'ഉപ്പുതൊട്ടതു മുതൽ ഉച്ചയൂണ് വരെ' 🧂🤤




 അടുക്കളയിലെ പോരാട്ടം: കോഴിക്കറിയും ഉരുളക്കിഴങ്ങും


അടുക്കളയിൽ ഇപ്പോൾ ഒരു ഒന്നൊന്നര പുകിലാണ് നടക്കുന്നത്! റോസി അമ്മച്ചിയാണ് അവിടുത്തെ മെയിൻ ഷെഫ്. കയ്യിലൊരു തവയുമായി അമ്മച്ചി തറയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഭരണം...👩‍🍳 


അമേരിക്കയിൽ നിന്നു വന്ന റോസ് മേരി ആന്റി ഒരു വലിയ കുട്ടകം നിറയെ ഉള്ളി വെച്ച് തറയിൽ ഇരിപ്പുണ്ട്. ഉള്ളി പൊളിച്ചു പൊളിച്ച് ആന്റിയുടെ രണ്ട് കണ്ണിൽ നിന്നും കണ്ണീരും മൂക്കൊലിപ്പും വരുന്നുണ്ട്....😭🧅


റോസ് മേരി ആന്റി: "എന്റെ റോസീ... ഈ നാട്ടിലെ ഉള്ളിക്ക് എന്തൊരു എരിവാടി! 😭 അമേരിക്കയിലെ ഉള്ളി ഇങ്ങനെ കണ്ണീര് വരുത്താറില്ല. എന്റെ മേക്കപ്പ് ഒക്കെ ഒലിച്ച് ഞാനിപ്പോൾ ഒരു കോലമായി..."


റോസി അമ്മച്ചി: (തേങ്ങ ചിരവുന്നതിനിടയിൽ പരിഹാസത്തോടെ) "പിന്നെ... അമേരിക്കയിലെ ഉള്ളിക്ക് മധുരമായിരിക്കുമല്ലോ....മര്യാദയ്ക്ക് പൊളിക്കടി റോസ് മേരീ... ഉള്ളി നല്ലോണം വഴറ്റിയാലേ എന്റെ സ്പെഷ്യൽ **'ഇറച്ചി കറി'**ക്ക് കൊഴുപ്പ് കിട്ടൂ.... അവളുടെ ഒരു മോങ്ങൽ..." 🤨🔥


അമ്മ ഒരു വലിയ പാത്രത്തിൽ ഉരുളക്കിഴങ്ങും കൊണ്ട് വന്നു അവരുടെ മുന്നിലേക്ക് വെച്ചു.


അമ്മ: "ദാ... മൂന്നെണ്ണവും കൂടി ഇരുന്ന് ഈ കിഴങ്ങൊക്കെ അങ്ങ് തൊലിക്ക്. വെറുതെ വായ നോക്കി നിൽക്കരുത്." 😌


മിന്നു: "അയ്യോ... എനിക്ക് കിഴങ്ങ് തൊലിക്കാൻ അറിയില്ല അമ്മച്ചീ... എന്റെ നഖം പോകും....." 💅


രേവതി: "അതേടി... നിനക്ക് പിന്നെ കൊട്ടാരത്തിൽ നിന്ന് വന്ന് തൊലിപ്പിച്ചു തരണമല്ലോ.... മിണ്ടാതിരുന്ന് പണി ചെയ്യടി മടിച്ചിച്ചിപ്പെണ്ണേ....." 😒


ആമി പതുക്കെ ഒരു കിഴങ്ങുമെടുത്ത് കത്തി വെച്ച് ചെത്താൻ തുടങ്ങി. അവളുടെ കണ്ണ് അമ്മച്ചിയുടെ മേലായിരുന്നു. അമ്മച്ചി അവിടെ ഇരുന്ന് മസാല കൂട്ടുകൾ ഒക്കെ വറുത്തെടുക്കുന്നുണ്ട്. അടുക്കളയിൽ ആകെ മല്ലിയുടെയും പെരുംജീരകത്തിന്റെയും നല്ല ഉഗ്രൻ മണം പരന്നു....🤤


പെട്ടെന്ന് ആമി പതുക്കെ നീങ്ങി മിന്നുവിന്റെ ഇടുപ്പിൽ ഒരു നഖം കൊണ്ട് ഒറ്റ കുത്ത് കൊടുത്തു... 😈


മിന്നു: "അമ്മേ... ആാാഹ്ഹഹ....." 🤣 (മിന്നു കിഴങ്ങും പാത്രവും ദൂരേക്ക് എറിഞ്ഞ് ഒരൊറ്റ ചാട്ടം!)


