മൂന്ന് ഉടലുകൾ, ഒരു നിഴൽ 🌸
Who is Ami.......Revathi....... Shafna....?
12 വയസ്സുകാരിയായ ആമി ആ ക്രൂരത ചെയ്തു കഴിഞ്ഞപ്പോൾ, അവളുടെ കൈകളിലും വസ്ത്രത്തിലും ചോരയായിരുന്നു. അവൾ പേടിച്ച് കരഞ്ഞില്ല, പകരം നിർവികാരമായി അച്ഛന്റെയും അമ്മയുടെയും മുന്നിൽ വന്നു നിന്നു. 👧
അമ്മ: (കരഞ്ഞുകൊണ്ട് ആമിയുടെ ചുമലിൽ പിടിച്ചു കുലുക്കുന്നു)
" എന്റെ കർത്താവേ....ആമീ... മോളേ... നീ... നീയെന്താ ഈ കാണിച്ചു വെച്ചിരിക്കുന്നത്? നിനക്ക്... നിനക്ക് വട്ടാണോ? ആ പയ്യനെ നീ എന്ത് ചെയ്‌തുടി..... മോളേ........" 😭😱
ആമി: (യാതൊരു ഭാവമാറ്റവുമില്ലാതെ, തണുത്ത സ്വരത്തിൽ) "അവൻ എന്നെ ചതിച്ചു അമ്മേ... എന്റേത് മാത്രമാകേണ്ടവൻ വേറൊരുത്തിയെ നോക്കി. അവനെ ഞാൻ കട്ടിൽവെച്ചും...... കയ്ക്കൊണ്ട് അങ്ങിയം കാണിച്ചും.....
'ഹിഹിഹിഹി 😈"
ഇനി അവൻ ആരെയും നോക്കില്ലല്ലോ നോവിക്കില്ല........" 😏......
അച്ഛൻ: (ആമിയുടെ കണ്ണുകളിലേക്ക് നോക്കി മരവിച്ചുനിൽക്കുന്നു.
തന്റെ ഉള്ളിലെ അതേ 'ഭ്രാന്ത്' മകളുടെ കണ്ണുകളിലും അവൻ കാണുന്നു)
"നീ... നീ ഇത് എങ്ങനെ ചെയ്തു ആമീ? ആരും എങ്കിലും കണ്ടോ ഇത്?" 😳
ആമി: "ഇല്ല അച്ഛാ... ആരും കണ്ടില്ല. പക്ഷേ അവന്റെ ആ കരച്ചിൽ... അത് കേൾക്കാൻ നല്ല രസമായിരുന്നു."
അമ്മ: (അലറിക്കരഞ്ഞുകൊണ്ട്) "ഇവൾക്ക് പ്രാന്താണ്! നമുക്ക് പോലീസിൽ പറയാം... അല്ലെങ്കിൽ നമുക്ക് ജീവിക്കാൻ പറ്റില്ല....."🚨
അച്ഛൻ: (അമ്മയുടെ കൈയിൽ അമർത്തിപ്പിടിച്ച് തടയുന്നു)
"ഇല്ല! പോലീസിൽ പറഞ്ഞാൽ ഇവളുടെ ജീവിതം തീരും. നമ്മുടെയും. ഇവളുടെ ഉള്ളിൽ ഓടുന്നത് എന്റെയും നിന്റെയും ചോരയാ... ഇവൾക്ക് തെറ്റുപറ്റിയതല്ല, ഇവൾ ഇങ്ങനെയൊക്കെ ചെയ്യാൻ ജനിച്ചവളാ......" 🧬🔥
മകൾ ചെയ്തത് എന്താണെന്ന് കണ്ടപ്പോൾ ആ മാതാപിതാക്കൾ തകർന്നു പോയി. അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞെങ്കിലും....... അച്ഛൻ ഒരു സത്യം മനസ്സിലാക്കി മകളുടെ ഉള്ളിൽ വളരുന്നത് തന്റെ തന്നെ ആ പഴയ അപകടകാരിയായ ചോരയാണ്!.......🧬
"അച്ഛനമ്മയും ഉള്ളിലൊതുക്കിയത് മകൾ ചെയ്‌തുകട്ടി........."
ഇവളെ ലോകത്തിന് വിട്ടുുകൊടുത്താൽ അവൾ ജയിലിലാകും അല്ലെങ്കിൽ കൊല്ലപ്പെടും.....
അവളെ ജീവനോടെ നിലനിർത്താൻ അവർ ആ ക്രൂരതയ്ക്ക് കൂട്ടുനിൽക്കാൻ തീരുമാനിച്ചു....... രാത്രിയിൽ.....
