കാമരാത്രി🥰 26
മിന്നു: (കരച്ചിലിന്റെ വക്കിലെത്തിയ സ്വരത്തിൽ) "ചേച്ചീ... നീ ഇവിടുന്നു കല്യാണം കഴിഞ്ഞ് പോകുമ്പോൾ ഞങ്ങളെ കാണാൻ വരണംഇട്ടോ ... ഞങ്ങളെ മറക്കരുത്." 🥺💔
ആമി പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
ആമി: "നിങ്ങളെ രണ്ടുപേരെയും കാണാൻ ഞാൻ വരും ഡീ... ഇപ്പോൾ ഞാൻ ഇവിടെ തന്നെ ഇല്ലേ? എന്നെ കെട്ടിപ്പിടിക്കണോ നിങ്ങൾക്ക്?" 😇
അത് കേട്ടതും രേവതിയും മിന്നുവും ഒരേസ്വരത്തിൽ പറഞ്ഞു: "ആഹ്... വേണം!"
അവർ മൂവരും ആ മുറിയിൽ പരസ്പരം കെട്ടിപ്പിടിച്ചു നിന്നു. ആമിയുടെ ഉടലിന്റെ ചൂടിൽ രേവതിയും മിന്നുവും തങ്ങളുടെ സങ്കടങ്ങൾ മറന്നു പോയ നിമിഷം! 🫂 ലഹരി പടരുന്ന ആ നിമിഷങ്ങൾക്കിടയിലാണ് താഴെ നിന്ന് അമ്മച്ചിയുടെ വിളി വന്നത്.
റോസി അമ്മച്ചി: "ഡീ ആമിയേ... ഇറങ്ങി വാ സമയം കുറെ ആയല്ലോ... നിങ്ങൾ മൂന്നും കൂടി അവിടെ എന്ത് ചെയ്യുവാ? വേഗം ഇറങ്ങി വന്നേ….." 🤨
രേവതി: "ആമീ... നീ ആ കറുപ്പ് പൂക്കളുള്ള ഡ്രസ്സ് ഇട്, അത് നിനക്ക് നന്നായി ചേരും." 👗🌸
മിന്നുവും അത് ശരിവെച്ചു. ആമി ആ ഡ്രസ്സിൽ അതിസുന്ദരിയായി പടികൾ ഇറങ്ങി താഴേക്ക് വന്നു. ഹാളിൽ എല്ലാവരും ഫോണും നോക്കി ഇരിക്കുകയായിരുന്നു.
റോസ് മേരി ആന്റി: (അല്പം പരിഭവത്തോടെ) "ഡീ... ആ പയ്യനെ ഞാൻ കുറെ നേരമായി വിളിക്കുന്നു. അവൻ ഫോൺ എടുക്കുന്നില്ലല്ലോ. എന്താ പറ്റിയത്?”
ആമി ഒരു കള്ളച്ചിരിയോടെ ആൽഫോർഡിനെ ഒന്ന് നോക്കി.
ആമി: "ആഹ്ഹ….അവൻ എന്തോ ജോലിയുടെ കാര്യത്തിന് പുറത്തു പോയതാണ് ആന്റി. വരാൻ വൈകും, പിന്നെ വരാം എന്നാണ് എന്നോട് പറഞ്ഞത്..." 😌💅
റോസ് മേരി ആന്റി: "ഹോ! അപ്പൊ കാര്യങ്ങൾ നിശ്ചയിച്ചു കഴിഞ്ഞു അല്ലേ? നിങ്ങളുടെ മിന്നുകെട്ടിനെ കുറിച്ച് സംസാരിക്കാൻ ഇരുന്നതാ ഞാൻ..." 💍
ആമി ഒട്ടും മടിച്ചില്ല. തന്റെ പ്ലാൻ അവൾ പച്ചയ്ക്ക് അങ്ങോട്ട് അവതരിപ്പിച്ചു.
ആമി: "എന്നാ പിന്നെ ഒന്നുല്ല ആന്റി... ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം. വീട്ടുകാരെയും കൂട്ടി ഇങ്ങോട്ട് വരാൻ പറയാം. നമുക്ക് അങ്ങ് ഉറപ്പിക്കാം…"
ഹാളിലെ ചർച്ചകൾക്കിടയിൽ നിന്ന് ആമി പതുക്കെ പുറത്തെ വരാന്തയിലേക്ക് നടന്നു. തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറി നടക്കുന്നുണ്ട്. അവൾ വേഗം ഫോണെടുത്ത് WhatsApp തുറന്നു.
ആമി: (മനസ്സിൽ) "ഇവൻ ഇതെവിടെ പോയി കിടക്കുവാ? ആന്റി വിളിച്ചിട്ടും എടുക്കുന്നില്ലല്ലോ..." 🤨
അവൾ ഒന്നല്ല, രണ്ടല്ല... കുറെ തവണ ഡയറക്റ്റ് കോൾ ചെയ്തു, പക്ഷേ അവൻ എടുക്കുന്നില്ല. ഒടുവിൽ അവൾ ഒരു മെസ്സേജ് അങ്ങോട്ട് വിട്ടു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു. ബ്ലാക്കിയുടെ റിപ്ലൈ വന്നിരിക്കുന്നു! 📩
ബ്ലാക്കി: "ഡീ... ഞാൻ വണ്ടി ഓടിക്കുവാടാ... അതാ ഫോൺ എടുക്കാത്തത്. എന്താ കാര്യം?" 🏍️
ആമി ഒട്ടും സമയം കളഞ്ഞില്ല. കാര്യം പച്ചയ്ക്ക് അങ്ങോട്ട് ടൈപ്പ് ചെയ്തു.