അമ്മച്ചി: "എന്താടി അവിടെ കിടന്നു തുള്ളുന്നത്? കറി വെക്കുന്നതിനിടയിൽ നിന്റെ മേത്തു കേറാൻ അവിടെ പാമ്പൊന്നും ഇല്ലല്ലോടി...." 🤨


മിന്നു: "അമ്മച്ചീ... ഈ ആമി ചേച്ചി എന്നെ ഇക്കിളി ആക്കുകയാ.... എന്റെ കയ്യിലെ കത്തി അവളുടെ മേത്ത് കൊണ്ടേനെ....." 😤


ആമി: (വളരെ നിഷ്കളങ്കമായി മുഖം വെച്ച്) "ഞാനൊന്നും ചെയ്തില്ല അമ്മച്ചീ... അവൾ വെറുതെ തുള്ളുന്നതാ. അല്ലേടി രേവതീ?" 😉


രേവതി: (ചിരി കടിച്ചമർത്തിക്കൊണ്ട്) "അതേ... അവൾക്ക് കിഴങ്ങ് ചെത്താൻ മടിയായിട്ട് അഭിനയിക്കുന്നതാ അമ്മച്ചീ. കള്ളി...." 🤭


മിന്ന:🫪


ആമി,രേവതി:😁


അടുക്കളയിൽ പല തരം വിഭവങ്ങളാണ് ഒരേ സമയം റെഡിയാകുന്നത്.


ഉഗ്രൻ കോഴിക്കറി......വറുത്തരച്ച തേങ്ങയും കാശ്മീരി മുളകും ചേർത്ത നല്ല റെഡ് കളറിലുള്ള ചിക്കൻ കറി അടുപ്പിൽ ഇരുന്ന് തിളച്ചു മറിയുന്നുണ്ട്. 'ചളപളാ' എന്ന് ശബ്ദത്തോടെ ചാറ് കുറുകി വരുന്നു...🍗


പലതരം കറികൾ ആണ് ഉള്ളത് ......


പരിപ്പ് കറി.....നെയ്യും കടുകും വറത്തിട്ട നല്ല മഞ്ഞ നിറമുള്ള നാടൻ പരിപ്പ്. 🤤

മെഴുക്കുപുരട്ടി.... ചേനയും പയറും കൂടി വെളിച്ചെണ്ണയിൽ കരിപ്പിച്ചു വറുത്ത മെഴുക്കുപുരട്ടിയുടെ മണം വേറെ!


ആമി പതുക്കെ ചിക്കൻ കറിയുടെ പാത്രത്തിന്റെ അടുത്ത് ചെന്നു. ഒരു സ്പൂൺ എടുത്ത് പതുക്കെ ചാറ് കോരി ചുണ്ടിലേക്ക് വെച്ചു. 👅


ആമി: "ഉഫ്ഫ്... അമ്മച്ചീ... ഇത് വേറെ ലെവൽ..... എരിവും ഉപ്പും കറക്റ്റ്. ഇത് കൂട്ടിയാൽ ഇന്ന് മൂന്ന് പാത്രം ചോറ് ഞാൻ ഒറ്റയ്ക്ക് തിന്നും..." 🤤


അമ്മച്ചി: (തവി കൊണ്ട് ആമിയുടെ കയ്യിൽ പതുക്കെ ഒരടി കൊടുത്ത്) "മാറടി അങ്ങോട്ട് കള്ളപ്പൂച്ചേ.....🐈‍⬛ അടുക്കളയിൽ കയറിയാൽ അപ്പോൾ തന്നെ നക്കാൻ തുടങ്ങിക്കോളും. പോയി ആ ഇലകൾ വാ കഴുകി വെയ്ക്ക്...." 😂


ആമി: "ഇഹ്ഹ്... അടിച്ചാലും മടിച്ചാലും ഞാൻ ആ കറിയുടെ ചാറ് നക്കിയത് നക്കി! അതിന് ഒരു പ്രത്യേക ലഹരി തന്നെയാണേ അമ്മച്ചീ..." 👅😜


രോസി അമ്മച്ചി: "മതിയെടി നിന്റെ വായിട്ടലയ്ക്കൽ..... പോയി ആ വാഴയിലകൾ വാട്ടി തുടച്ചു വെക്കാൻ നോക്കടി. ഡേവിഡും ആൽഫോർഡും അവിടെ വിശന്ന് കുടൽ കരിഞ്ഞു ഇരിക്കുകയാ..." 🤨


ഹാളിൽ ഇരിക്കുന്ന ഡേവിഡും ആൽഫോർഡും ഈ അടുക്കളയിലെ ചിരിയും ബഹളവും കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം അടുക്കളയിൽ നിന്ന് ഒഴുകി വരുന്ന കോഴിക്കറിയുടെയും വറുത്ത മസാലയുടെയും മണം അവരുടെ വിശപ്പ് ഇരട്ടിയാക്കി.....🤤