ആമി: (അച്ഛന്റെ കൈ പിടിച്ചുകൊണ്ട്) "അച്ഛാ... എനിക്ക് പേടിയൊന്നുമില്ല. അവനെ ഒളിപ്പിക്കാൻ അച്ഛൻ എന്നെ സഹായിക്കില്ലേ?"......
അച്ഛൻ: (തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് ആമിയുടെ തലയിൽ തലോടി) "സഹായിക്കാം മോളേ... നിന്നെ ആർക്കും വിട്ടുകൊടുക്കില്ല.
നീയല്ല, നിനക്ക് തടസ്സമായി നിൽക്കുന്നവരാണ് ഇല്ലാതാകേണ്ടത്. നീ എന്ത് ചെയ്താലും നിന്റെ അച്ഛൻഅമ്മയും കൂടെയുണ്ടാകും."
മകളെയും കൂട്ടി ആ അച്ഛനും അമ്മയും ആ ചോര മണക്കുന്ന രാത്രിയിൽ ഇറങ്ങിത്തിരിച്ചു. 🚶♂️🚶♀️👧 ആരും കാണാത്ത ഒരു വിജനമായ കാട്ടിലോ പറമ്പിൽ അവർ ആ കുഴി വെട്ടി. ആമി സാക്ഷിയായി നിൽക്കെ....... ആ അച്ഛൻ തന്റെ കൈകൾ കൊണ്ട് ആ മൃതദേഹം മറവ് ചെയ്തു........
ഒരു മകളുടെ തെറ്റിന് അച്ഛനും അമ്മയും വിധി എഴുതിയ രാത്രി! ആ രഹസ്യം ആ മണ്ണിൽ അവർ ആഴത്തിൽ കുഴിച്ചുമൂടി. 🤐
ആ സത്യം മണ്ണിൽ മൂടി. അന്നു മുതൽ അവർ അവൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി..........
മകളുടെ ഈ സ്വഭാവം ലോകം അറിഞ്ഞാൽ തങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് ആ അച്ഛന് ഉറപ്പായിരുന്നു........
അതുകൊണ്ട് അവർ മറ്റൊരു തീരുമാനമെടുത്തു.......ആമിയെ ഒരു രാജകുമാരിയെപ്പോലെ വളർത്തുക....
ഇ നാട് വിട്ടു മറ്റൊരു നാട്ടിൽ ചെകേറുക......
അവൾക്ക് എന്ത് വേണോ.......അത് അവർ നൽകി. 💎 അവൾ ആരോടും ഉത്തരം പറയേണ്ടതില്ല. അവൾക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവർ അവൾക്ക് നൽകി..... ഒപ്പം അവളുടെ എല്ലാ തെറ്റുകളും അവർ മൂടിവെച്ചു........
അച്ഛനും അമ്മയും ചേർന്ന് ആ കുഴിയിലേക്ക് തള്ളിയപ്പോൾ, ആമി ആ മഴ നനഞ്ഞു അവിടെ നിൽക്കുകയായിരുന്നു.
അവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ ഒരു തുള്ളി പോലുമില്ലായിരുന്നു. പകരം, സന്തോഷം മാത്രം!......
😳 മകളുടെ ആ ചിരി കേട്ട് അച്ഛനും അമ്മയും ഒരു നിമിഷം തരിച്ചുനിന്നു പോയി.
കൈയ്യിലെ മണ്ണ് വെട്ടി താഴെയിട്ട് അവർ പരസ്പരം നോക്കി. തങ്ങൾ പ്രസവിച്ചു വളർത്തിയ മകൾ ഒരു സാധാരണ കുട്ടിയല്ലെന്നും...... അവളുടെ ഉള്ളിൽ ഒരു 'രാക്ഷസി' ഉണ്ടെന്നും അവർക്ക് അന്ന് ഉറപ്പായി. അവളുടെ ആ ചിരി ഒരു താക്കീത് പോലെ അവർക്ക് തോന്നി.........
ചിരി നിർത്തിയ ആമി...... ചെളി പുരണ്ട തന്റെ കുഞ്ഞു കൈകൾ കൊണ്ട് അച്ഛന്റെയും അമ്മയുടെയും കൈകളിൽ മുറുകെ പിടിച്ചു. ഒരക്ഷരം പോലും മിണ്ടാതെ അവൾ അവരെ വീടിന്റെ ദിശയിലേക്ക് വലിച്ചു നടന്നു. ആ നടത്തത്തിൽ ഒരു വല്ലാത്ത അധികാരമുണ്ടായിരുന്നു.