ആമി: "ഡാ... നീ നാളെ നിന്റെ വീട്ടുകാരെയും കൂട്ടി ഇങ്ങോട്ട് വരണം. നമ്മുടെ കല്യാണത്തിന്റെ കാര്യം സംസാരിക്കാൻ ആന്റി റെഡിയായി നിൽക്കുവാ. എല്ലാം ഉറപ്പിക്കാനാണ്... നാളെ തന്നെ വരണം, കേട്ടല്ലോ?" 😇💍
മറുപുറത്ത് ഒരു നിമിഷത്തെ നിശബ്ദത. പിന്നെ ബ്ലാക്കിയുടെ മറുപടി വന്നു.
ബ്ലാക്കി: "ശരിയെടി... ഞാൻ നാളെ തന്നെ വീട്ടുകാരോട് സംസാരിക്കാം. ഞങ്ങൾ നാളെ വരും! ❤️
ആമിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അവൾ ഫോൺ നെഞ്ചോട് ചേർത്ത് ആകാശത്തേക്ക് നോക്കി നിന്നു. പക്ഷേ ആമിക്ക് അറിയില്ലായിരുന്നു, ഈ വിവാഹാലോചനയ്ക്ക് പിന്നിൽ റോസ് മേരി ആന്റിക്ക് വേറെയും ചില പ്ലാനുകൾ ഉണ്ടെന്ന്….😈
ഹാളിലേക്ക് തിരിച്ചു കയറാൻ തുടങ്ങുമ്പോഴാണ് ആമി കണ്ടത്... ജനൽ വിരിക്കിടയിലൂടെ ആൽഫോർഡ് തന്നെ ഉറ്റുനോക്കുന്നത്! അവന്റെ ആ നോട്ടം ഒരു മുന്നറിയിപ്പ് പോലെ ആമിക്ക് തോന്നി. 🧐
ഫോണിൽ കാര്യങ്ങൾ സെറ്റാക്കി ആമി തിരികെ ഹാളിലേക്ക് നടന്നു വന്നു. അവളുടെ മുഖത്ത് ഒരു പ്രത്യേക ഗൗരവമുണ്ടായിരുന്നു.
ആമി: "എല്ലാവരോടുമായി എനിക്കൊരു കാര്യം പറയാനുണ്ട്..." 😌
എല്ലാവരും ആകാംക്ഷയോടെ ആമിയെ നോക്കി. 🤔
ആമി: "ഇന്ന് മിന്നു നമ്മുടെ കൂടെ ഇവിടെ ഉണ്ടാവും. നാളെ അവൾ എന്റെ കൂടെ ജോലിക്ക് വരാൻ ഉള്ളതാണ്. അതുകൊണ്ട് ഇന്ന് അവൾ പോകുന്നില്ല... അല്ലേ മിന്നു? ഡീ... നീ നിന്റെ അമ്മയെ വിളിച്ചു പറ ഇന്ന് ഇവിടെ ഉണ്ടാകുമെന്ന്." 😇
മിന്നു പതുക്കെ തലയാട്ടി. "ആഹ്... ഞാൻ ഇപ്പോൾ തന്നെ വിളിച്ചു പറയാം ചേച്ചീ☺️."
മിന്നു ഫോണുമായി മാറിയപ്പോൾ റോസ് മേരി ആന്റി മിന്നുവിനെ ഒന്ന് അടിമുടി നോക്കി. എന്നിട്ട് വളരെ സ്നേഹത്തോടെ അടുത്ത് വിളിച്ചു.
റോസ് മേരി ആന്റി: "അല്ല മോളെ... ഞാൻ ഒരു കാര്യം ചോദിക്കാൻ വിട്ടു. നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്? നിന്റെ കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ." 😇
മിന്നു തന്റെ കുടുംബത്തെ കുറിച്ച് ഓരോന്നായി പറയാൻ തുടങ്ങി.
മിന്നു തന്റെ കുടുംബത്തെ കുറിച്ച് ഓരോന്നായി പറയാൻ തുടങ്ങി.
മിന്നു: "എന്റെ വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഒരു ചേച്ചിയും അനിയനും ഉണ്ട് ആന്റി. ചേച്ചിയുടെ പേര് വിദ്യ എന്നാണ്. ചേച്ചിക്ക് കല്യാണം ആയിട്ടില്ല, ആലോചനകൾ നടക്കുന്നു. ഇപ്പോൾ ഒരു ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ്. അമ്മയുടെ പേരും വിദ്യ എന്ന് തന്നെയാണ്. അച്ഛന്റെ പേര് മാധവ്. പിന്നെ എനിക്കൊരു കുട്ടി അനിയൻ ഉണ്ട്... അവന്റെ പേര് ആരവ്." 👨👩👧👦
മിന്നുവിന്റെ കുടുംബവിവരങ്ങൾ കേട്ടപ്പോൾ റോസ് മേരി ആന്റിയുടെ മുഖത്ത് ഒരു നിഗൂഢമായ ഭാവം മിന്നിമറഞ്ഞു. 'വിദ്യ' എന്ന പേര് കേട്ടപ്പോൾ ആൽഫോർഡും ഒന്ന് ശ്രദ്ധിച്ചു. 🧐
ആമി: (മനസ്സിൽ) "ആന്റി എന്തിനാണിപ്പോൾ ഇവളുടെ കുടുംബകാര്യങ്ങൾ ഇത്ര കൃത്യമായി ചോദിക്കുന്നത്? ഇതിനു പിന്നിൽ എന്തെങ്കിലും പ്ലാൻ ഉണ്ടോ?" 🤔
തുടരും…..
അടുത്ത പാർട്ടിൽ ഷ്ഫാന വരണോ അഭിപ്രായം പറയണേ....?

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...