" വറൂത്തമിൻ പലതരം ,വറുത്തത് "


അപ്പോഴേക്കും രേവതിയും മിന്നുവും കൂടി ഉരുളക്കിഴങ്ങിന്റെ തൊലിയെല്ലാം ചെത്തി വൃത്തിയാക്കി പാത്രത്തിലേക്ക് ഇട്ടു കഴിഞ്ഞിരുന്നു. മഞ്ഞ നിറമുള്ള ആ നാടൻ പരിപ്പ് കറിയും വെളിച്ചെണ്ണയിൽ മൊരിഞ്ഞ ചേന മെഴുക്കുപുരട്ടിയും ചൂടുപുകയുന്ന കോഴിക്കറിയും ഡൈനിങ് ടേബിളിലേക്ക് ഓരോന്നായി നിരക്കാൻ തുടങ്ങി. 🤤


ഹാളിൽ ഇരിക്കുകയായിരുന്ന ഡേവിഡും ആൽഫോർഡും ആ മണം പിടിച്ചാണ് നേരെ ഡൈനിങ് റൂമിലേക്ക് എത്തിയത്. ആൽഫോർഡിന്റെ കണ്ണുകൾ ആ ചുടുപുകയുന്ന കോഴിക്കറിയിലായിരുന്നെങ്കിലും, ഇടയ്ക്കിടെ അവന്റെ നോട്ടം കറുത്ത പുള്ളിയുള്ള ചുരിദാറിട്ട ആമിയുടെ ഇടയ്ക്കുള്ള ആ കുസൃതിച്ചിരിയിലേക്കും നീളുന്നുണ്ടായിരുന്നു. ... 


എല്ലാവരും ഡൈനിങ് ടേബിളിന് ചുറ്റും വന്നിരുന്നു. നടുവിലായി വലിയൊരു പാത്രത്തിൽ നല്ല പുകയുന്ന കുത്തരി ചോറ് അമ്മച്ചി കൊണ്ടുചെതു വെച്ചു.


ഡേവിഡ്: "ഓഹ്... ഈ മണം അടിച്ചപ്പോഴേ എന്റെ വയറ്റിൽ കൊടുംകാറ്റ് അടിക്കാൻ തുടങ്ങി... റോസി... ഇന്ന് ഞാനൊരു പിടി പിടിക്കും." 🤤


ആൽഫോർഡ്: "സത്യം.....അമേരിക്കയിൽ എത്ര നല്ല ഹോട്ടലിൽ കയറിയാലും ഈ ഇവർ ഉണ്ടക്കുന്ന.....നാടൻ കൂട്ടുകളുടെ ആ ഒരു സുഗന്ധം കിട്ടാനില്ല. ആ ചിക്കൻ കറിയുടെ കളർ കണ്ടോ... ഉഫ്ഫ്..." 👌


റോസി ചിരിച്ചുകൊണ്ട് വലിയൊരു തവി എടുത്ത് ആൽഫോർഡിന്റെ പ്ലേറ്റിലേക്ക് ഒരു കഷ്ണം ലെഗ് പീസും കുറച്ചു കട്ടൻ ചാറും കോരി ഒഴിച്ചു കൊടുത്തു.


റോസി: "കഴിച്ചു നോക്കടാ ആൽഫോർഡേ... നിനക്ക് വേണ്ടി ഞാൻ പ്രത്യേകം കാശ്മീരി മുളക് വറുത്തരച്ച് ചേർത്തതാ. നല്ല എരിവുണ്ടാകും....." 😌


ആൽഫോർഡ്: (ചൂടു ചാറിലേക്ക് കൈമുക്കി ഒരു കഷ്ണം ചിക്കൻ വായിലേക്ക് വെച്ചുകൊണ്ട്) "ആാാഹ്... ഉഫ്ഫ്... റോസി... ഇത് അമൃതാണ്! ആ എരിവ് എന്റെ തൊണ്ടയിലേക്ക് ഇറങ്ങുമ്പോൾ... ഉമ്മ്മ്മ്..." 🥵


ആമി ആൽഫോർഡിന്റെ തൊട്ടടുത്താണ് ഇരുന്നിരുന്നത്. അവൾ അവന് പരിപ്പ് കറി പാത്രം എടുത്തു കൊടുക്കുമ്പോൾ അവളുടെ വിരലുകൾ ആൽഫോർഡിന്റെ കയ്യിൽ പതുക്കെ ഒന്നുരസി. ആൽഫോർഡ് ഒന്നു ഞെട്ടി അവളെ നോക്കിയപ്പോൾ ആമി ഒന്നും അറിയാത്തതുപോലെ കണ്ണ് ചിമ്മി കാണിച്ചു. 😉


ഇതൊന്നും ശ്രദ്ധിക്കാതെ മിന്നു അപ്പുറത്തിരുന്ന് പപ്പടം കടിച്ചു തിന്നുന്ന തിരക്കിലായിരുന്നു......😅


" രണ്ട് പിള്ളേർ ഒന്നും മിണ്ടാതെ ഇരുന്നു അകത്ത് ആകുവാ."🤭....