പിന്നിൽ നിന്ന് അവളെ നോക്കിയ അച്ഛനും അമ്മയും കണ്ടത് ഒരു 12 വയസ്സുകാരിയെ ആയിരുന്നില്ല.........
മറിച്ച് തങ്ങളുടെ ജീവിതത്തെ ഇനി നിയന്ത്രിക്കാൻ പോകുന്ന ഒരു ഭീകരരൂപിയെയായിരുന്നു......
അങ്ങനെ നാടുവിട്ടു നടുമാറി ഇപ്പോൾ ഉള്ള ഇടതു വന്നു താമസം ആക്കിയത് ആണ് ആ കുടുംബം അവർക്ക് എല്ലാം ഓപ്പൺ ആയി ആണ് എല്ലാം share ചെയുന്നത്......
പല പല സ്ഥലങ്ങൾ മാറി മാറി വന്ന്, ഒടുവിൽ തങ്ങളുടെ ഭൂതകാലം ആരും അറിയാത്ത ഒരു പുതിയ ഇടത്ത് സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചു. ആ പുതിയ ജീവിതത്തിലേക്ക് ആമി കാലെടുത്തു വെച്ചപ്പോൾ അവൾക്ക് ആദ്യം കിട്ടിയ ആശ്വാസമാണ് രേവതി രേവതിയോട് എല്ലാം പറഞ്ഞിരുന്നു
രേവതി പേടിച്ചുമെങ്കിലും രേവതി ആണ് അവളുടെ..... എല്ലാം...... 😌
അമ്മയുടെ സാമീപ്യം..... 👩🦱 👀 ആമി എന്ത് ചെയ്യുമ്പോഴും അമ്മ അരികിലുണ്ട്. അതൊരു കാവൽമാലാഖയെയല്ല......മറിച്ച് ഒരു പിശാചിനെ സഹായിക്കുന്ന നിഴലിനെപ്പോലെയാണ്........
അച്ഛന്റെയും അമ്മയുടെയും ഉള്ളിലെ അടിച്ചമർത്തപ്പെട്ട പകയും ക്രൂരതയുമാണ് ആമിയിലൂടെ പുറത്തുവന്നത്.
അവർ അവളെ വളർത്തുകയല്ല, തങ്ങളുടെ പ്രതികാരത്തിന്റെ ആയുധമായി മാറ്റുകയായിരുന്നു ആരും അറിയാതെ.........
"അമ്മയുടെ സ്നേഹവും അച്ഛന്റെ സപ്പോർട്ടും.......ഇവിടെ ഒരു വിഷമായി മാറി... ആ വിഷം കുടിച്ചാണ് ആമി എന്ന രാക്ഷസി വളർന്നത്........"
അമ്മയും അച്ഛനും, അനിയത്തി മിയയും അനിയൻ സീസറും...... പിന്നെ ആമി... അങ്ങനെ ആറ് പേരുള്ള ആ കുടുംബം ഇപ്പോൾ ഒരു അഗ്നിപർവ്വതത്തിന് മുകളിലാണ് നിൽക്കുന്നത്. ആമിയെ പിടിച്ചുനിർത്തുന്നത് രേവതിയുടെ സാന്നിധ്യം മാത്രമാണ്.
ഇതിനിടയിലേക്കാണ് ബ്ലാക്കി എന്ന പയ്യന്റെ കടന്നുവരവ്......... ആമിയുടെ നിഗൂഢതകൾ അറിഞ്ഞാലും അവളോടൊപ്പം നിൽക്കാൻ തയ്യാറുള്ള ഒരാൾ! 🖤
രേവതി ബെസ്റ്റ് ഫ്രിണ്ട്സ്...... 👩❤👩
ആമി ഇപ്പോൾ അടങ്ങിയിരിക്കുന്നത് രേവതി ഉള്ളതുകൊണ്ട് മാത്രമാണ്........ രേവതിയുടെ വാക്കുകൾക്ക് മുന്നിൽ മാത്രമാണ് ആമി തന്റെ 'സൈക്കോ' ചിന്തകൾ മാറ്റിവെക്കുന്നത്.
"രേവതി ഇല്ലെങ്കിൽ ആ വീട് ഒരു കൊലക്കളമാകും"
(ആമിയുടെ അനിയത്തിയും അനിയനും. തങ്ങളുടെ ചേച്ചിയുടെ ഉള്ളിൽ ഒരു രാക്ഷസി ഒളിഞ്ഞിരിപ്പുണ്ടെന്ന് ആ പാവങ്ങൾക്കറിയില്ല........
