിയുടെയും കൈകളിൽ പിടിച്ചു.
"ഹമ്മ്മ്.....ഈ വീട്ടിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ എല്ലാവരും എത്ര പെട്ടെന്നാണ് കാര്യങ്ങൾ ഏറ്റെടുക്കുന്നത്.".....
ആമി: "വാടി മിന്നൂ, രേവതീ... നമുക്ക് അമ്മച്ചിക്ക് കൂട്ടിന് പോകാം. റോസി അമ്മച്ചിക്ക് ഇന്ന് വലിയ സന്തോഷമാണെന്ന് തോന്നുന്നു. അമേരിക്കയിൽ നിന്ന് വന്നവരും നമ്മുടെ ഫാമിലിയും ഒക്കെ കൂടി ഇത്രയും ആൾക്കാർ ഉള്ളതല്ലേ......." 🦋
അമ്മ: "ഡീ ആമിയേ... 😌 പോയി കുറച്ച് ഉപ്പ് വാങ്ങിക്കൊണ്ടു വാടി... ഇവിടെ തീർന്നു. അപ്പുറത്തെ കടയിൽ ഉണ്ടല്ലോ, അവിടെ വരെ ഒന്ന് പോയിട്ട് വാ."
ആമി: (മുഖം വക്രിച്ചുകൊണ്ട്) "ഇപ്പോഴോ? ഇഹ്ഹ്... എനിക്ക് വയ്യ അമ്മേ... ഈ വെയിലത്ത് ആരാ പോകുന്നത്?"😫
റോസി അമ്മച്ചി: (അടുക്കളയിൽ നിന്ന് ശബ്ദമുയർത്തി) "പിന്നെ... നിന്റെ 16 ആണോ അവിടെ വാങ്ങാൻ പോകുന്നത്? വെറുതെ വായിട്ടലക്കാതെ പോയി വാങ്ങിക്കടി പുണ്യാളത്തി....." 🤨
ആമി: 😁 (മനസ്സിൽ: വേണ്ടായിരുന്നു) "പൈസ താ അമ്മച്ചീ... എവിടെ ഇരിക്കുന്നത്?"
അമ്മച്ചി: "അവിടെ ആ ഡപ്പിയിൽ ഇരിപ്പുണ്ട്. പൈസയും എടുത്തു വേഗം വിട്ടോ... ഇവിടെ പണി കിടക്കുന്നത് കണ്ടില്ലേ? നീ അവിടെ വായ നോക്കി നിൽക്കാതെ പോയിട്ട് വാ...... വേഗം..." 🤨
ആമി പതുക്കെ പൈസ എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് രേവതി അടുത്തേക്ക് വന്നത്. അവൾ ആമിയുടെ തോളിൽ കൈ ഇട്ട് ചിരിക്കാൻ തുടങ്ങി.
രേവതി: "കിട്ടിയോടി..." 😂
ആമി: "ഇല്ല ചോദിച്ചു വാങ്ങിച്ചും.. പോകാം....😁.നീയും കൂടി വാ എന്റെ കൂടെ. നമുക്ക് മൂന്ന്പേർക്കും കൂടി പോയിട്ട് വരാം. മിന്നു വാ....."
ഇതേ സമയം പുറത്ത് വരാന്തയിൽ ആൽഫോർഡും റോസി ഡേവിഡും ഇരിക്കുകയായിരുന്നു. അമേരിക്കയിൽ നിന്നെത്തിയ ആൽഫോർഡ് ഓരോ കാര്യങ്ങൾ ഡേവിഡിനോട് പറയുകയാണ്. ആമി രേവതിയോടൊപ്പം പുറത്തേക്ക് വന്നപ്പോൾ അവർ രണ്ടുപേരും ഇവരെത്തന്നെ ശ്രദ്ധിച്ചു.......
ആൽഫോർഡ്: (ആമിയെ നോക്കി ഒരു കള്ളച്ചിരിയോടെ) "ഇതെങ്ങോട്ടാ ഈ ഉച്ചനേരത്ത് രണ്ട് സുന്ദരികളും കൂടി?" 😉
ആമി: "കട വരെ പോകുവാ അങ്കിളേ... അമ്മച്ചിക്ക് ഉപ്പ് വേണമെന്ന്."