മിന്നു: "അമ്മച്ചീ... ഈ കോഴിക്കറിയും പരിപ്പും പപ്പടവും മിൻ വറുത്തത് കൂടി കുഴച്ചു തിന്നാൻ എന്തൊരു രസമാ.......പക്ഷേ ഈ ആമി ചേച്ചിക്ക് എന്നേക്കാൾ വലിയ ചിക്കൻ പീസ് ആണല്ലോ ഇട്ടുകൊടുത്തത്? അതെന്താ അങ്ങനെ?" 🤨


ആമി: (മിന്നുവിനെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട്) "ഡീ... ഞാൻ വലിയ കുട്ടിയല്ലേ.... എനിക്ക് കൂടുതൽ വിശപ്പുള്ളതുകൊണ്ടാ. നീ ആ ചെറിയ കിഴങ്ങും കൂട്ടി ചോറുണ്ണാൻ നോക്ക്..." 🤣


റോസി: "നിങ്ങൾ രണ്ടും കൂടി തിന്നുന്നതിനിടയിൽ അടി കൂടല്ലേടി! ദാ... എല്ലാവരും നല്ലോണം കഴിച്ചേ... റോസ് മേരീ, നീ എന്താ അവിടെ നോക്കിയിരിക്കുന്നത്? നീ ആ മെഴുക്കുപുരട്ടി എടുത്തു കഴിച്ചേ...വറുത്ത മിൻ ഉണ്ട് കഴിക്ക്...ഇറച്ചി വറുത്ത് ഇണ്ട്... ആമി.. മിന്നുവിന് അ ഇറച്ചി.. വറുത്തത് കൊടുക്ക്.... ഡീ. രേവതി.. വായിട്ടും നോക്കി ഇരിക്കാതെ.... ഇറച്ചി കഴിക്കടി....." 


റോസ് മേരി ആന്റി ഉള്ളി പൊളിച്ചു കണ്ണ് ചുവന്നിരുന്നെങ്കിലും കോഴിക്കൂട്ടിയുള്ള ആ ചോറുണ്ണാൻ തുടങ്ങിയപ്പോൾ എല്ലാം മറന്നു.


റോസ് മേരി: "എന്റെ റോസീ... ഈ കറിയുടെ രുചി... ഞാൻ അമേരിക്കയിൽ ചെന്നാലും ഇത് മറക്കില്ലടി. എന്റെ കൈ നനഞ്ഞിരിക്കുമ്പോൾ പോലും ഈ മസാലയുടെ മണം വിട്ടുപോകാത്തതുപോലെ..." 🥰


രേവതി: (പതിഞ്ഞ സ്വരത്തിൽ ആമിയുടെ കാതിൽ) "എടി... ആൽഫോർഡ് അങ്കിൾ ചോറുണ്ണുന്നതിനിടയിലും നിന്റെ ആ കൈ ചലനങ്ങളിലേക്ക് തന്നെയാണല്ലോ നോക്കുന്നത്? നീ എന്താടി അവിടെ കാണിക്കുന്നത്?" 🤫🫣


ആമി: "മിണ്ടാതിരിയെടി രേവതീ... അങ്കിൾ ചോറിന്റെ രുചി ആസ്വദിക്കുന്നതാ... നീയൊരു കാര്യം ചെയ്യ്, ആ കിഴങ്ങ് കറി അങ്ങോട്ട് എടുത്തു കൊടുക്ക്." 😉


ഊണ് മുറിയിൽ വട്ടത്തിലിരുന്ന് ചിരിയും തമാശകളും പങ്കുവെച്ച് ആ വലിയ കുടുംബം നാടൻ ഭക്ഷണത്തിന്റെ ലഹരിയിൽ ആറാടുകയായിരുന്നു. എല്ലാവരുടെയും പ്ലേറ്റിൽ ചോറും കറികളും നിറയുമ്പോൾ ആ വീടിന്റെ അന്തരീക്ഷത്തിൽ ഒരു പ്രത്യേക ആനന്ദം പടരുന്നുണ്ടായിരുന്നു.


തുടരും..... 


എങ്ങനെ ഉണ്ടായിരുന്നു.... Food കഴിക്കൽ. .. അഭിപ്രായം പറയണേ.....🫰🏻

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...

ജനപ്രിയ പോസ്റ്റുകള്‍‌