അവരെ നോക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും നെഞ്ച് ഭയം കൊണ്ട് പിടയുകുന്നുണ്ട് എങ്കിലും അവള് വാക്ക് കൊടുത്തിട്ട് ഉണ്ട് അമ്മക്ക് അച്ഛനും...... )
ആമിയെ വിവാഹം കഴിക്കാൻ പോകുന്നവൻ. ആമിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുമ്പോൾ അവൻ ഭയപ്പെടില്ല....... പകരം അവൾക്കൊപ്പം നിൽക്കും.........
ഷഫ്നയുടെ സ്വഭാവം: ഷഫ്നയുടെ സ്നേഹം വെറുമൊരു കൂട്ടുകാരിയുടേതല്ല..... അതൊരു Possessiveness ആണ്. 🫦
"നീ എന്റേത് മാത്രമാണ്" എന്ന് അവൾ പറയുന്നത് കേൾക്കുമ്പോൾ ആമിയുടെ ഉള്ളിലെ ആ പഴയ 'സൈക്കോ' വശത്തിന് പറ്റിയ കൂട്ട് തന്നെയാണ് ഷഫ്ന........
രേവതിയുടെ റോൾ........ രേവതി ആ കൂട്ടിലെ 'സമാധാനി' (Peacemaker) ആണ്. 😌 ആമിയെ ശാന്തയാക്കാനും ഷഫ്നയുടെ വാശികളെ തണുപ്പിക്കാനും രേവതിക്ക് കഴിവ് ഇണ്ട്.......
അവളിലെ രാക്ഷസിയെ ചങ്ങലയിട്ടു പൂട്ടിയിരിക്കുന്നത് ഈ നാലുപേർ മാത്രമാണ്. പക്ഷേ, ആ ചങ്ങല പൊട്ടാൻ ഒരു നിമിഷം മാത്രം.....മതി...... ⛓️🔥
ആമിയെ പിടിച്ചുനിർത്തുന്ന ആ നാല് തൂണുകൾ (അമ്മ, അച്ഛൻ, ഷഫ്‌ന, രേവതി) ഉള്ളതുകൊണ്ട് അവൾ ഇപ്പോൾ ഒരു 'പാവം കുട്ടി' അഭിനയത്തിലാണ്. 😇 എന്നാൽ ഈ അവസ്ഥ എത്രകാലം നീണ്ടുനിൽക്കും എന്നതാണ് ചോദ്യം.
"അത് നടക്കുമോ break the chains.....🌸?"
മിയയും സീസറും..........👦👧 ഈ രണ്ടു കുഞ്ഞുങ്ങളുടെ സാന്നിധ്യം ആമിക്ക് ഒരു പുതിയ ഉത്തരവാദിത്തം നൽകുന്നുണ്ട്. പക്ഷേ ആമി അവരെ നോക്കുന്നത് സ്നേഹം കൊണ്ട് ആണ് ☺️ അവർക്ക് വേണ്ടിഎത് ഏറ്റവും പോകും........ എന്നാ mind അ... പുള്ളികാരിക്ക്......
ബ്ലാക്കി...... 🖤 ആമിയെ സ്നേഹിക്കുന്നവൻ. അവളുടെ ഭ്രാന്തമായ ലോകത്തെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരേയൊരു പുരുഷൻ. അവന്റെ കൂടെ ഇരിക്കുമ്പോൾ അവൾക്ക് തന്റെ പഴയ രഹസ്യങ്ങൾ മറക്കാൻ കഴിയുന്നുണ്ട്........
ആമി ഇപ്പോൾ അടങ്ങിയിരിക്കുകയാണ്... രേവതിയുടെ സ്നേഹത്തിലും ഷഫ്‌നയുടെ ഓർമ്മകളിലും അവൾ തളയ്ക്കപ്പെട്ടിരിക്കുന്നു. ⛓️
ആമി എന്നെന്നേക്കുമായി മാറുമോ അതോ അവളുടെ ആ 12-ാം വയസ്സിലെ രാക്ഷസി വീണ്ടും ഉണരുമോ? കാത്തിരുന്നു കാണുക..." 😈🕯️
കഥ ഇനി ആണ് ആരംഭിക്കുന്നത്......