ആമി നടന്നു നീങ്ങുമ്പോൾ ആൽഫോർഡിന്റെ നോട്ടം ആമിയുടെ ആ നടത്തത്തിലായിരുന്നു. ആമിയുടെ ആ കറുത്ത പുള്ളിയുള്ള ചുരിദാർ അവളുടെ ശരീരത്തോട് ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ അവന് എന്തോ ഒരു കൗതുകം തോന്നി
ആൽഫോർഡിനോട് ഓരോന്ന് ചോദിക്കുന്നുണ്ട്. രേവതി പതുക്കെ ആമിയെ തോണ്ടി.
രേവതി: (പതിഞ്ഞ സ്വരത്തിൽ) "എടി രേവതീ... ആൽഫോർഡ് അങ്കിൾ നമ്മളെ നോക്കുന്നത് കണ്ടോ? എന്തോ ഒരു നോട്ടം... അമേരിക്കയിൽ ഇങ്ങനെയുള്ള പെണ്ണുങ്ങളെ ഒന്നും കണ്ടിട്ടില്ലായിരിക്കും അല്ലേ?" 🤭
ആമി: "നീ എന്തിനാടി അതൊക്കെ നോക്കുന്നത്? കടയിൽ ചെന്ന് ഉപ്പും വാങ്ങി വേഗം വരാം. നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല, ആള്.....നിന്നെ സ്നേഹത്തോടെ നോക്കിയതാവും....." 😌
രണ്ടുപേരും ആ തണൽ പറ്റി നടന്നു. ആമിയുടെ ഉള്ളിൽ ബ്ലാക്കിയെ കുറിച്ചുള്ള ചിന്തകളായിരുന്നുവെങ്കിലും ആൽഫോർഡിന്റെ ആ നോട്ടം അവളുടെ മനസ്സിൽ ഒരു ചെറിയ കുസൃതിയായി കിടന്നു.
കടയിൽ എത്തിയതും ആമിയും സംഘവും നല്ല മൂഡിലായിരുന്നു. കടക്കാരൻ ചേട്ടനെ കണ്ടതും ആമി തന്റെ പതിവ് സ്റ്റൈലിൽ ഓർഡർ തുടങ്ങി.
ആമി: "അതെ ചേട്ടാ... ഒരു ഉപ്പ് ഉണ്ടോ? ഒന്ന് എടുത്തു തന്നേ..." 😌
ഉപ്പ് എടുത്തു വെക്കുന്നതിനിടയിൽ ആമിയുടെ കണ്ണ് മിട്ടായി ഭരണിയിൽ ഉടക്കി.
ആമി: "പിന്നെ ഒരു പുളിമിട്ടായി... മൂന്നെണ്ണം എടുത്തോ." 😁
മിന്നു: "അയ്യോ ചേച്ചീ... എനിക്ക് മഞ്ച് മതി!" 😁
ആമി: (മിന്നുവിനെ ഒന്ന് നോക്കി) "അതൊക്കെ വാങ്ങാനുള്ള പൈസ എന്റെ കയ്യിലുണ്ട്... നീ മിണ്ടാതിരിക്ക്..."
അപ്പോഴാണ് രേവതിക്ക് സിപ്പാപ്പിന്റെ (Sippup) കാര്യം ഓർമ്മ വന്നത്. ഈ ഉച്ചവെയിലത്ത് അതൊരു ആശ്വാസമാണല്ലോ... 😌
രേവതി: "അതെ ചേട്ടാ... സിപ്പാപ്പ് ഉണ്ടോ? ഒരെണ്ണം എടുത്തോ."
മിന്നു: "അതെന്താ ചേച്ചി ഒരെണ്ണം? മൂന്നെണ്ണം മതി ചേട്ടാ.. ഹോ.... അവളുടെ ഒരു....." 😁
ആമി തന്റെ കയ്യിലിരുന്ന പൈസ ഒന്ന് നോക്കി. 200 രൂപയുടെ നോട്ടുണ്ട്. അമ്മച്ചി ഉപ്പിന് വേണ്ടിയാണ് വിട്ടതെങ്കിലും ബാക്കി പൈസ കൊണ്ട് കുറച്ച് 'ആഘോഷിക്കാൻ' തന്നെ ആമി തീരുമാനിച്ചു....
ആമി: "ചേട്ടാ... 200 രൂപയ്ക്ക് ഉള്ളത് ആയോ? പിന്നെ ബാക്കി ഉണ്ടെങ്കിൽ പറ്റിൽ (കടത്തിൽ) എഴുതിക്കോ. ഒരു 6 സിപ്പാപ്പ് പാഴ്സൽ എടുത്തോ..." 😌
കടക്കാരൻ ചേട്ടൻ ചിരിച്ചു കൊണ്ട് സിപ്പാപ്പും മിട്ടായിയുമൊക്കെ പായ്ക്ക് ചെയ്യാൻ തുടങ്ങി. ആമിയും രേവതിയും മിന്നുവും കൂടി ആ കടയുടെ തിണ്ണയിൽ നിന്ന് സിപ്പാപ്പും കുടിച്ച് വർത്തമാനം പറയുകയാണ്....
രേവതി: "എടി ആമീ... അമ്മച്ചി ഉപ്പ് നോക്കി അവിടെ ഇരിക്കുവാണെന്ന് ഓർമ്മയുണ്ടല്ലോ അല്ലേ? നമ്മൾ ഇവിടെ സിപ്പാപ്പും കുടിച്ച് നിന്നാൽ അടി ഉറപ്പാണ്." 🤭
ആമി: "അതൊക്കെ പോട്ടെടി... ഈ സിപ്പാപ്പിന്റെ ഒരു തണുപ്പ്...... ഇതിന്റെ ഇടയിൽ അമ്മച്ചിയുടെ ചീത്തയൊക്കെ ആര് കേൾക്കുന്നു. നീ കുടിക്ക്..... ഡീ..." 🤤
സിപ്പാപ്പ് കുടിച്ച് കഴിഞ്ഞു അവർ പതുക്കെ വീടിന്റെ അടുത്തേക്ക് നടന്നു. പൈസ 200 രൂപയുടെ കണക്ക് ഒപ്പിച്ചതും പോരാതെ പറ്റിൽ എഴുതിക്കുകയും ചെയ്തു. വീട്ടിലെത്തിയാൽ അമ്മച്ചി ഇത് അറിഞ്ഞാൽ എന്താകുമെന്ന് ആമിക്ക് നന്നായി അറിയാം, പക്ഷേ ആമിയുടെ ആ ഒരു പവർ ഉണ്ടല്ലോ... അത് വേറെ തന്നെ.... 💅✨
മുവരും...... നടന്നു നടന്നു വീട്ടിൽ വാത്തുക്കൽ എത്തി...
കടയിൽ നിന്ന് വാങ്ങിയ സിപ്പാപ്പുമായി അവർ വീട്ടിലേക്ക് നടന്നു... 😌 പൊതി പതുക്കെ പൊട്ടിച്ചു. വരാന്തയിൽ ഇരുന്നിരുന്ന ആ രണ്ട് പേർക്കും, ആൽഫോർഡിനും ഡേവിഡിനും ഓരോന്ന് കൊടുത്തു. ആൽഫോർഡ് അത് വാങ്ങി ഒരു ചിരിയോടെ "Thanks" പറഞ്ഞു.......
അകത്തേക്ക് കയറിയതും......
അപ്പൊ ആമി ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി... "മിയാ... സീസറേ..." എവിടെ ആ രണ്ടും മുറിയിൽ ഇരിക്കത്തെ എങ്ങ് ഇറങ്ങി വന്നേ....? മുറിയിൽ ഇരുന്നിരുന്ന കുട്ടികൾ ആമിയുടെ വിളി കേട്ട് അതാ പാഞ്ഞു വരുന്നു.......
സീസർ.. മിയ: "എന്താ ആമി ചേച്ചീ...എന്നതി ന വിളിച്ചത്?"