ആമിക്ക് സ്നേഹിക്കാൻ അറിയില്ലെന്ന് പറയുന്നവർക്ക് തെറ്റി... അവൾ സ്നേഹിച്ചാൽ തന്റെ ജീവൻ പകുത്തു നൽകാനും മടിക്കാത്തവളാണ്. ബ്ലാക്കിയും രേവതിയും ഷഫ്നയും—അവർ അവളുടെ വെറുമൊരു കൂട്ടുകാരല്ല, അവളുടെ ലോകത്തിന്റെ മൂന്ന് തൂണുകളാണ്.
ലോകത്തിന് മുന്നിൽ അവൾ ക്രൂരതയുടെ ആൾരൂപമായിരിക്കാം. പക്ഷേ, അവർക്ക് മുന്നിൽ അവൾ എന്നും ആ പഴയ ആമി തന്നെയാണ്. തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി അവൾ ചെയ്യുന്നതൊന്നും കപടമല്ല. അവരെ സംരക്ഷിക്കാൻ അവൾ ലോകത്തോട് മുഴുവൻ പൊരുതും. ആമിയുടെ സ്നേഹം ഒരു കടൽ പോലെയാണ്; ശാന്തമായിരിക്കുമ്പോൾ അതിനോളം മനോഹരമായ മറ്റൊന്നില്ല,
അവളുടെ ഉള്ളിലെ ആ ഇരുട്ടിനും അപ്പുറം, ഈ മൂന്നുപേർക്ക് വേണ്ടി മാത്രം തുടിക്കുന്ന ഒരു ഹൃദയമുണ്ട്. ആ സ്നേഹത്തിന് മായം ചേർക്കാൻ ആമിക്ക് അറിയില്ല. കാരണം, അവൾ സ്നേഹിക്കുന്നത് ജീവൻ കൊടുത്താണ്... ആ പ്രണയവും സൗഹൃദവും സത്യമാണ്, അതിൽ തരിമ്പും കപടതയില്ല.” 🖤❤️✨
The past of ami character...........
•••••••••♪••••••••♪•♪•♪••••••°•••••••••••
കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! ഈശോ അനുഗ്രഹിക്കട്ടെ.
••••••••••••••••••••••••••••••••••••••••••
ഈ കഥയുടെ പശ്ചാത്തലത്തിനായി ഞാൻ നടത്തിയ റീസെർച്ചുകൾ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. നമ്മുടെ ചുറ്റും ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഇത്രയേറെ ക്രൂരതയും ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുപോയി. 😥
കേരളത്തിൽ അടുത്ത കാലത്തുണ്ടായ പല കേസുകളും പഠിച്ചപ്പോൾ കണ്ട കാഴ്ചകൾ ഭയാനകമായിരുന്നു. ചെറിയ കുടുംബപ്രശ്നങ്ങളെ പർവ്വതീകരിച്ച് വലിയ ദുരന്തങ്ങളാക്കി മാറ്റിയവർ, താൽക്കാലിക സുഖങ്ങൾക്കായി സ്വന്തം ജീവനും ബന്ധങ്ങളും പണയപ്പെടുത്തിയവർ, സ്നേഹിച്ചവരുടെ ജീവൻ നിഷ്കരുണം കവർന്നവർ... ഇവരെയൊക്കെ കുറിച്ച് വായിച്ചപ്പോൾ ഉണ്ടായ തലവേദനയും മാനസിക വിഷമവും വാക്കുകൾക്ക് അതീതമാണ്. ⚠️ ആ കയ്പേറിയ യാഥാർത്ഥ്യങ്ങളുടെ ഒരു നേർച്ചിത്രമാണ് 'ആമി' എന്നിലൂടെ നിങ്ങളുടെ മുന്നിലെത്തിയത്.
🌸••••••••••••🌸••••••••••••••🌸••••••🌸
ഒരു വിനീതമായ അപേക്ഷ:
എന്റെ ഈ വരികളിലൂടെയോ കഥാസന്ദർഭങ്ങളിലൂടെയോ നിങ്ങളുടെ മനസ്സിനെ ഞാൻ എവിടെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കണം. 🙏 ആരെയും വ്യക്തിപരമായോ മാനസികമായോ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. സമൂഹത്തിലെ ചില ഇരുണ്ട സത്യങ്ങളെ ഒരു കഥയുടെ രൂപത്തിൽ അവതരിപ്പിച്ചു എന്ന് മാത്രം........
••••••••¿•••••••?????????? ••••••???????
"ഈ കഥ ഇനിയും തുടരണോ? നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ എനിക്ക് താല്പര്യമുണ്ട്. ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ മാത്രം ഞാൻ ബാക്കി എഴുതാം. ഒന്നു പറയുമല്ലോ... 😊❤️"
Ami a.......







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...