ആമി: "എന്നാ... സിപ്പാപ്പ്...ഇത് നിനക്ക്.... ഇത് ഇവന്...ഇത് പിടിച്ചോ, കഴിച്ചോ......" 😌🤌🏻 അവർ അത് വാങ്ങി സന്തോഷത്തോടെ മുറിയിലേക്ക് തന്നെ പാഞ്ഞു ഓടി......
പിന്നെ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മ: "വാങ്ങിയോടി ഉപ്പ്?" 😌
ആമി വാങ്ങി എന്ന് മറുപടി പറഞ്ഞു. അമ്മ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എല്ലാവരും സിപ്പാപ്പ് വലിച്ചു കുടിക്കുന്നതാണ്! 😂 ഞ്ഞം ഞ്ഞം എന്ന് ശബ്ദമുണ്ടാക്കി എല്ലാവരും അത് വലിച്ചു കുടിക്കുന്നു.
റോസി അമ്മച്ചി: (ദേഷ്യത്തോടെ) "ഡീ... ആ 200 രൂപ കൊണ്ട് നീ മൊത്തം പൊട്ടിച്ചോടി?" 🤨
പെട്ടെന്ന് റോസ് മേരി ആന്റി ഇടയിൽ കയറി പറഞ്ഞു: "ഹാഹാ... വിട് റോസീ... 😌🤌🏻 പിള്ളേരല്ലേ, നല്ല ചൂടല്ലേ അതുകൊണ്ട് വാങ്ങിയതാവും."
ആമി പതുക്കെ അമ്മച്ചിയുടെ അടുത്ത് ചെന്ന് ആ സിപ്പാപ്പ് നീട്ടി. "എന്നാ അമ്മച്ചീ... ഇത് പിടിക്ക്... അമ്മച്ചി വാങ്ങുന്നില്ലേ?" 😒🫴🏻
റോസ് മേരി ആന്റി കണ്ണുകൊണ്ട് ആമിയെ കാണിച്ചു... "ഇക്കിളി ഇട്ടോ... ഡീ..." എന്ന്.... 😉
"ഉപ്പ് അവിടെ വെച്ചിട്ട്"......
ആമി ഒട്ടും മടിച്ചില്ല, അമ്മച്ചിയുടെ അടുത്ത് ചെന്ന് "അമ്മച്ചീ..." എന്ന് വിളിച്ച് ചാടി വീണ് ആഞ്ഞ് ഇക്കിളിയിട്ടു. അമ്മച്ചി ചിരിച്ചു കൊണ്ട് ചാടി... 😂
അമ്മച്ചി: "ആമി മതി ഡീ...ആഹ്ഹ....😌 മതി മതി... നിർത്തടി... എന്റെ സിപ്പാപ്പ് ഇങ്ങ് തന്നേ..." 🫴🏻 എന്ന് ചോദിച്ച് അമ്മച്ചി അത് വാങ്ങി....
അമ്മച്ചി അത് രണ്ട് കൈകൊണ്ടും പൊതിഞ്ഞു പിടിച്ചു, വായ നിറയെ സിപ്പാപ്പുമായി നിൽക്കുന്നത് കണ്ടപ്പോൾ റോസ് മേരി ചിരിച്ചു കൊണ്ട് പറഞ്ഞു:
"നിന്റെ അമ്മ ഇത്രയൊക്കെയുള്ളൂടി ആമി... 🤌🏻 ...പാവം ആ 😁 എന്റെ ഇള്ളൂള്ള കുഞ്ഞ് ആ....ഇവൾ 😂.എന്റെ പൊന്നാര....ചേച്ചി...."
അമ്മച്ചി കൈകൾ കൊണ്ട് സിപ്പാപ്പ് പൊതിഞ്ഞു പിടിച്ചിട്ടുണ്ട്, വായ നിറയെ സിപ്പാപ്പ് ഇരിക്കുന്നു. അത് കണ്ടതും മിന്നുവും രേവതിയും ആമിയും എല്ലാവരും കൂടി ചിരിച്ചു മറിഞ്ഞു....🤣
അമ്മച്ചീ കൈകൾ കൊണ്ട് മുഖം പൊതി...... 🫣
തുടരൂ.....






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...